കല്യാൺ സിൽക്സിന്റെ നി‍ർമ്മാണത്തിലിരുന്ന കെട്ടിടത്തിലെ സ്ലാബ് തക‍ർന്ന് വീണു ; രണ്ട് മരണം – മൂന്ന് പേർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോ‌ട് : കോഴിക്കോ‌ട് പ്രമുഖ ബിസിനസ് ​ഗ്രൂപ്പായ കല്യാൺ സിൽക്സിന്റെ കോഴിക്കോടെ നി‍ർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ അപകടം. കോഴിക്കോട് പൊറ്റമ്മലിലെ കെട്ടിടത്തിന്റെ സ്ലാബ് തകർന്നുവീണ് രണ്ട് മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. തമിഴ്നാട് സ്വദേശി കാ‍ർത്തിക്, സലീം എന്നിവരാണ് മരിച്ചത്. സലീമിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മൂന്ന് പേരും ചികിത്സയിലാണ്.

മരിച്ച സലീമും തമിഴ്‌നാട് സ്വദേശിയാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള തങ്കരാജ് (32), ഗണേഷ് (31) എന്നിവരുടെ നിലയും അതീവ ഗുരുതരമാണ്. പരിക്കേറ്റ ജീവാനന്ദം (22) എന്ന് പേരുള്ള യുവാവും ചികിത്സയിലാണ്. അപകടം നടന്ന സ്ഥലം കോഴിക്കോട് സിറ്റി ഡി.സി.പി സ്വപ്നിൽ മഹാജൻ സന്ദ‍ർശിച്ചു. സംഭവത്തിൽ കേസെടുത്തെന്ന് അദ്ദേഹം പറഞ്ഞു. അപകട സമയത്ത് മരിച്ച കാ‍ർത്തിക്കടക്കം അഞ്ച് പേരാണ് ഇവിടെയുണ്ടായിരുന്നത്. അപകടമുണ്ടാകാൻ ഇടയായ കാരണത്തെ കുറിച്ച് പരിശോധിക്കുമെന്നും ഡി.സി.പി സ്വപ്നിൽ മഹാജൻ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചർച്ച ചെയ്യേണ്ടത് പ്രളയ ദുരിതാശ്വാസത്തിലെ വീഴ്ചകൾ ; വിമർശനവുമായി കെ സുരേന്ദ്രൻ

0
തിരുവനന്തപുരം: ജനാധിപത്യത്തിൽ ഭരണകർത്താക്കളെയും എതിരാളികളെയും വിമർശിക്കുമ്പോൾ രാഹുൽ ഗാന്ധിയുടെ ശൈലി...

പ്രളയ പ്രതിരോധത്തിന് കേരളത്തിന് പുതിയ നയം വേണം : പത്തനംതിട്ട ഡി.സി.സി മുഖ്യമന്ത്രിക്ക് നിവേദനം...

0
പത്തനംതിട്ട : ദുരന്തനിവാരണത്തിൽ നിന്ന് ദുരന്ത പ്രതിരോധത്തിലേക്ക് കേരളം മാറണമെന്നും കേരളത്തിൽ...

റാന്നി പുതമൺ പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിൽ വിള്ളൽ

0
​റാന്നി : ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ റാന്നി ബ്ലോക്ക് പടി-കോഴഞ്ചേരി റോഡിലെ...

പമ്പയിലെ പ്രളയജലമിറങ്ങി : അവശേഷിക്കുന്നത് മാലിന്യക്കൂമ്പാരങ്ങൾ

0
റാന്നി : പ്രളയക്കെടുതിക്ക് ശേഷം പമ്പാനദിയിൽ ജലനിരപ്പ് താഴ്ന്നുവെങ്കിലും നദിയിലുടനീളം അവശേഷിക്കുന്നത്...