സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ലൈഫ് മിഷന്‍: ജില്ലയില്‍ 3740 വീടുകള്‍ പൂര്‍ത്തീകരിച്ചു
അര്‍ഹരായ മുഴുവന്‍ ഭവന രഹിതര്‍ക്കും കിടപ്പാടം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ചിട്ടുളള സംസ്ഥാന സര്‍ക്കാരിന്റെ വികസന മിഷനുകളില്‍ പ്രമുഖമായ ലൈഫ് മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ പത്തനംതിട്ട ജില്ല ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചു. ലൈഫ് മിഷന്‍ രണ്ടാം ഘട്ടമായി ഏറ്റെടുത്തിട്ടുളളത് ഭൂമിയുളള ഭവന രഹിതരുടെ വീട് നിര്‍മാണമാണ്. അര്‍ഹരായവരെ കണ്ടെത്തി കരാര്‍ വച്ചവരില്‍ 2036 ഗുണഭോക്താക്കള്‍ ഇതിനോടകം ഭവന നിര്‍മാണം പൂര്‍ത്തീകരിച്ചു. ലൈഫ് മിഷന്‍ പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസമാണ് നടപ്പാക്കുന്നത്. ഭൂമിയും വീടും ഇല്ലാത്തവരായി ജില്ലയില്‍ കണ്ടെത്തിയിട്ടുളള അര്‍ഹരായ കരാര്‍ വച്ച ഗുണഭോക്താക്കളില്‍ 787 പേര്‍ ഇതിനോടകം ഭവന നിര്‍മാണം പൂര്‍ത്തീകരിച്ചു.
ലൈഫ് മിഷന്‍ രണ്ടാം ഘട്ടത്തിന്റെ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയ പട്ടിക ജാതി, പട്ടിക വര്‍ഗ, മത്സ്യ തൊഴിലാളി കുടുംബങ്ങളുടെ ലിസ്റ്റുകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ലഭ്യമാക്കിയ ലിസ്റ്റില്‍പെട്ട അര്‍ഹരായ കരാര്‍ വച്ച ഗുണഭോക്താക്കളില്‍ 914 പേര്‍ ഇതിനോടകം ഭവനനിര്‍മാണം പൂര്‍ത്തീകരിച്ചു. ലൈഫ് പദ്ധതി പ്രകാരം ലഭ്യമായ പുതിയ ലിസ്റ്റില്‍ നിന്നും മൂന്നു പേര്‍ ഇതിനോടകം ഭവന നിര്‍മാണം പൂര്‍ത്തീകരിച്ചു.

വേനല്‍ ചൂട് വര്‍ധിക്കുന്നു; ശ്രദ്ധിക്കുക
വേനല്‍ ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതകുമാരി അറിയിച്ചു. സൂര്യാഘാതവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ യഥാസമയം കണ്ടെത്തി ചികിത്സ ഉറപ്പാക്കണം. രാവിലെ 11 മുതല്‍ വൈകിട്ട് 3 വരെ നേരിട്ട് കൂടുതല്‍ സമയം സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. പ്രായമായവര്‍, ചെറിയകുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗം ഉള്ളവര്‍, വെയിലത്ത് ജോലിചെയ്യുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഡി.എം.ഒ അറിയിച്ചു.

സൂര്യാഘാത ലക്ഷണങ്ങള്‍
വളരെ ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്ട ചുവന്നു ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, ഓക്കാനം, ചെറിയ തലകറക്കം, സാധാരണയിലധികമായി വിയര്‍ക്കുക.

സൂര്യാതാപം
സൂര്യാഘാതത്തെക്കാള്‍ കുറച്ചുകൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യാതപം. കൂടുതല്‍ സമയം വെയിലത്ത് ജോലിചെയ്യുന്നവരില്‍ നേരിയ വെയില്‍ ഏല്‍ക്കുന്ന ശരീര ഭാഗങ്ങള്‍ ചുവന്നു തടിക്കുകയും വേദനയും പൊള്ളലും ഉണ്ടാവുകയും ചെയ്യാം. ഇങ്ങനെയുള്ളവര്‍ ഉടന്‍ ചികിത്സ തേടേണ്ടതാണ്. പൊള്ളലേല്‍ക്കുന്ന ഭാഗത്തുണ്ടാകുന്ന കുമിളകള്‍ പൊട്ടിക്കുവാന്‍ പാടുള്ളതല്ല.

