ഗർഭസ്ഥ ശിശുവിന്റെ മരണം കൊലപാതകം? ; അന്വേഷണം ഊർജിതമാക്കി പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എറണാകുളത്തെ ആശുപത്രിയിൽ ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് പോലീസ്. അന്വേഷണം ഊർജിതമാക്കി പോലീസ്. കുഞ്ഞിനെ കൊന്നത് കാമുകന്റെ നിർദേശ പ്രകാരമാണോയെന്ന് അന്വേഷിക്കും. പതിനേഴുകാരിയും കാമുകനും തമ്മിൽ നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നെന്ന് അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. കുട്ടിയുടെ മരണം ആസൂത്രിതമാണെന്ന സംശയത്തിലാണ് അന്വേഷണ സംഘം.

കഴിഞ്ഞ ദിവസമാണ് എറണാകുളത്തെ ആശുപത്രിയിൽ ഗർഭസ്ഥ ശിശുവിനെ ശുചി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പെൺകുട്ടിയെ പീഡിപ്പിച്ചയാളെ പോലീസ് പിടികൂടിയിരുന്നു. പെൺകുട്ടിയുടെ അകന്ന ബന്ധുവായ ജോബിൻ ജോണാണ് പിടിയിലായത്. പെൺകുട്ടി ഗർഭിണിയായിരുന്നതിനെ സംബന്ധിച്ച് കുട്ടിയുടെ മാതാപിതാക്കൾക്ക് അറിവില്ലായിരുന്നു എന്നാണ് പോലീസിൽ നൽകിയ മൊഴി. കുട്ടിക്ക് വയറ് വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിയത്. ഇവിടെ വെച്ചാണ് മകൾ ഗർഭിണിയാണെന്ന വിവരം അറിഞ്ഞതെന്നും കുട്ടിയുടെ അമ്മ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...