Friday, July 4, 2025 11:06 pm

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

അവലോകന യോഗം ഏപ്രില്‍ 28 ന്
കോന്നി നിയോജക മണ്ഡലം എംഎല്‍എ ആസ്തി വികസന പദ്ധതി/പ്രത്യേക ആസ്തി വികസന പദ്ധതി പ്രവൃത്തികളുടെ പുരോഗതി സംബന്ധിച്ച അവലോകന യോഗം ഏപ്രില്‍ 28 ന് പകല്‍ മൂന്നിന് പത്തനംതിട്ട പിഡബ്യൂഡി റെസ്റ്റ് ഹൗസില്‍ ചേരും.

ക്വട്ടേഷന്‍
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലെ ഉപയോഗശൂന്യമായ കന്നാസുകള്‍ വില്‍ക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മെയ് അഞ്ചിന് രാവിലെ 11 ന് പത്തനംതിട്ട ജനറല്‍ ആശുപത്രി സൂപ്രണ്ടിന് ലഭിക്കണം. ഫോണ്‍ : 04682222364, 9497713258.

വെബിനാര്‍
മത്സ്യ കൃഷി മേഖലയില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കേരള സര്‍ക്കാരിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് എന്റര്‍പ്രണര്‍ഷിപ്പ് ഇന്‍ അക്വാകള്‍ച്ചര്‍ എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. ഏപ്രില്‍ 28 ന് രാവിലെ 11 മുതല്‍ 12 വരെ ഓണ്‍ലൈനായി വെബിനാര്‍ സംഘടിപ്പിക്കും. സംരംഭ മേഖലയില്‍ മത്സ്യ കൃഷിയുടെ സാധ്യതകള്‍, മത്സ്യകൃഷി പരിപാലനം, മുതല്‍ മുടക്ക് തുടങ്ങിയവ വിഷയങ്ങളാണ്. വെബ് സൈറ്റ് : www.kied.info. ഫോണ്‍ : 0484 2550322,2532890.

എന്‍ട്രി ഹോം: കോന്നി ഇഎംഎസ് ചാരിറ്റബിള്‍
സൊസൈറ്റിയെ ചുമതലപ്പെടുത്തി

വനിതാ ശിശു വികസന വകുപ്പ് സ്റ്റേറ്റ് നിര്‍ഭയ സെല്ലിനു കീഴില്‍ പത്തനംതിട്ട ജില്ലയില്‍ എന്‍ട്രി ഹോം ഏറ്റെടുത്ത് നടത്തുന്നതിന് കോന്നി ഇഎംഎസ് ചാരിറ്റബിള്‍ സൊസൈറ്റിയെ ചുമതലപ്പെടുത്തി ഉത്തരവായി. നിലവില്‍ പാലിയേറ്റീവ് വിഭാഗം കിടപ്പു രോഗികളെ ഈ സംഘടന ഏറ്റെടുത്ത് പരിചരിക്കുന്നുണ്ട്.

പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതിയുടെ ഭാരവാഹികള്‍
ആര്‍. അജിത്കുമാര്‍ (വൈസ് പ്രസിഡന്റ് ), ജി. പൊന്നമ്മ ( സെക്രട്ടറി), സലിം പി. ചാക്കോ ( ജോയിന്റ് സെക്രട്ടറി), എ.ജി. ദീപു(ട്രഷറാര്‍), കെ. ജയകൃഷ്ണന്‍, എസ്. മിരാസാഹിബ്, ടി. രാജേഷ്‌കുമാര്‍, സുമ നരേന്ദ്ര ( എക്സിക്യൂട്ടീവ് അംഗങ്ങള്‍) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