സൂര്യാതാപം ലക്ഷണങ്ങള്‍
ക്ഷീണം, തലകറക്കം, തലവേദന, ഓക്കാനവും ഛര്‍ദിയും, അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറഞ്ഞ് കടും മഞ്ഞ നിറം ആവുക, ബോധക്ഷയം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍

പ്രതിരോധ മാര്‍ഗങ്ങള്‍
വേനല്‍ക്കാലത്തു ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിയ്ക്കുക.
ധാരാളം വിയര്‍ക്കുന്നവര്‍ ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ധാരാളമായി കുടിക്കുക.
വെള്ളം, ധാരാളം അടങ്ങിയിട്ടുള്ള പഴങ്ങളൂം, പച്ചക്കറി സാലഡുകളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. ശരീരം മൂടുന്ന അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്. കാറ്റ് കടന്നു ചൂട് പുറത്തു പോകത്തക്ക രീതിയില്‍ വീടിന്റെ വാതിലുകളൂം ജനാലകളും തുറന്നിടുക. വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറിലും മറ്റും, കുട്ടികളെ ഇരുത്തിയിട്ട് പോകരുത്. യാത്ര ചെയ്യുന്നവര്‍ വെള്ളം കയ്യില്‍ കരുതുക. വെള്ളം കുറച്ചു കുടിക്കുന്നവര്‍, വെയിലത്തും തുറസായ സ്ഥലങ്ങളിലും പണിയെടുക്കുന്നവര്‍, മദ്യപാനികള്‍ എന്നിവരും അപകട സാധ്യത കൂടിയവരില്‍പ്പെടുന്നു. അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക. ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുക.

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേനയ്ക്ക് നല്‍കണം
തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വൃത്തിയായി ഉണക്കി തരം തിരിച്ചു ഗ്രാമപഞ്ചായത്ത് ചുമതലപ്പെടുത്തുന്ന ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്ക് വീടുകള്‍ക്ക് 50 രൂപയും കടകള്‍ക്ക് 100 രൂപയും യൂസര്‍ ഫീ നിരക്കില്‍ നല്‍കണം. മേല്‍പറഞ്ഞ നിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കുകയോ ലംഘനം നടത്തുകയോ ചെയ്യുന്ന ഏതൊരു വ്യക്തിക്കും സ്ഥാപനത്തിനുമെതിരെ നിയമ നടപടി സ്വീകരിക്കുന്നതും കുറ്റക്കാര്‍ക്ക് 10000 രൂപ മുതല്‍ 50000 രൂപ വരെ പിഴയും ലംഘനം തുടരുന്ന ഓരോ ദിവസത്തേക്കും 1000 രൂപ വീതം അധിക പിഴയും ഈടാക്കുവാന്‍ പഞ്ചായത്തിന് അധികാരം ഉണ്ടായിരിക്കും. വീട്ടുകരത്തിനൊപ്പം യൂസര്‍ ഫീ നല്‍കാത്ത വ്യക്തികളില്‍ നിന്നും യൂസര്‍ ഫീ നിര്‍ബന്ധമായും ഈടാക്കുന്നതുമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നിയമ ലംഘനം നടത്തിയവരില്‍ നിന്ന് 7500 രൂപയും ഈ വര്‍ഷം ഏപ്രില്‍ മാസം നാലുപേര്‍ക്ക് 46000 രൂപയും പിഴ ചുമത്തിയിട്ടുള്ളതാണ്. നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ടെന്‍ഡര്‍
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ സമഗ്ര മാനസികാരോഗ്യ പരിപാടി പകല്‍ വീട്, കാഞ്ഞീറ്റുകരയുടെ ആവശ്യത്തിലേക്ക് വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ടാക്‌സി ടൂറിസ്റ്റ് പെര്‍മിറ്റുളള 7 സീറ്റര്‍, 2015/അതില്‍ ഉയര്‍ന്നതോ മോഡല്‍ വാഹനം പ്രതിമാസം 2500 കിലോമീറ്റര്‍ ഓടണം. ടെന്‍ഡര്‍ ഫോം സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 28 ന് വൈകുന്നേരം അഞ്ചു വരെ.

