സർക്കാർ അറിയിപ്പുകൾ

For full experience, Download our mobile application:
Get it on Google Play

സീതത്തോട് മാര്‍ക്കറ്റ് ആധുനിക ഷോപ്പിംഗ് കോംപ്ലക്‌സ്
നിര്‍മ്മാണം ആരംഭിച്ചു
സീതത്തോട് മാര്‍ക്കറ്റില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ശിലസ്ഥാപനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ പ്രമോദ് നിര്‍വഹിച്ചു. കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡും ഗ്രാമപഞ്ചായത്തും ചേര്‍ന്നാണ് നിര്‍മാണം നടത്തുന്നത്. ഗ്രാമ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി നിര്‍മ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്‌സിന്റെ നിര്‍മാണ തുക 16.92കോടി രൂപയാണ്. 72 കടമുറികളും തിയേറ്റര്‍ അടക്കം ആധുനിക സൗകര്യങ്ങളോടുകൂടിയ മൂന്നുനില കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. പഞ്ചായത്തിന്റെ തനത് വരുമാനം വര്‍ധിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യം വെക്കുന്നതെന്നും മൂന്നു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എസ് സുജ, സീതത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന മുഹമ്മദ് റാഫി, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോബി ടി ഈശോ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീലജ അനില്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വസന്ത ആനന്ദന്‍, രാധാ ശശി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഗ്രേസി ഫിലിപ്പ്, കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡ് ഉദ്യോഗസ്ഥന്മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

നികുതി പിരിവില്‍ നൂറു ശതമാനം നേട്ടവുമായി
ചെറുകോല്‍ ഗ്രാമ പഞ്ചായത്ത്
പത്തു വര്‍ഷത്തില്‍ ആദ്യമായി നികുതി പിരിവില്‍ നൂറു ശതമാനം നേട്ടം കൈവരിച്ചു ചെറുകോല്‍ ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തിലെ ഒരു വീട് ഒഴിച്ചുള്ള എല്ലാ വീടുകളില്‍ നിന്നും മുഴുവന്‍ വാണിജ്യ സ്ഥാപനങ്ങളില്‍ നിന്നും വസ്തു കരം പിരിച്ചെടുത്തു. പഞ്ചായത്തിന് ലഭിക്കേണ്ട തൊഴില്‍ നികുതി 2022-23 സാമ്പത്തിക വര്‍ഷത്തെ ലൈസന്‍സ് ഫീസ് എന്നിവയും പൂര്‍ണമായും പിരിച്ചെടുത്തതായി പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ സന്തോഷ് പറഞ്ഞു. നികുതി വരുമാനത്തില്‍ മുന്‍ വര്‍ഷങ്ങളെക്കാള്‍ പഞ്ചായത്തിന് വര്‍ധനവ് ഉണ്ടായിട്ടുള്ളതായി അദ്ദേഹം പറഞ്ഞു.

ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം
പളളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും 2022 ഡിസംബര്‍ 31 വരെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ ഏപ്രില്‍ ഒന്നു മുതല്‍ ജൂണ്‍ 30 വരെയുളള കാലയളവിനുളളില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്തണമെന്ന് പളളിക്കല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീട്ടിലെ അലമാരയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 15 പവന്റെ സ്വർണാഭരണങ്ങൾ കാണാതായി ; വീട്ടുജോലിക്കാരി പിടിയിൽ

0
കൊച്ചി: പറവൂരിൽ ജോലിക്ക് നിന്ന വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 15 പവൻ...

പ്രളയ ബാധിത സംസ്ഥാനങ്ങൾക്ക് സഹായമായി കേന്ദ്ര സര്‍ക്കാറിന്റെ എസ്ഡിആർഫ് ഫണ്ട്

0
ന്യൂഡൽഹി: പ്രളയം മൂലം ദുരിതത്തിലായ സംസ്ഥാനങ്ങൾക്ക് എസ്ഡിആർഫ് ഫണ്ട് അനുവദിച്ച്...

റവന്യു മന്ത്രിയുമായും ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുമായും ആശയ വിനിമയം തുടരുന്നുവെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം : സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇതുവരെ എട്ട് മരണം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി...

അപ്പർ കുട്ടനാട്ടിൽ മഴക്കെടുതി രൂക്ഷം ; മാന്നാറിന്റെ പടിഞ്ഞാറൻ മേഖല വെള്ളപ്പൊക്ക ഭീഷണിയിൽ

0
ആലപ്പുഴ: രണ്ടുദിവസമായി തുടരുന്ന ശക്തമായ മഴയിലും കിഴക്കൻ വെള്ളത്തിന്റെ വരവിലും അപ്പർ...