Monday, July 1, 2024 12:34 am

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

പാര്‍പ്പിടമേഖലയ്ക്ക് പ്രാധാന്യം നല്‍കി
എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് ബജറ്റ്

വാര്‍ഷിക ബജറ്റില്‍ പാര്‍പ്പിട മേഖലയ്ക്ക് പ്രാധാന്യം നല്‍കി എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു. 14,68,78,031 രൂപ വരവും 13,94,95,000 രൂപ ചെലവും 73,83,031 രൂപ നീക്കി ബാക്കിയും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് ജേക്കബ് കെ എബ്രഹാം അവതരിപ്പിച്ചു. ഭവന പദ്ധതിക്കായി 2.5 കോടി രൂപയും റോഡ് വികസനത്തിനായി ഒരു കോടിയും കൃഷി മൃഗസംരക്ഷണം, ക്ഷീര വികസനം എന്നിവ ഉള്‍പ്പെടുന്ന ഉത്പാദന മേഖലക്കായി10,25,50,001 രൂപയും തെരുവുവിളക്ക് പരിപാലനം, യുവജനക്ഷേമം ഉള്‍പ്പെടുന്ന സേവനമേഖലയ്ക്കായി 5,03,77,000 രൂപയും ആരോഗ്യ മേഖലയ്ക്കായി 12 ലക്ഷം രൂപയും ശുചിത്വ മാലിന്യ പരിപാലനത്തിന് 20 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി പി എബ്രഹാം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ടി. മറിയാമ്മ, സാജന്‍ മാത്യു, ലീലാമ്മ സാബു, ശോഭ മാത്യു, പി. ടി രജീഷ് കുമാര്‍, കെ. സുഗതകുമാരി, അനില്‍കുമാര്‍, ഉഷ ജേക്കബ്, ശ്രീജ ടി നായര്‍, അജികുമാര്‍, ജോബി പറങ്കാമൂട്ടില്‍, കൃഷ്ണകുമാര്‍ മുളപ്പോണ്‍, സെക്രട്ടറി ജെ ഗിരിഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

കെട്ടിടനികുതി പിരിവില്‍ 100 ശതമാനം
നേട്ടം കൈവരിച്ച് സീതത്തോട് ഗ്രാമപഞ്ചായത്ത്

കെട്ടിടനികുതി പിരിവില്‍ 100 ശതമാനം കൈവരിക്കുന്ന കിഴക്കന്‍ കേരളത്തിലെ ആദ്യത്തെ പഞ്ചായത്തായി സീതത്തോട് ഗ്രാമപഞ്ചായത്ത്.കിഴക്കന്‍ മലയോര മേഖലയില്‍ റാന്നി ബ്ലോക്കിന് കീഴില്‍ ഗവി ഉള്‍പെടെയുള്ള പ്രദേശങ്ങള്‍ ഉള്‍കൊള്ളുന്ന ഗ്രാമപഞ്ചായത്തില്‍, പഞ്ചായത്ത് രൂപീകരണത്തിന് ശേഷം ആദ്യമായിട്ടാണ് കെട്ടിടനികുതി 100 ശതമാനം മറികടക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ പ്രമോദ് പറഞ്ഞു.651.94 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള സീതത്തോട് പഞ്ചായത്ത് കെട്ടിട നികുതി പിരിവില്‍ 100 ശതമാനം കൈവരിക്കുന്നതില്‍ ജില്ലയില്‍ ഒന്നാമത്തെയും സംസ്ഥാന തലത്തില്‍ അഞ്ചാം സ്ഥാനവുമാണ്.

അവധിക്കാല ചിത്രകലാപഠനം
വാസ്തുവിദ്യാഗുരുകുലത്തിന്റെ അവധിക്കാല ചിത്രകലാപഠനം നിറച്ചാര്‍ത്ത് കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് അഡ്മിഷനുകള്‍ ആരംഭിച്ചു.ഒന്ന് മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ ജൂനിയര്‍ വിഭാഗത്തിലും എട്ടാം ക്ലാസ്സ് മുതലുള്ള വിദ്യാര്‍ത്ഥികളെ സീനിയര്‍ വിഭാഗത്തിലും ഉള്‍പ്പെടുത്തി രണ്ടു ബാച്ചുകളായാണ് കോഴ്സുകള്‍ നടത്തുന്നത്. ജൂനിയര്‍ വിഭാഗത്തിന് 2500/ രൂപയും, സീനിയര്‍ വിഭാഗത്തിന് 4000/രൂപയുമാണ് കോഴ്സ്ഫീസ്.അപേക്ഷകള്‍ നല്‍കേണ്ട അവസാന തിയതി ഏപ്രില്‍ 5.അപേക്ഷകള്‍ www.vasthuvidyagurukulam.com എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായും സമര്‍പ്പിക്കാം.ക്ലാസ്സുകള്‍ ഏപ്രില്‍ 12 ന് ആരംഭിക്കും.ഫോണ്‍ – 0468 2319740, 9188089740, 9947739442, 9847053294

