സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

മൃഗങ്ങളുടെ വേനല്‍ക്കാല പരിചരണം:
പത്തനംതിട്ട ജില്ല മൃഗ സംരക്ഷണ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍

വെയില്‍ ഏല്‍ക്കുന്ന വിധത്തില്‍ തുറസിടങ്ങളില്‍ കെട്ടിയിടുന്ന കന്നുകാലികള്‍ക്ക് സൂര്യതാപമേല്‍ക്കാന്‍ സാധ്യതയേറെയായതിനാല്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെയുള്ള സമയങ്ങില്‍ കന്നുകാലികളെ തൊഴുത്തിലോ തണലുള്ള ഇടങ്ങളിലോ മാത്രം കെട്ടിയിടാന്‍ ശ്രദ്ധിക്കുക. വലിയ വളര്‍ത്തുമൃഗങ്ങള്‍ക്ക് നിര്‍ബാധം കുടിക്കുന്നതിനുള്ള ശുദ്ധജലം ലഭ്യമാണെന്ന് ഉറപ്പാക്കണം.തൊഴുത്തുകളില്‍ വായു സഞ്ചാരം ഉറപ്പാക്കുക, ആവശ്യമെങ്കില്‍ ഫാനുകള്‍ സ്ഥാപിക്കുക.മേല്‍ക്കൂരയ്ക്ക് മുകളില്‍ പച്ചക്കറി പന്തല്‍/ സ്പ്രിങ്ക്‌ളര്‍/നനച്ച ചാക്കിടുന്നത് ഉത്തമം. പകല്‍ സമയം ധാരാളം പച്ചപ്പുല്ല് ലഭ്യമാക്കണം. കാലിത്തീറ്റ രാവിലെയും വൈകിട്ടുമായും വൈക്കോല്‍ രാത്രിയിലുമായി ക്രമപ്പെടുത്തുക. ധാതുലവണ മിശ്രിതം, അപ്പക്കാരം വിറ്റാമിന്‍ എ, ഉപ്പ്, പ്രോബയോട്ടിക്‌സ് എന്നിവ ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കറവപ്പശുക്കളുടെ തീറ്റയില്‍ ഉള്‍പ്പെടുത്തണം. തളര്‍ച്ച, ഭക്ഷണം വേണ്ടായ്ക, പനി, വായില്‍ നിന്നും നുരയും പതയും വരുക, വായ തുറന്ന ശ്വസനം, പൊളളിയ പാടുകള്‍ എന്നിങ്ങനെ സൂര്യതാപത്തിന്റെയോ സൂര്യാഘാതത്തിന്റെയോ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാലുടന്‍ വിദഗ്ദ്ധ ചികിത്സ തേടണം.കന്നുകാലികള്‍ക്കു സൂര്യതാപമേറ്റെന്നു വ്യക്തമായാല്‍ വെള്ളം നനച്ചു നന്നായി തുടയ്ക്കണം. കുടിക്കാന്‍ ധാരാളം വെള്ളം നല്‍കണം. തുടര്‍ന്ന് കഴിയുന്നത്ര വേഗത്തില്‍ മൃഗാശുപത്രിയില്‍ ചികിത്സ ലഭ്യമാക്കണം.അകിടുവീക്കവും ദഹനക്കേടും വയറിളക്കവും സാധാരണയായി കണ്ടുവരുന്ന വേനല്‍ക്കാല രോഗങ്ങളാണെന്നു ഓര്‍മ്മിക്കുക.ബാഹ്യ പരാദങ്ങളായ പട്ടുണ്ണി, ചെള്ള്, പേന്‍, ഈച്ച മുതലായവ പരത്തുന്ന മാരകഗോഗങ്ങളായ തൈലേറിയാസിസ്, അനാപ്ലാസ്‌മോസിസ്, ബബീസിയോസിസ് എന്നിവ ഈ കാലത്തു കൂടുതലായി കാണപ്പെടാം.
അരുമകളായ നായകള്‍, പൂച്ചകള്‍, കിളികള്‍, തുടങ്ങിയവയ്ക്കു ശുദ്ധമായ കുടിവെള്ളവും പ്രോബയോട്ടിക്‌സും നല്‍കാന്‍ ശ്രദ്ധിക്കുക.അരുമകളുമായുള്ള യാത്രകള്‍ കഴിവതും രാവിലെയും വൈകിട്ടുമായി പരിമിതപ്പെടുത്തുക.

