വന്ധ്യതാ ചികിത്സ വന്‍ തട്ടിപ്പ് ; സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ പേരില്‍ ഡാറ്റാ ശേഖരണം

For full experience, Download our mobile application:
Get it on Google Play

കോന്നി : സൗജന്യ മെഡിക്കൽ ക്യാമ്പിലൂടെ ആശുപത്രിയിലേക്ക് രോഗികളെ ആകര്‍ഷിക്കുന്ന വന്‍ തട്ടിപ്പ് കേരളത്തില്‍ നടമാടുമ്പോള്‍ ജനപ്രതിനിധികള്‍പോലും മൌനം പാലിക്കുകയാണ്. സൌജന്യ മെഡിക്കല്‍ ക്യാമ്പ് എന്ന നിലയില്‍ നടക്കുന്ന എല്ലാ പരിപാടികളും സ്വകാര്യ ആശുപത്രിയുടെ ബിസിനസ്സിന്റെ ഭാഗമാണ്. സ്ഥലത്തെ ഏതെങ്കിലും ക്ലബ്ബിന്റെയോ സംഘടനയുടെയോ പേരിലാണ് മെഡിക്കല്‍ ക്യാമ്പ് നടത്തുന്നതെങ്കിലും ഇതിന്റെ മുഴുവന്‍ ചിലവും വഹിക്കുന്നത് അതില്‍ പങ്കെടുക്കുന്ന ആശുപത്രികളാണ്. കണ്ണ് പരിശോധനയും സാധാരണ രോഗങ്ങളും കൂടാതെ ഇപ്പോള്‍ കുട്ടികള്‍ ഇല്ലാത്ത ദമ്പതികളെ കണ്ടെത്തി അവരെ തങ്ങളുടെ ആശുപത്രിയിലെ ചികിത്സക്ക് എത്തിക്കുന്ന – അല്ലെങ്കില്‍ വശീകരിക്കുന്ന നടപടിയിലേക്ക് കാര്യങ്ങളെത്തി നില്‍ക്കുന്നു.

ക്യാമ്പിലെത്തുന്ന മുഴുവന്‍ പേരുടെയും ഹെല്‍ത്ത് റെക്കോര്‍ഡ്‌ കളാണ് ഇവര്‍ നിമിഷനേരം കൊണ്ട് കൈക്കലാക്കുന്നത്. അവയവ മാഫിയ പോലെ ആരോഗ്യ രംഗത്തെ വന്‍ തട്ടിപ്പിലേക്കാണ് ഇവര്‍ ജനങ്ങളെ കൊണ്ടെത്തിക്കുന്നത്. വന്ധ്യതാ നിവാരണ ക്ലിനിക്കുകള്‍ ദിനംപ്രതി പെരുകുകയാണ് കേരളത്തില്‍ . ഒരു കുഞ്ഞിക്കാലിനു വേണ്ടി ലക്ഷങ്ങളും കോടികളും ചെലവാക്കുന്നവര്‍ ഇന്ന് വളരെയധികമുണ്ട്. പ്രയോജനം ലഭിക്കുന്നത് വിരലില്‍ എണ്ണാവുന്നവര്‍ക്ക് മാത്രമാണ്. കുട്ടികള്‍ ഇല്ലാത്ത ദമ്പതികളെ കണ്ടെത്തി അവരെ ചൂഷണം ചെയ്യുകയാണ് മിക്കവരും ചെയ്യുന്നത്. കോടികളുടെ പരസ്യത്തില്‍ ജനങ്ങള്‍ വശീകരിക്കപ്പെടുകയാണ്. ഒരു കുഞ്ഞിനുവേണ്ടി സകലവും വിറ്റ് മുടിച്ച നിരവധിപ്പേരുണ്ട്. ചികിത്സക്കുവേണ്ടി ഇവരുടെ സകലവും വിറ്റ്‌ പെറുക്കി നല്‍കിയെങ്കിലും കുട്ടികള്‍ ജനിച്ചില്ല. തങ്ങള്‍ക്ക് പറ്റിയ അബദ്ധം മറ്റാരോടും പറയാത്തവരാണ് കൂടുതല്‍പേരും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും പത്തനംതിട്ട മീഡിയായുടെ ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ഫോണ്‍ 94473 66263, 85471 98263.

കൊന്നപ്പാറ കുടുംബശ്രീ ഏരിയ ഡെവലപ്പ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അടൂർ ലൈഫ് ലൈൻ മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിലെ വിദഗ്ധ ഡോക്ടർമാർ പങ്കെടുക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ജൂലൈ 8 ന് ശനിയാഴ്ച കൊന്നപ്പാറ എൽ.പി സ്കൂളിൽ വെച്ച് നടക്കുകയാണ്. ക്യാമ്പിന്റെ ഉദ്ഘാടനം രാവിലെ 9 മണിക്ക് കെ. യു ജനീഷ് കുമാർ എം.എല്‍.എ നിർവഹിക്കും. മുഖ്യ പ്രഭാഷണം നടത്തുന്നത്  ലൈഫ് ലൈൻ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടര്‍ ഡോ. എസ് പാപ്പച്ചൻ ആണ്.  ക്യാമ്പിൽ ഷുഗർ, പ്രെഷർ ലെവൽ എന്നിവ സൗജന്യമായി പരിശോധിക്കും. ജനറൽ മെഡിസിൻ, ഓർത്തോ പീഡിക്ക്, ഗൈനകോളജി, പീഡിയാട്രിക് എന്നീവിഭാഗങ്ങളുടെ വിദഗ്ധരായ ഡോക്ടർമാരുടെ സേവനം ലഭിക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർ ജൂലൈ 7 ന് മുൻപ് പേര് രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും ഒരു നമ്പറിൽ ബന്ധപ്പെടുക.
9495554458, 9946714349,7902942987.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളക്കെട്ടിന് കാരണമായി പറക്കോട് ഓടകള്‍ നിറഞ്ഞ് മണ്ണും മാലിന്യങ്ങളും

0
അടൂര്‍ : അടൂര്‍ പറക്കോട് ഹൈസ്കൂള്‍ ജംഗ്ഷന്‍ മുതല്‍ തീയേറ്റര്‍ ജംഗ്ഷന്‍...

തെലങ്കാന കോൺഗ്രസിൽ പരസ്യപ്പോര് : രേവന്ത് റെഡ്ഡിക്കെതിരെ വെല്ലുവിളിയുമായി മന്ത്രിപുത്രി

0
ഹൈദരാബാദ് : തെലങ്കാന കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾ പരസ്യ പോരിലേക്ക്. മുതിർന്ന...

അക്ഷര വെളിച്ചം പകർന്ന 55 വർഷങ്ങൾ : സുഹറാബീവിക്ക് ആദരവ് നല്‍കി

0
വൈക്കം : നേഴ്സറി അധ്യാപന രംഗത്ത് 55 വർഷം പൂർത്തിയാക്കിയ സുഹറ...

പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്‍റില്‍ യാത്രകാര്‍ക്ക് ഭീഷണിയായി തെരുവ് നായകള്‍

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്റില്‍ രൂക്ഷമാകുന്ന തെരുവുനായ ശല്യത്തിനെതിരെ നടപടി...