ബജറ്റ് 
ഭവന നിര്‍മ്മാണ മേഖലയ്ക്കും ആരോഗ്യ ശുചിത്വ മേഖലയ്ക്കും ഊന്നല്‍ നല്‍കി വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് ബജറ്റ്ഭവന നിര്‍മ്മാണ മേഖലയ്ക്കും ആരോഗ്യ ശുചിത്വ മേഖലയ്ക്കും ഊന്നല്‍ നല്‍കികൊണ്ടുള്ള 2023-2024 വര്‍ഷത്തെ വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ഒ എന്‍ യശോധരന്‍ അവതരിപ്പിച്ചു. 306656146 രൂപ വരവും 301378728 രൂപ ചെലവും, 5277418 രൂപ നീക്കിബാക്കിയുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. ഭവന നിര്‍മ്മാണ മേഖലയില്‍ 2 കോടി 75 ലക്ഷം ,ആരോഗ്യ ശുചിത്വ മേഖലയ്ക്ക് 2 കോടി 75 ലക്ഷം , ഊര്‍ജ്ജ മേഖലയ്ക്ക് 75 ലക്ഷം, കുടിവെള്ളത്തിന് 27 ലക്ഷം ,വിദ്യാഭ്യാസ മേഖലയ്ക്ക് 22 ലക്ഷം രൂപയും ആണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്.

അപേക്ഷ ക്ഷണിച്ചു
പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം ജില്ലയിലെ ഞാറനീലി, കുറ്റിച്ചല്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സി.ബി.എസ്.ഇ സ്‌കൂളുകളില്‍ 2023-24 അദ്ധ്യയന വര്‍ഷം ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം നല്‍കുന്നതിനായി യോഗ്യതയുള്ള കുട്ടികളുടെ രക്ഷകര്‍ത്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.അപേക്ഷകരുടെ കുടുംബവാര്‍ഷിക വരുമാനം രണ്ട് ലക്ഷം കവിയരുത്. ഏത് സ്‌കൂളിലേക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത് എന്ന് അപേക്ഷയില്‍ വ്യക്തമാക്കണം. കുട്ടിയുടെ ജാതി, വരുമാനം, ആധാര്‍, ഫോണ്‍ നമ്പര്‍, തുടങ്ങിയ രേഖകളുടെ പകര്‍പ്പുകള്‍, കേന്ദ്ര / സംസ്ഥാന പൊതുമേഖലാ ജീവനക്കാരല്ല എന്ന രക്ഷകര്‍ത്താക്കളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്ങ്മൂലം എന്നിവ സഹിതം അപേക്ഷ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, മന്ദിരം പി.ഒ, റാന്നി 689672 എന്ന വിലാസത്തിലൊ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, മന്ദിരം പി.ഒ, റാന്നി, എന്ന വിലാസത്തിലൊ നല്‍കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 10.ഫോണ്‍: 04735 227703, 221044

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
1955 ലെ തിരു – കൊച്ചി സാഹിത്യ ശാസ്ത്രീയ ധാര്‍മ്മിക സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട സംഘങ്ങളുടെ വാര്‍ഷിക റിട്ടേണ്‍സ് ഫയലിംഗിനായുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി 2023 മാര്‍ച്ച് 31 വരെ നീട്ടി. പദ്ധതി പ്രകാരം സംഘവും ഭരണ സമിതിയിലെ ഓരോ അംഗവും പരമാവധി 400 രൂപ തോതില്‍ എന്നതിന് പകരമായി പ്രതിവര്‍ഷം പരമാവധി വെറും 500 രൂപ മാത്രം പിഴ അടച്ചു കൊണ്ട് സംഘങ്ങള്‍ക്ക് മുടക്കം വന്ന വര്‍ഷങ്ങളിലെ റിട്ടേണുകള്‍ ഫയല്‍ ചെയ്യാവുന്നതാണെന്ന് ജില്ലാ രജിസ്ട്രാര്‍(ജനറല്‍) എം ഹക്കിം അറിയിച്ചു.
ഫോണ്‍ – 04682223105