ബജറ്റ് അവതരിപ്പിച്ചു
തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിന്റെ 2023-24 വര്‍ഷത്തെ വാര്‍ഷിക ബജറ്റ് വൈസ് പ്രസിഡന്റ് ഷെറിന്‍ റോയ് അവതരിപ്പിച്ചു. 16,07,40091 ( പതിനാറു കോടി ഏഴു ലക്ഷത്തി നാല്‍പ്പതിനായിരത്തി തൊണ്ണൂറ്റി ഒന്ന് രൂപ )വരവും 15,95,35000 (പതിനഞ്ചു കോടിതൊണ്ണൂറ്റി അഞ്ചു ലക്ഷത്തി മുപ്പത്തി അയ്യായിരം രൂപ) ചിലവുംപ്രതീക്ഷിക്കുന്ന ബജറ്റ് കാര്‍ഷിക മേഖല, ആരോഗ്യം റോഡ് വികസനം,മാലിന്യസംസ്‌കരണം,ഭവന നിര്‍മ്മാണം എന്നീ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുന്നു.കാര്‍ഷിക മേഖലക്ക് 33 ലക്ഷംരൂപയും ഭവനനിര്‍മ്മാണത്തിന് 80 ലക്ഷംരൂപയും റോഡ് നിര്‍മ്മാണം,ആരോഗ്യമേഖലകള്‍ക്ക് 97 ലക്ഷം രൂപയും വകയിരുത്തി. തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ജനപ്രതിനിധികള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം
കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കളില്‍ നിന്ന് സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍വിവരങ്ങള്‍ക്ക് മല്ലപ്പള്ളിയിലുള്ള കെല്‍ട്രോണ്‍ സെന്ററുമായി ബന്ധപ്പെടുക.ഫോണ്‍ : 0469 2961525, 8078140525.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം 27 ന്
ചെങ്ങന്നൂര്‍ ഗവ.ഐടിഐ യിലെ വിവിധ ട്രേഡുകളില്‍ ഒഴിവുളള ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളെ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരായി നിയമിക്കുന്നതിനുളള അഭിമുഖം മാര്‍ച്ച് 27 ന് രാവിലെ 10 ന് ചെങ്ങന്നൂര്‍ ഗവ.ഐടിഐ യില്‍ നടക്കും. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും അഭിമുഖത്തിന് ഹാജരാക്കണം.ട്രേഡ് : കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ്.യോഗ്യത – കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.റ്റി, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍, എഞ്ചിനീയറിംഗ് ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും/കമ്പ്യൂട്ടര്‍ സയന്‍സ്, ഐ റ്റി ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍, എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും/ബന്ധപ്പെട്ട ട്രേഡില്‍ എന്‍ടിസി /എന്‍എസി യും മൂന്ന് വര്‍ഷത്ത പ്രവൃത്തി പരിചയവും.ട്രേഡ് : മെക്കാനിക് അഗ്രികള്‍ച്ചര്‍ മെഷിനറി.യോഗ്യത – അഗ്രികള്‍ച്ചര്‍ എഞ്ചിനീയറിംഗ് ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും/അഗ്രികള്‍ച്ചര്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും/ബന്ധപ്പെട്ട ട്രേഡില്‍ എന്‍ടിസി /എന്‍എസി യും മൂന്ന് വര്‍ഷത്ത പ്രവൃത്തി പരിചയവും.ഫോണ്‍ : 0479 2452210.