ബാലസഭ ശുചിത്വോത്സവം കാമ്പയിന് തുടക്കമായി
പരിസ്ഥിതി സംരക്ഷണത്തിലൂടെ ഭാവി തലമുറയുടെ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുക നിലവിലുള്ള ആരോഗ്യ സമവാക്യം കുട്ടികളിലൂടെ സമൂഹത്തിലേക്ക് എത്തിക്കുക. പരസ്പരബന്ധിതമായ പരിസ്ഥിതിയും ആരോഗ്യവും തമ്മിലുള്ള ബന്ധം സംബന്ധിച്ച ശാസ്ത്രീയമായ അവബോധം സൃഷ്ടിക്കുക. എന്നീ ലക്ഷ്യത്തോടെ ബാലസഭാകുട്ടികള്‍ക്കായി ഏപ്രില്‍ 24 മുതല്‍ ബാലസഭ ശുചിത്വോത്സവം കാമ്പയിന്‍ സംഘടിപ്പിക്കുന്നു. ഏപ്രില്‍ 12,13 തീയതിയില്‍ നാലു ക്ലസ്റ്ററുകളിലായി ചെയര്‍പേഴ്സണ്‍, സാമൂഹ്യവികസന ഉപസമിതി കണ്‍വീനര്‍, സിഡ്സ് തല ബാലസഭ റിസോഴ്‌സ് പേഴ്സണ്‍ എന്നിവര്‍ക്കായി ക്ലസ്റ്റര്‍ തല പരിശീലനം പൂര്‍ത്തീകരിച്ചു.

പ്ലോഗിംങ് മാരത്തണും ബാലസഭ ശുചിതോത്സവ
പ്രഖ്യാപനവും (വൈകിട്ട് മൂന്ന് മുതല്‍)
ഏപ്രില്‍ 24 മാരത്തണ്‍ ഓട്ടത്തിനൊപ്പം തന്റെ പരിസരത്തെ മാലിന്യവിമുക്തമാക്കുക എന്നു കൂടിയുള്ള ഉദ്ദേശ്യത്തിലാണ് പ്ലോഗിംങ് മാരത്തണ്‍ സംഘടിപ്പിക്കുന്നത്. മാരത്തണിനായി വരുന്ന കുട്ടികള്‍ക്ക് ഗ്ലൗസും പേപ്പര്‍ ബാഗും നല്‍കുന്നു. സംഘമായി ഓടുന്നതിന് ഇടയ്ക്ക് വഴിയില്‍ നിന്ന് ലഭിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ഈ ബാഗില്‍ ശേഖരിച്ചു പോകുന്നു.

ബാലസഭ കുട്ടികള്‍ക്ക് ഗ്രീന്‍ ഗാര്‍ഡ് ലഭ്യമാക്കുക
ബാലസഭ കുട്ടികള്‍ അവരവരുടെ വീടുകളില്‍ ഉണ്ടാക്കുന്ന മാലിന്യത്തിന്റെ തോത് കണ്ടെത്തുകയും അത് കൃത്യമായി പരിശോധിക്കുന്നതിന് ഓരോ ബാലസഭാംഗത്തിനും ഗ്രീന്‍ ഗാര്‍ഡ് ലഭ്യമാക്കും.

ഞാനും എന്റെ നാടും പരിസര നിരീക്ഷണം
ബാലസഭാംഗങ്ങള്‍ അവരവരുടെ ബാലസഭ പ്രദേശങ്ങള്‍ നിരീക്ഷിക്കുകയും അത് സംബന്ധിച്ച ഡോക്യുമെന്റ് തയാറാക്കി ബാലസഭയില്‍ അവതരിപ്പിക്കുകയും ചെയ്യുക. പ്രാദേശികമായി നടപ്പിലാക്കുന്ന മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍.