സംരംഭകത്വ വികസനത്തിനുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് മാര്‍ച്ച് 28 വരെ
ജില്ലയില്‍ വ്യവസായ വാണിജ്യ വകുപ്പും അസാപ് കേരളയും സംയുക്തമായി നടത്തുന്ന സംരംഭകത്വ വികസനത്തിനുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഇന്റീരിയര്‍ ഡിസൈന്‍ അഡ്മിഷന്‍ മാര്‍ച്ച്28ന് അവസാനിക്കും.കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്‍ഡസ്ട്രീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ സഹായത്തോടുകൂടി സ്വയം സംരംഭം തുടങ്ങാനുള്ള അവസരം ലഭിക്കും.യോഗ്യത:ബി ടെക്ക്/ ഡിപ്ലോമ /ഐ.ടി.ഐ, സിവില്‍ എഞ്ചിനിയറിംഗ് / ആര്‍ക്കിടെക്ചര്‍.ഫോണ്‍ -96560 43142,85920 86090,99952 88833

നവകേരളം കര്‍മപദ്ധതിയില്‍ ഡാറ്റ അനലിസ്റ്റ് ഒഴിവ്
സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം കര്‍മപദ്ധതിയുടെ തിരുവനന്തപുരത്തുള്ള സംസ്ഥാന ഓഫീസില്‍ കരാര്‍ അല്ലെങ്കില്‍ അന്യത്ര സേവന വ്യവസ്ഥയില്‍ ഡാറ്റാ അനലിസ്റ്റിന്റെ ഒരൊഴിവ്. യോഗ്യത-കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി ടെക് ബിരുദം/ എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് / എം.സി.എ. സമാന തസ്തികയില്‍ സര്‍ക്കാര്‍ വകുപ്പുകള്‍/സ്ഥാപനങ്ങള്‍ എന്നിവയില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് അന്യത്ര സേവന വ്യവസ്ഥയില്‍ അപേക്ഷിക്കാം. പ്രായപരിധി 50 വയസ്.ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ പത്ത്.വിലാസം-അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, നവകേരളം കര്‍മപദ്ധതി, ബി.എസ്.എന്‍.എല്‍. ഭവന്‍ മൂന്നാംനില, ഉപ്പളം റോഡ്, സ്റ്റാച്യു, തിരുവനന്തപുരം 695001.ഫോണ്‍-9447587632

