നാലാം നിലയിൽനിന്നു വീണത് ഒന്നാം നിലയിലിരുന്ന ആളുടെ മടിയിലേക്ക് ; ബാലികയ്‌ക്ക് അദ്ഭുതരക്ഷപ്പെടൽ

For full experience, Download our mobile application:
Get it on Google Play

മുംബൈ: കെട്ടിടത്തിന്റെ നാലാം നിലയില്‍നിന്നു വീണ നാലു വയസ്സുകാരി അദ്ഭുതകരമായി രക്ഷപെട്ടു. മഹാരാഷ്ട്രയിലെ പൽഗർ ജില്ലയിലെ വിരാറില്‍ ജൂൺ 8ന് രാത്രിയോടെയായിരുന്നു സംഭവം. ജീവ്ദാനി ദര്‍ശന്‍ എന്ന കെട്ടിടത്തിലാണ് അപകടം ഉണ്ടായത്. ഒന്നാം നിലയില്‍ ഇരുന്നിരുന്ന ആളുടെ മടിയിലേക്കാണ് നാലാം നിലയിൽനിന്ന് ദേവാഷി സഹാനി എന്ന കുട്ടി വീണത്. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുകയായിരുന്നു.

രാത്രി 9 മണിയോടെ അപ്പാർട്മമെന്റിനു പുറത്തിറങ്ങിയ കുട്ടി ബാൽക്കണിയിൽനിന്ന് അബദ്ധത്തിൽ താഴെ വീണു. 28കാരനായ ശിവ്കുമാർ ജെയ്സ്വാളിന്റെ മടിയിലേക്കാണ് കുട്ടി വീണത്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. തലയിലെ മുറിവില്‍ എട്ടു സ്റ്റിച്ചുകള്‍ ഉണ്ട്. ബാൽക്കണിയിലുള്ള നിർമാണവസ്തുക്കളിൽ തട്ടിയാണ് കുട്ടി താഴെ വീണത്. ജെയ്‌സ്വാളിനും നേരിയ പരുക്കു പറ്റി. സംഭവത്തിൽ കരാറുകാരനും ബിൽഡർക്കും എതിരെ കേസെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ

0
അടൂർ : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളുടെ കയ്യിൽ...

ഫുട്‌ബോൾ ലോകകപ്പ് മത്സരങ്ങൾ ബിഗ് സ്‌ക്രീനിൽ പ്രദർശിപ്പിക്കുന്നതിന് ലൈസൻസ് ഫീ ഏർപ്പാടാക്കിയതിൽ നിന്ന് സർക്കാർ...

0
തിരുവനന്തപുരം: ഫുട്‌ബോൾ ലോകകപ്പ് മത്സരങ്ങൾ ബിഗ് സ്‌ക്രീനിൽ പ്രദർശിപ്പിക്കുന്നതിന് ലൈസൻസ് ഫീ...

ജില്ല ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വായനാപക്ഷാചരണം സംഘടിപ്പിച്ചു

0
പത്തനംതിട്ട : ജില്ല ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട മാര്‍ത്തോമ്മാ ഹയര്‍...

കേരള എൻട്രൻസ് എക്സാമിനേഷൻ പ്രോസ്പെക്ടസ് ചോദ്യം ചെയ്ത് അപേക്ഷകരായ വിദ്യാർത്ഥികൾ നൽകിയ അപ്പീൽ ഹർജി...

0
കൊച്ചി: കേരള എൻട്രൻസ് എക്സാമിനേഷൻ പ്രോസ്പെക്ടസ് ചോദ്യം ചെയ്ത് അപേക്ഷകരായ വിദ്യാർത്ഥികൾ നൽകിയ...