Saturday, July 5, 2025 3:51 pm

മൂത്രമൊഴിക്കുമ്പോള്‍ വേദന – ചൊറിച്ചില്‍ എന്നിവ അനുഭവപ്പെടുന്നതിന്റെ കാരണം

For full experience, Download our mobile application:
Get it on Google Play

മൂത്രാശയവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ പ്രത്യേകിച്ച്, മൂത്രനാളിയിലെ അണുബാധ (യൂറിനറി ട്രാക്ട് ഇന്‍ഫെക്ഷന്‍- യുടിഐ)യുടെപ്രധാന ലക്ഷണങ്ങളാണ് മൂത്രമൊഴിക്കുമ്പോള്‍ വേദന, ചൊറിച്ചില്‍ എന്നിവയെല്ലാം അനുഭവപ്പെടുന്നത്. ചിലരില്‍ ഛര്‍ദ്ദിയും പനിയുമെല്ലാം അസുഖലക്ഷണമായി വരാറുണ്ട്. ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ കണ്ട് ആവശ്യമായ പരിശോധന നടത്തേണ്ടതുണ്ട്. കാരണം ഇവയെല്ലാം തന്നെ മൂത്രനാളിയിലെ അണുബാധയെ സൂചിപ്പിക്കുന്നവയാണ്.

ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ശുചിത്വമില്ലായ്മ, ജീവിതരീതിയിലെ അപാകതകള്‍ (ലൈഫ്‌സ്റ്റൈല്‍) എന്നിങ്ങനെ മൂന്ന് ഘടകങ്ങളാണ് പ്രധാനമായും മൂത്രനാളിയിലെ അണുബാധയ്ക്ക് കാരണമാകുന്നതെന്ന് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് രുജുത ദിവേക്കര്‍ പറയുന്നു. ഹോര്‍മോണ്‍ വ്യതിയാനങ്ങളാണെങ്കില്‍ അവ ലൈഫ്‌സ്റ്റൈല്‍ പുതുക്കുന്നതിലൂടെ തന്നെ ഒരു പരിധി വരെ ലഘൂകരിക്കാന്‍ സാധിക്കുമെന്ന് രുജുത പറയുന്നു. ശുചിത്വവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വ്യക്തികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്നും രുജുത പറയുന്നു. മല-മൂത്ര വിസര്‍ജ്ജനത്തിന് മുമ്പാണെങ്കില്‍ കൈകള്‍ നന്നായി കഴുകിയ ശേഷം മാത്രം സ്വകാര്യ ഭാഗങ്ങള്‍ വൃത്തിയാക്കുക. ഇതിന് ശേഷവും കൈകള്‍ കഴുകി വൃത്തിയാക്കണം. അടിവസ്ത്രം ഉപയോഗിക്കുമ്പോള്‍ കാറ്റ് കടക്കുന്ന രീതിയിലുള്ള തുണിയുപയോഗിച്ച് തയ്യാറാക്കിയവ മാത്രം ഉപയോഗിക്കുക, ഇതില്‍ നനവ് പറ്റുന്നില്ലെന്ന് ഉറപ്പാക്കുക, അളവിലുള്ളത് ഉപയോഗിക്കുക.

നിത്യജീവിതത്തില്‍ ശ്രദ്ധിക്കേണ്ടുന്ന മറ്റ് മൂന്ന് കാര്യങ്ങള്‍
1. മല-മൂത്ര വിസര്‍ജ്ജനത്തിന് ശരീരം സജ്ജമായെന്ന് അറിയിക്കുമ്പോള്‍ തന്നെ അവ ചെയ്തുതീര്‍ക്കുക. ഒരു കാരണവശാലും ഇത് പിടിച്ചുവയ്ക്കരുത്.
2. മൂത്രമൊഴിക്കുമ്പോള്‍ ബലം പ്രയോഗിക്കരുത്. സ്വാഭാവികമായി അതിനെ പുറന്തള്ളാന്‍ ശ്രമിക്കുക.
3. മൂത്രം പിടിച്ചുവച്ച് ഏറെ നേരം പോകരുത്. അങ്ങനെ വന്നാല്‍ ഇത് മൂത്രനാളിയുടെ ഭാഗങ്ങളിലും മറ്റും ഈര്‍പ്പം നിലനിര്‍ത്തുകയും ബാക്ടീരിയ വര്‍ധിക്കുകയും ചെയ്യുന്നു.