ഹോം ഗാര്‍ഡ് നിയമനത്തിന് അപേക്ഷിക്കാം
പത്തനംതിട്ട ജില്ലയില്‍ പോലീസ്/ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് വകുപ്പുകളിലെ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന ഹോംഗാര്‍ഡ്സ് വിഭാഗത്തില്‍ ഭാവിയില്‍ പ്രതീക്ഷിക്കപ്പെടുന്ന ഒഴിവുകളിലേക്ക് യോഗ്യരായ വനിതാ, പുരുഷ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.അടിസ്ഥാന യോഗ്യത ആര്‍മി/നേവി/എയര്‍ഫോഴ്‌സ്/ബി.എസ്.എഫ്/സി.ആര്‍.പി.എഫ്/സി.ഐ.എസ്.എഫ്./എന്‍.എസ്.ജി./എസ്.എസ്.ബി./ആസാം റൈഫിള്‍സ് എന്നീ അര്‍ധസൈനിക വിഭാഗങ്ങളില്‍ നിന്നും, പോലീസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ്,എക്‌സൈസ്, ഫോറസ്റ്റ്, ജയില്‍ എന്നീ സംസ്ഥാന സര്‍വീസുകളില്‍ നിന്നും വിരമിച്ച സേനാംഗമായിരിക്കണം. വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സി. / തത്തുല്യ യോഗ്യത.പ്രായപരിധി 35 – 58 (2022 ഡിസംബര്‍ 31). ദിവസ വേതനം 780 രൂപ (പ്രതിമാസ പരിധി 21,840 രൂപ) .അവസാന തീയതി ഏപ്രില്‍ 20. അപേക്ഷാ ഫോറത്തിന്റെ മാതൃക ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് പത്തനംതിട്ട ജില്ലാ ഫയര്‍ ഓഫീസില്‍ ലഭ്യമാകുന്ന മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷ ജില്ലാ ഫയര്‍ ഓഫീസില്‍ സമര്‍പ്പിക്കണം.യോഗ്യരായ ഉദ്യോഗാര്‍ഥികളെ കായിക ക്ഷമതാ പരിശോധനയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കും.പ്രായം കുറഞ്ഞ ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനത്തില്‍ മുന്‍തൂക്കം ലഭിക്കും. ഈ ലിസ്റ്റിന് കാലാവധി രണ്ടു വര്‍ഷമായി നിജപെടുത്തിയിട്ടുണ്ട്. കായികക്ഷമതാ പരിശോധന :(തീയതി പിന്നീട് അറിയിക്കും).100 മീറ്റര്‍ ദൂരം 18 സെക്കന്റിനുളളില്‍ ഓടിയെത്തുക/മൂന്ന് കിലോമീറ്റര്‍ ദൂരം 30 മിനിറ്റിനുളളില്‍ നടന്ന് എത്തുക.അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോഗ്രാഫ് – 3 എണ്ണം (ഒന്ന് അപേക്ഷയില്‍ പതിക്കണം).ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റിന്റെ / മുന്‍ സേവനം തെളിയിക്കുന്ന രേഖയുടെ പകര്‍പ്പ്.എസ്.എസ്.എല്‍.സി. /തത്തുല്യ യോഗ്യത തെളിയിക്കുന്ന രേഖയുടെ പകര്‍പ്പ് അസിസ്റ്റന്റ് സര്‍ജന്റെ റാങ്കില്‍ കുറയാത്ത ഒരു മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ ശാരീരികക്ഷമതാ സാക്ഷ്യപത്രം. ഈ രേഖകളുടെ ഒറിജിനലുകള്‍ കായികക്ഷമതാ പരിശോധനാ വേളയില്‍ ഹാജരാക്കണം.സംശയ നിവാരണത്തിന് 9497920097, 9497920112 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ഗതാഗത നിയന്ത്രണം
മടത്തുംപടി -കണമുക്ക് പാതയില്‍ കലുങ്ക് പണി നടക്കുന്നതിനാല്‍ ഈ പാതയിലൂടെയുള്ള ഗതാഗതം 27 ( തിങ്കളാഴ്ച) മുതല്‍ ഒരു മാസത്തേക്ക് നിരോധിച്ചു. ഇതിനു പകരം കണമുക്ക്- കടമ്മനിട്ട- ആലുങ്കല്‍ പാത ഉപയോഗിക്കണമെന്ന് കോഴഞ്ചേരി പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

കെടെറ്റ് അസല്‍ സര്‍ട്ടിഫിക്കേറ്റ് പരിശോധന
പരീക്ഷാ ഭവന്‍ ഡിസംബര്‍ മാസത്തില്‍ നടത്തിയ കെടെറ്റ് (കേരളാ ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് 2022 ഒക്ടോബര്‍) പരീക്ഷയില്‍ തിരുവല്ല വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള സെന്ററായ എം.ജി.എം.എച്ച്.എസ്.എസില്‍ പരീക്ഷ എഴുതി വിജയിച്ചവരില്‍ ഇനിയും സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയാക്കാത്തവരുടെ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പരിശോധന മാര്‍ച്ച് 27 ന് രാവിലെ 10 മുതല്‍ നാലു വരെ തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടത്തും. ഹാള്‍ടിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് പ്രിന്റ്, എസ്.എസ്.എല്‍.സി മുതലുള്ള യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ അസലും, സ്വയം സാക്ഷ്യപ്പെടുത്തിയ ശരിപകര്‍പ്പും സര്‍ട്ടിഫിക്കേറ്റ് പരിശോധന വേളയില്‍ ഹാജരാക്കണം. മാര്‍ക്കില്‍, യോഗ്യതയില്‍ ഇളവുള്ള പരീക്ഷാര്‍ഥികള്‍ ഇത് തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേതാണെന്ന് തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു

ശരണ്യ സ്വയം തൊഴില്‍ പദ്ധതി ജില്ലാ കമ്മിറ്റി യോഗം
കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരായ വിധവകള്‍ നിയമാനുസൃതം വിവാഹ ബന്ധം വേര്‍പെടുത്തിയവര്‍, ഭര്‍ത്താവ് ഉപേക്ഷിക്കുകയോ ഭര്‍ത്താവിനെ കാണാതാകുകയോ ചെയ്തവര്‍, 30 വയസ് പൂര്‍ത്തിയായ അവിവാഹിതകള്‍, അംഗപരിമിതരായ വനിതകള്‍, പട്ടിക വര്‍ഗത്തിലെ അവിവാഹിതരായ അമ്മമാര്‍ എന്നീ വിഭാഗങ്ങളിലെ വനിതകള്‍ക്കുള്ള ശരണ്യ സ്വയം തൊഴില്‍ പദ്ധതിയുടെ ജില്ലാ കമ്മറ്റി ഏപ്രില്‍ ഒന്ന് (ശനിയാഴ്ച) രാവിലെ 10:30 ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേരും.

ഗതാഗത നിയന്ത്രണം
അതിരുങ്കല്‍-പുന്നമൂട് റോഡില്‍ ബി എം പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ റോഡില്‍കൂടിയുളള ഗതാഗതം 27 (തിങ്കള്‍) മുതല്‍ നിയന്ത്രിക്കും. റോഡില്‍കൂടിയുളള വാഹനങ്ങള്‍ 27 മുതല്‍ അതിരുങ്കല്‍ മുറിഞ്ഞകല്‍ കൂടല്‍ വഴി തിരിച്ച് വിടുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു

വാക്-ഇന്‍ ഇന്റര്‍വ്യു
മൃഗസംരക്ഷണവകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിനായി വെറ്ററിനറി സര്‍ജന്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ കരാര്‍ അടിസ്ഥാനത്തില്‍ വാക്ക്- ഇന്‍-ഇന്റര്‍വ്യൂ മുഖേന താല്‍ക്കാലികമായി തെരഞ്ഞെടുക്കുന്നു. മല്ലപ്പള്ളി (വെറ്ററിനറി ഹോസ്പിറ്റല്‍, മല്ലപ്പള്ളി) ബ്ലോക്കിലേക്കാണ് നിയമനം. വാക്ക്- ഇന്‍-ഇന്റര്‍വ്യൂ പത്തനംതിട്ട ജില്ലാ വെറ്ററിനറി കോംപ്ലക്സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ മാര്‍ച്ച് 27 തിങ്കളാഴ്ച രാവിലെ 11 മുതല്‍. യോഗ്യത-ബിവിഎസ് സി ആന്‍ഡ് എ എച്ച്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. ഫോണ്‍: 04682322762.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സൊമാറ്റോയെ വിടാതെ പിടിച്ച് സർക്കാർ ഏജൻസികൾ ; വീണ്ടും കിട്ടി 9.5 കോടിയുടെ നോട്ടീസ്,...

0
കർണാടക : ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോയ്ക്ക് കർണാടകയിലെ കമ്മേഴ്സ്യൽ...

എസ്ബിഐയുടെ സൂപ്പർ സ്‌കീം ; നിക്ഷേപത്തിലൂടെ എങ്ങനെ അധിക വരുമാനം നേടാം?

0
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കൾക്കായി നിരവധി സ്കീമുകൾ. ഉപഭോക്താക്കൾക്കായി വാഗ്ദാനം...

വീട്ടിൽ നിന്നിറങ്ങിയത് ഇന്റര്‍വ്യൂവിന് പോകാൻ, യുവാവ് കടയ്ക്കുള്ളിൽ മരിച്ചനിലയിൽ

0
ചേർത്തല: ദേശീയപാതയിൽ റെയിൽവേ സ്റ്റേഷന് സമീപം ആളൊഴിഞ്ഞ കടയ്ക്കുളിൽ യുവാവിനെ മരിച്ച...

കോൺഗ്രസ് ഇന്ത്യയെ മുന്നോട്ടു നയിക്കുന്ന ചാലക ശക്തി ; പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ

0
മലയാലപ്പുഴ: ജനാധിപത്യവും മതേതരത്വവും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ച് ഇന്ത്യയെ മുന്നോട്ട് നയിക്കുന്ന...