കോവിഡ് : ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ളത് കേരളത്തില്‍, ജാഗ്രതാ നിര്‍ദ്ദേശം

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: രാജ്യത്ത് കോവിഡ് വീണ്ടും പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം. കോവിഡ് ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ളത് കേരളത്തിലാണ്. നിലവില്‍ 2186 പേരാണ് കേരളത്തില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. കേരളം കഴിഞ്ഞാല്‍ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത്. 1,763 പേരാണ് മഹാരാഷ്ട്രയില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളത്.

അതേസമയം, രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. 24 മണിക്കൂറിനിടെ 1500 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 146 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ നിലവില്‍ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 8601 ആയി. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 10, 11 തീയതികളില്‍ ആശുപത്രികളില്‍ മോക് ഡ്രില്‍ നടത്തും. തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനാണ് മോക് ഡ്രില്‍. ഏപ്രില്‍ 10, 11 തീയതികളില്‍ രാജ്യത്തെ എല്ലാ ആശുപത്രികളിലും മോക്ക് ഡ്രില്ലുകള്‍ നടക്കുമെന്നും എല്ലാ പൊതു, സ്വകാര്യ ആരോഗ്യ സൗകര്യങ്ങളുടെയും പങ്കാളിത്തം ഇതില്‍ ഉണ്ടാകണമെന്നും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....

സ്വകാര്യവത്കരണ നീക്കങ്ങൾക്കിടെ നിർണായ ദൗത്യം ; രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണത്തിന് സ്കൈറൂട്ട്

0
ബഹിരാകാശ ഗവേഷണ മേഖലയുടെ സ്വകാര്യവത്കരണം സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ തങ്ങളുടെ രണ്ടാം...