കണ്ണംങ്കര-വലഞ്ചുഴി റോഡിന് 45 ലക്ഷം രൂപ അനുവദിച്ചു

ആറന്മുള മണ്ഡലത്തിലെ പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കണ്ണംങ്കര വലംഞ്ചുഴി റോഡിന് 45 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഏറെ നാളുകളായി തകര്‍ന്ന് കിടന്നിരുന്ന റോഡാണിത്. റോഡ് അപകടങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ മൂലം ജനങ്ങളുടെ നിരന്തരം ആവശ്യമായിരുന്നു ഈ റോഡിന്റെ പുനരുദ്ധാരണം. പി.ഡബ്ല്യു.ഡി റോഡ്‌സ് വിഭാഗമാണ് പ്രവൃത്തി നിര്‍വഹിക്കുന്നത്. നിലവിലുള്ള റോഡ് സര്‍ഫസ് ഇളക്കി, ഡബ്ല്യു.എം.എം. വിരിച്ച് 40 എം.എം സര്‍ഫസിംഗ് ചെയ്യുന്നതാണ്. ഇതു കൂടാതെ റോഡിന്റെ വശങ്ങള്‍ ഉയര്‍ത്തി സ്ലാബിടുകയും ചെയ്യും. (പിഎന്‍പി 923/23)

കണ്ടംകുളത്ത് വീടുകളില്‍ വെള്ളം കയറുന്നതിന്
പരിഹാരമാകും; 20 ലക്ഷം രൂപ അനുവദിച്ചു
പെരുനാട് പഞ്ചായത്തിലെ കണ്ടംകുളം കക്കാട്ടാറിന്റെ തീരത്ത് ജലനിരപ്പ് ഉയര്‍ന്നു ഗതാഗതം തടസപ്പെടുന്നതിനും വീടുകളില്‍ വെള്ളം കയറുന്നതിനും ശാശ്വത പരിഹാര മാകുന്നു. ഇവിടെ നദിയിലെ എക്കല്‍ മാറ്റുന്നതിനും റോഡിന്റെ വശം ഡി ആര്‍ കെട്ടി സംരക്ഷ ഭിത്തി ഉയര്‍ത്തുന്നതിനും 20 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. മേജര്‍ ഇറിഗേഷന്‍ വകുപ്പാണ് ഇതിന് ഫണ്ട് അനുവദിച്ചിരിക്കുന്നത്. കക്കാട്ടാറില്‍ വൈദ്യതോല്‍പാദനത്തിനായി പെരുനാട് ചെറുകിട ജലവൈദ്യുത പദ്ധതി വന്നപ്പോഴാണ് പ്രതിസന്ധികള്‍ ആരംഭിച്ചത്. പദ്ധതിയിലേക്ക് വെള്ളം എത്തിക്കാന്‍ തടയണ കെട്ടിയതോടെ നദിയിലെ ഒഴുക്ക് നിലച്ചു. 2018ലെ മഹാപ്രളയത്തില്‍ എത്തിയ എക്കല്‍ ഡാമിന്റെ കണ്ടംകുളം ഭാഗത്ത് കെട്ടിക്കിടന്ന് ജലം ഉള്‍ക്കൊള്ളാന്‍ നദിക്ക് കഴിയാതെ വന്നു. ഇതോടെ ചെറിയ രണ്ട് മഴ പെയ്താലുടന്‍ നദിയിലെ ജലനിര്‍പ്പുയര്‍ന്ന് കയറുക പതിവായി. നദീതീരത്തുകൂടി പോകുന്ന മാമ്പാറ -മണിയറ റോഡിലെ ഗതാഗതം ഇതോടെ നിലക്കും. മാത്രമല്ല ഇവിടെ താഴ്ന്ന പ്രദേശങ്ങളില്‍ ഇരിക്കുന്ന വീടുകള്‍ പലതും വെള്ളത്തിനടിയിലുമാകും. നദിയിലെ ചെളി നീക്കം ചെയ്തും മണിയാര്‍ റോഡിന്റെ നദിയോട് ചേര്‍ന്ന ഭാഗം സംരക്ഷണഭിത്തി കെട്ടി റോഡ് ഉയര്‍ത്തണമെന്നും ഉള്ള നാട്ടുകാരുടെ ആവശ്യമാണ് ഇതോടെ സാധ്യമായിരിക്കുന്നത്. (പിഎന്‍പി 924/23)

ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്ത് വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു
വികസനക്ഷേമ മേഖലകളില്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കാന്‍ ലക്ഷ്യമിട്ട് ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്ത് ബജറ്റ്. 40.35 കോടി രൂപ ആകെ വരവും 40.35 കോടി രൂപ ചെലവുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാ ദേവി നടത്തിയ നയപ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ വൈസ് പ്രസിഡന്റ് പി.വി. അന്നമ്മ ബജറ്റ് അവതരിപ്പിച്ചു. സാമൂഹ്യ സുരക്ഷയ്ക്കൊപ്പം പശ്ചാത്തല സൗകര്യ വികസനത്തിനും ഭവന, കാര്‍ഷിക, ആരോഗ്യ, സ്ത്രീ സുരക്ഷ, കുടിവെള്ള മേഖലകള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതാണ് ബജറ്റ്. വനിതകള്‍ക്ക് സ്ഥിരവരുമാനം ഉറപ്പാക്കുന്നതിന് വരുമാനദായക പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാര്‍ഷിക മേഖലയ്ക്കൊപ്പം ചെറുകിട വ്യവസായ മേഖലയ്ക്കും ബജറ്റില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. മിനിഡയറി ഫാമുകളുടെ ആധുനികവത്ക്കരണത്തിനും സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതിക്കും വീടിനോട് ചേര്‍ന്ന് കടമുറി പദ്ധതിക്കും ബജറ്റില്‍ തുക വകയിരുത്തി. കുടിവെള്ള പദ്ധതികള്‍ക്ക് 20 ലക്ഷം രൂപയും ശുചിത്വ മേഖലയ്ക്ക് 25 ലക്ഷം രൂപയും വകയിരുത്തി. ഭവന നിര്‍മാണത്തിനും പട്ടികജാതി വിഭാഗ വികസനത്തിനും ഒരു കോടി 53 ലക്ഷം രൂപയുടെ പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. ലഭ്യമായ വരുമാന സ്രോതസുകളെ ഫലപ്രദമായി പ്രയോജനപ്പെടുത്തിയും പുതിയ സ്രോതസുകള്‍ കണ്ടെത്തിയുമുള്ള നിര്‍ദേശങ്ങളാണ് ബജറ്റിലുള്ളത്. മുന്‍ സാമ്പത്തിക വര്‍ഷം ബജറ്റില്‍ പ്രഖ്യാപിച്ച ഭൂരിപക്ഷം പദ്ധതികളും നടപ്പാക്കിയതായി വൈസ് പ്രസിഡന്റ് പി.വി. അന്നമ്മ അറിയിച്ചു.

ജില്ലാതല പരാതി പരിഹാര അദാലത്ത്: മന്ത്രിയുടെ യോഗം നാളെ (24)
ജില്ലാതല പരാതി പരിഹാര അദാലത്തുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ നാളെ (24) ഉച്ചയ്ക്ക് 1.30ന് ഓണ്‍ലൈനായി യോഗം ചേരും. എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുഡിഎഫ് സർക്കാ‍ർ‌ തുടക്കത്തിൽതന്നെ സംഘപരിവാറിന് കീഴടങ്ങുന്നുവെന്ന് പിണറായി വിജയൻ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാ‍ർ‌ തുടക്കത്തിൽതന്നെ സംഘപരിവാറിന് കീഴടങ്ങുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി...

‘കന്റോൺമെന്റ് ഹൌസ് ഇത് വരെ ഒഴിഞ്ഞു കിട്ടിയില്ല ; അതൃപ്തി പ്രകടിപ്പിച്ച് പിണറായി

0
തിരുവനന്തപുരം : പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൌസ് തെരഞ്ഞെടുപ്പ്...

പ്ലീഡർ നിയമന വിവാദം : കൈ പൊള്ളിയതോടെ കരുതൽ എടുക്കാൻ സർക്കാർ

0
കൊച്ചി: സർക്കാർ അഭിഭാഷകരുടെ നിയമനത്തില്‍ കൈ പൊള്ളിയതോടെ കരുതൽ എടുക്കാൻ തീരുമാനം. ഇനിയുള്ള...

‘പ്രിയദര്‍ശിനി സൗജന്യയാത്ര’ ആളെപ്പറ്റിക്കല്‍ ; സിപിഎം പങ്കെടുക്കില്ലെന്ന് എംവി ഗോവിന്ദന്‍

0
തിരുവനന്തപുരം : കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര സിപിഎം എംഎല്‍എമാര്‍ ബഹിഷ്‌കരിക്കും. ഈ...