ലൈവിൽ വന്ന് ഏഴ് ബോട്ടിൽ ചൈനീസ് വോഡ്ക കുടിച്ച സോഷ്യൽ മീഡിയ താരത്തിന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ബീജിങ്: ലൈവിൽ ഏഴ് ബോട്ടിൽ ചൈനീസ് വോഡ്ക കുടിച്ച സോഷ്യൽ മീഡിയ താരം മരിച്ചു. സോഷ്യൽ മീഡിയയിൽ സൻക്വിയാങ് എന്നറിയപ്പെടുന്ന 34കാരനാണ് മരിച്ചത്. മെയ് 16ന് പുലർച്ചെ ഒരുമണിയോടെയാണ് ഇയാൾ ചലഞ്ച് തുടങ്ങിയത്. തുടർച്ചയായി ഏഴ് ബോട്ടിൽ മദ്യം കുടിച്ചു. ഇതിന് പിന്നാലെ ഉച്ചയോടെ ഇയാളെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. എത്രത്തോളം മദ്യം തുടർച്ചയായി ഒരാൾക്ക് കഴിക്കാൻ കഴിയുമെന്ന് തെളിയിക്കണം എന്നതായിരുന്നു ചലഞ്ച്.

ചൈനീസ് ടിക് ടോക് എന്നറിയപ്പെടുന്ന ഡൗയിനിലായിരുന്നു ചലഞ്ച് നടന്നത്. പലരും ഇത്തരത്തിൽ വീഡിയോയുമായി എത്തിയിരുന്നു. മദ്യം കുടിച്ച ശേഷം 12 മണിക്കൂർ കഴിഞ്ഞാണ് സൻക്വിയാങ്ങിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടുകാർ കാണുമ്പോഴേക്കും ഇയാൾ മരിച്ചിരുന്നുവെന്ന് സൻക്വിയാങ്ങിന്റെ സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു. അമിത മദ്യപാനം തന്നെയാണ് മരണത്തിന് കാരണമായിരിക്കുന്നത് എന്ന് ഷാങ്‌യു ന്യൂസ് റിപ്പോർട്ട് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...