സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

വനിത കമ്മീഷന്‍ അദാലത്ത് ഡിസംബര്‍ 15 ന്
വനിത കമ്മീഷന്‍ അദാലത്ത് ഡിസംബര്‍ 15 ന് രാവിലെ 10 മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

പ്രവേശനം
കെല്‍ട്രോണ്‍ അടൂര്‍ നോളജ് സെന്ററില്‍ ക്ലൗഡ് കമ്പ്യൂട്ടിംഗ്, സിസിടിവി വിത്ത് നെറ്റ്‌വര്‍ക്ക് ടെക്‌നോളജീസ്, പിഎസ്‌സി നിയമനത്തിന് യോഗ്യമായ പിജിഡിസിഎ, ഡിസിഎ, വേഡ് പ്രോസസിംഗ് ആന്റ് ഡേറ്റ എന്‍ട്രി കോഴ്‌സുകളുടെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. വിവരങ്ങള്‍ക്ക് 9526229998 ബന്ധപ്പെടുക. വിലാസം: ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഇ- പാസ് ബില്‍ഡിംഗ്, സര്‍ക്കാര്‍ ആശുപത്രിക്ക് പുറകു വശം, അടൂര്‍.

ട്രഷറികള്‍ 13ന് പ്രവര്‍ത്തിക്കും
തദ്ദേശ സ്വയംഭരണ പൊതു തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്ന ഡിസംബര്‍ 13ന് എല്ലാ സര്‍ക്കാര്‍ ട്രഷറിയും തുറന്നു പ്രവര്‍ത്തിക്കുന്നതിന് ട്രഷറി ഡയറക്ടര്‍ക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കി. ഫലപ്രഖ്യാപന നടപടി പൂര്‍ത്തിയാക്കിയ ശേഷം സുരക്ഷിത സൂക്ഷിപ്പില്‍ വയ്ക്കേണ്ട തിരഞ്ഞെടുപ്പ് രേഖകള്‍ സര്‍ക്കാര്‍ ട്രഷറികളുടെ സ്ട്രോംഗ് റൂമുകളില്‍ സൂക്ഷിക്കുന്നതിനാണ്.

പ്രചാരണത്തിനുപയോഗിച്ച സാമഗ്രികള്‍ മാറ്റണം
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ഉപയോഗിച്ച പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഹരിതചട്ടം പാലിക്കണം. റോഡിലും പൊതുസ്ഥലങ്ങളിലുമുള്ള പ്രചരണബോര്‍ഡ്, ബാനര്‍ എന്നിവ നീക്കം ചെയ്യാന്‍ സ്ഥാനാര്‍ഥികളും രാഷ്ട്രീയപാര്‍ട്ടികളും മുന്‍കൈയെടുക്കണം. നീക്കം ചെയ്യാത്ത പക്ഷം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അവ നീക്കം ചെയ്യുകയും അതിനുള്ള ചെലവ് സ്ഥാനാര്‍ഥിയില്‍ നിന്ന് ഈടാക്കി തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...