ഡയറ്റില്‍ ശ്രദ്ധിക്കാവുന്ന ചിലത് കൂടി
1. ധാരാളം വെള്ളം കുടിക്കുക.
2.
ലഭ്യമാണെങ്കില്‍ നീര കുടിക്കാം.
3.
ഇളനീര്‍, നാരങ്ങാവെള്ളം, കരിമ്പ് ജ്യൂസ് എന്നിവയെല്ലാം മൂത്രനാളിയിലെ അണുബാധയ്ക്ക് നല്ലതാണ്.
4.
മാങ്കോസ്റ്റീന്‍, നെല്ലിക്ക, ബുറാഷ് ജ്യൂസുകളെല്ലാം കഴിക്കാം. ഇവയില്‍ നിന്നുള്ള വൈറ്റമിനുകള്‍, ദാതുക്കള്‍, ഇലക്ട്രോലൈറ്റ്‌സ്, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയെല്ലാം നല്ലതാണ്.
5.
കഞ്ഞിവെള്ളം കഴിക്കുന്നതും ഉത്തമമാണ്.
6.
മുതിരയും ഡയറ്റിലുള്‍പ്പെടുത്തുന്നത് നല്ലത് തന്നെ.

വ്യായാമം ചെയ്യുന്നവരാണെങ്കില്‍ വ്യായാമത്തിന് ശേഷം എളുപ്പത്തില്‍ വിയര്‍ത്ത വസ്ത്രം മാറ്റാന്‍ ശ്രദ്ധിക്കണമെന്നും ശരീരം വൃത്തിയാക്കിയ ശേഷം തുടച്ചുണക്കാന്‍ മറക്കരുതെന്നും രുജുത ഓര്‍മ്മിപ്പിക്കുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വടശ്ശേരിക്കര -ചിറ്റാർ റോഡില്‍ ടോറസുകളുടെ മരണപ്പാച്ചില്‍ ; ഭീതിയില്‍ യാത്രക്കാര്‍

0
റാന്നി : വടശ്ശേരിക്കര-ചിറ്റാർ ടോറസുകളുടെ മരണപ്പാച്ചില്‍ കാൽനട-വാഹനയാത്രക്കാർക്ക് അപകടഭീഷണി ഉയർത്തുന്നു....

ആരോ​ഗ്യമന്ത്രി വീണ ജോർജിനെ പിന്തുണച്ചും വിമർശിച്ചവരെ പരി​ഹസിച്ചും വീണ്ടും മന്ത്രി വിഎൻ വാസവൻ രം​ഗത്ത്

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ ആരോ​ഗ്യമന്ത്രി വീണ ജോർജിനെ പിന്തുണച്ചും...

കെഎസ്ആർടിസി സർവീസ് പുനരാരംഭിക്കണം ; കേരള കോൺഗ്രസ്‌ ഏഴുമറ്റൂർ ഏരിയ സമ്മേളനം

0
ഏഴുമറ്റൂർ : മല്ലപ്പള്ളിയിൽനിന്നും പാടിമൺ, വായ്പൂര്, മേത്താനം, എഴുമറ്റൂർ, അരീക്കൽ, തടിയൂർ,...

ബിന്ദുവിന്റെ കുടുംബത്തിന്റെ വീട് നിര്‍മാണം ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കുമെന്ന് മന്ത്രി ആര്‍. ബിന്ദു

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ ഉപേക്ഷിച്ച കെട്ടിടം തകര്‍ന്ന് വീണ് മരിച്ച...