ഗൃഹസന്ദര്‍ശനവും ബോധവല്‍ക്കരണവും
ബാലസഭ പ്രദേശത്തെ വീടുകള്‍ സന്ദര്‍ശിക്കുകയും മാലിന്യനിര്‍മാര്‍ജനം മഴക്കാലപൂര്‍വ ശുചീകരണം എന്നിവ സംബന്ധിച്ചുള്ള അവബോധം എല്ലാ വീടുകളിലും എത്തിക്കുക എന്നതാണ് ഈ പ്രവര്‍ത്തനം കൊണ്ട് ലക്ഷ്യമിടുന്നത്.

പോസ്റ്റര്‍ നിര്‍മാണം
ബാലസഭ കുട്ടികള്‍ ശുചിത്വ സുന്ദര ഗ്രാമം എന്ന ആശയത്തില്‍ പോസ്റ്ററുകള്‍ തയാറാക്കുകയും അതു ബാലസഭ പ്രദേശത്ത് പതിക്കു വേണം. ഇതിലൂടെ പൊതുജനങ്ങളിലേക്ക് മാലിന്യ സംസ്‌കരണത്തിന്റെ പ്രാധാന്യം എത്തിക്കുന്നതിന് സാധിക്കുന്നു.

ക്ലിക്ക് ആന്‍ഡ് ലുക്ക് ഫോട്ടോഗ്രാഫി
ബാലസഭ കുട്ടികള്‍ക്കായി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കാവുന്നതാണ്. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍, മികച്ച മോഡല്‍ എന്നിവയായിരിക്കും ഫോട്ടോയെടുത്ത് സമര്‍പ്പിക്കേണ്ടത്.

സെല്‍ഫി കോര്‍ണര്‍
ഓരോ ബാലസഭ പ്രദേശങ്ങളിലും ബാലസഭാംഗങ്ങളുടെ നേതൃത്വത്തില്‍ ഒരു സെല്‍ഫി കോര്‍ണര്‍ തയാറാക്കേണ്ടതാണ്. നേരത്തെ മാലിന്യം സ്ഥിരമായി നിക്ഷേപിച്ചിരുന്ന പ്രദേശത്തെ വൃത്തിയാക്കി എടുക്കുന്നതാവും ഉചിതം. ഇത്തരത്തില്‍ തയാറാക്കുന്ന ഇടങ്ങളില്‍ മാലിന്യ സംസ്‌കരണത്തിന്റെ പ്രാധാന്യം മറ്റ് ആശയങ്ങള്‍ എന്നിവ പ്രചരിപ്പിക്കുന്ന തരത്തിലുള്ളവയായിരിക്കണം.

പഞ്ചായത്ത് തല ശുചിത്വപാര്‍ലമെന്റ്
ശുചിത്വ ഉത്സവുമായി ബന്ധപ്പെട്ട് ബാലസഭകളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സുഗമവും കാര്യക്ഷമവും ആകുന്നതിന് പഞ്ചായത്ത് തലത്തില്‍ നടത്തുന്ന ഇടക്കാലവിലയിരുത്തല്‍

നമുക്ക് കൂടാന്‍ ഒരു മരത്തണല്‍
ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം ആണ്. പരിസ്ഥിതി സംരക്ഷണം, ആഗോളതാപനം ഹരിതഗൃഹപ്രഭാതം എന്നിവയെ കുറിച്ചും പ്രകൃതിയില്‍ മനുഷ്യന്‍ മാത്രമല്ല ഉള്ളതെന്നും പക്ഷിമൃഗാദികള്‍ക്കും ഭക്ഷണം ആവശ്യമാണെന്നും ഉള്ള ബോധ്യത്തിലേക്ക് കുട്ടികളെ എത്തിക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തില്‍ മരത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നു.

നൂതന സര്‍ഗാത്മകമായ പ്രവര്‍ത്തനങ്ങള്‍
ഓരോ പ്രദേശത്തും നിരവധി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടപ്പാക്കുന്നതാണ്. ഉദാഹരണമായി പൊട്ടിയ അല്ലെങ്കില്‍ വീട്ടുകാര്‍ ഉപേക്ഷിച്ച പാത്രങ്ങളില്‍ പക്ഷികള്‍ക്ക് വെള്ളം നല്‍കുക, ചെടികള്‍ വളര്‍ത്തുക തുടങ്ങിയ പരിസ്ഥിതി സൗഹൃദമായ പ്രവര്‍ത്തനങ്ങള്‍.

പരിസ്ഥിതി സംരക്ഷണ സംഗമം
ശുചിത്വോത്സവത്തിന്റെ ഭാഗമായി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ സമാപനമായി പരിസ്ഥിതി സംരക്ഷണ സംഗമം എല്ലാ സിഡിഎസിലും നടത്തും. ശുചിത്വോത്സവത്തിന്റെ ഭാഗമായി നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളിലും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ ബാലസഭയ്ക്ക് അവാര്‍ഡുകള്‍ നല്‍കും.

മിനി മാസ്റ്റ് ഉദ്ഘാടനം
റാന്നി ഗ്രാമ പഞ്ചായത്ത് മഠത്തുമൂഴി കൊച്ചുപാലം ജംഗ്ഷനില്‍ മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ (20) അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി സന്നിഹിതനായിരിക്കും.

റീ-ക്വട്ടേഷന്‍ ക്ഷണിച്ചു
മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനുള്ള പത്തനംതിട്ട ജില്ലാതല എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പ്രതിമാസ നിരക്കില്‍ വാഹനം ലഭ്യമാക്കുന്നതിന് റീ-ക്വട്ടേഷന്‍ ക്ഷണിച്ചു. പ്രതിമാസം 2000 കിലോമീറ്റര്‍ ഓടുന്നതിന് ആവശ്യമായ നിരക്കാണ് ക്വട്ടേഷനില്‍ രേഖപ്പെടുത്തേണ്ടത്. 2017 അല്ലെങ്കില്‍ അതിന് ശേഷമുള്ള മോഡലും ജി.പി.എസ് സംവിധാനമുള്ളതുമായ വാഹനമായിരിക്കണം. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 20 ന് ഉച്ചയ്ക്ക് രണ്ടു വരെ. ഫോണ്‍ : 0468-2322014.

മലയാള ഭാഷ ജില്ലാതല ഏകോപന സമിതി യോഗം 20ന്
മലയാള ഭാഷ ജില്ലാതല ഏകോപന സമിതി യോഗം ഏപ്രില്‍ 20ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് ഓണ്‍ലൈനായി ചേരും.

ആസൂത്രണസമിതി യോഗം 20ന്
പത്തനംതിട്ട ജില്ലാ ആസൂത്രണസമിതി യോഗം ഏപ്രില്‍ 20ന് ഉച്ചയ്ക്ക് ശേഷം 2.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രധാന മണ്ഡലങ്ങളിലെ പരാജയം വേദനിപ്പിച്ചു ; പാർട്ടി ഇനിയും ഐക്യത്തോടെ മുന്നോട്ട് പോകും :...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐയിലെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളുന്നുവെന്ന് സിപിഐ സംസ്ഥാന...

നിർമ്മാണത്തിന് ചെലവായത് 1800 കോടി രൂപ ; രാമക്ഷേത്ര സംഭാവന ക്രമക്കേട് ആരോപണങ്ങളിൽ...

0
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി തിരുമല തിരുപ്പതി...

​ കിടപ്പുമുറിയിൽ സിസിടിവി; 26കാരിയുടെ മരണത്തിൽ ഭർത്താവിന്റെ ക്രൂരതകൾ വെളിപ്പെടുത്തി പെൺകുട്ടിയുടെ മാതാപിതാക്കൾ...

0
മുംബൈ: കിടപ്പുമുറിയിൽ അടക്കം സിസിടിവി വച്ച് ഡോക്ടറായ ഭർത്താവിന്റെ നിരീക്ഷണം. അയൽവാസിയായ...

ആക്രമണം തുടരുന്നിടത്തോളം ഹോർമുസ് കടലിടുക്ക് അടച്ചിടും : ഇറാൻ നിലപാട് കടുപ്പിക്കുന്നു

0
ടെഹ്റാൻ: ലെബനന് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളും പരമാധികാര ലംഘനങ്ങളും തുടരുന്നിടത്തോളം...