കരുതലും കൈത്താങ്ങും താലൂക്ക്തല പരാതി
പരിഹാര അദാലത്ത് മേയ് 2 ന് ആരംഭിക്കും
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന കരുതലും കൈത്താങ്ങും താലൂക്ക്തല പരാതി പരിഹാര അദാലത്തിനായി ജില്ല ഒരുങ്ങി.മേയ് രണ്ടിന് കോഴഞ്ചേരി, നാലിന് മല്ലപ്പള്ളി, ആറിന് അടൂര്‍, എട്ടിന് റാന്നി, ഒന്‍പതിന് തിരുവല്ല, 11ന് കോന്നി താലൂക്കുകളിലായാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ കോഴഞ്ചേരി താലൂക്കിന്റെയും മല്ലപ്പള്ളി സിഎംഎസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മല്ലപ്പള്ളി താലൂക്കിന്റെയും അടൂര്‍ ഹോളി എയ്ഞ്ചല്‍സ് ഹയര്‍ സെക്കഡറി സ്‌കൂളില്‍ അടൂര്‍ താലൂക്കിന്റെയും പഴവങ്ങാടി വൈഎംസിഎ ഹാളില്‍ റാന്നി താലൂക്കിന്റെയും തിരുവല്ല എസ്.സി.എസ് ജംഗ്ഷനിലെ അലക്‌സാണ്ടര്‍ മാര്‍ത്തോമ ഹാളില്‍ തിരുവല്ല താലൂക്കിന്റെയും കോന്നി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഹാളില്‍ കോന്നി താലൂക്കിന്റെയും താലൂക്ക്തല അദാലത്ത് നടക്കും. മന്ത്രിമാരായ വീണാ ജോര്‍ജ്, പി. രാജീവ്, ജി.ആര്‍. അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ അദാലത്തില്‍ പരാതികള്‍ക്ക് പരിഹാരം കാണും. പൊതു ജനങ്ങളില്‍ നിന്നു താലൂക്കുതല അദാലത്തിലേക്ക് 1911 പരാതികള്‍ ലഭിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ 15 വരെയായിരുന്നു പരാതികള്‍ അദാലത്തില്‍ സ്വീകരിച്ചിരുന്നത്. അടൂര്‍ താലൂക്കിലാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത് -514 പരാതികള്‍. കോഴഞ്ചേരി 375, കോന്നി 328, റാന്നി 252, തിരുവല്ല 260, മല്ലപ്പള്ളി 182 എന്നതാണ് പരാതികളുടെ മറ്റു താലൂക്കുകളിലെ നില.

നേവല്‍ വിധവകള്‍, നേവല്‍ വിമുക്ത ഭടന്മാര്‍, വിധവകള്‍
എന്നിവര്‍ക്കുള്ള ബോധവല്‍ക്കരണം

ദക്ഷിണ നാവികസേനാ കമാന്റ്, ഹെഡ് ക്വാര്‍ട്ടറിന്റെ നേതൃത്വത്തില്‍, നേവിയില്‍ നിന്നും വിരമിച്ച പത്തനംതിട്ട ജില്ലയിലെ വിമുക്തഭടന്മാര്‍ അവരുടെ വിധവകള്‍ എന്നിവരുടെ പരാതികള്‍ പരിഹരിക്കുന്നതിനും അവര്‍ക്ക് ലഭിക്കുന്ന വിവിധ ക്ഷേമ പദ്ധതികളെ സംബന്ധിച്ചുള്ള ബോധവല്‍ക്കരണ പരിപാടി ഏപ്രില്‍ 29 ന് രാവിലെ 11 മുതല്‍ ഒന്നു വരെ പത്തനംതിട്ട ജില്ലാ സൈനിക ഓഫീസില്‍ നടത്തും. ജില്ലയിലെ ബന്ധപ്പെട്ടവര്‍ ഈ അവസരം വിനിയോഗിക്കണമെന്ന് പത്തനംതിട്ട ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2961104.


നവകേരളം വൃത്തിയുള്ള കേരളം
കാമ്പയിന്റെ ഭാഗമായിബാലസഭ കുട്ടികളും

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ‘നവകേരളം വൃത്തിയുള്ള കേരളം’ കാമ്പയിന്റെ ഭാഗമായി നടത്തി വരുന്ന വിവിധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി ബാലസഭ കുട്ടികള്‍. ഇതിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ വിവിധ സി.ഡി.എസുകളില്‍ ശുചിത്വോത്സവം, പ്ലോഗിംഗ് മാരത്തോണ്‍ എന്നിവ സംഘടിപ്പിച്ചു. ശുചിത്വ മാലിന്യ സംസ്‌കരണ പരിപാടിയില്‍ കുട്ടികളിലൂടെ ബോധവല്‍ക്കരണം നടത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ശുചിത്വോത്സവം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മലയാലപ്പുഴ ഗവ. സ്‌കൂള്‍ അങ്കണത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി നിര്‍വഹിച്ചു. മാലിന്യങ്ങളുടെ തരംതിരിക്കല്‍, വീടുകളില്‍ മാലിന്യം തരംതിരിക്കേണ്ട രീതി എന്നിവയെക്കുറിച്ച് ഹരിത കര്‍മ്മസേനയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് അവബോധം നല്‍കി. ബാലസഭ കുട്ടികളുടെ ഗൃഹ സന്ദര്‍ശനം, പോസ്റ്റര്‍ തയ്യാറാക്കല്‍, ക്ലിക്ക് ആന്റ് ലുക്ക് ഫോട്ടോഗ്രാഫി, ഹരിത സംവാദം, ഹരിത പാര്‍ലമെന്റ് എന്നിവയാണ് പ്രധാനമായും നടത്തുന്ന പരിപാടികള്‍. മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി. നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് അംഗം സുജാത അനില്‍, വാര്‍ഡ് അംഗം സുമ രാജശേഖരന്‍,അസി. ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബിന്ദുരേഖ, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ജലജ കുമാരി, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറി അജിത്, സോഷ്യല്‍ ഡവലപ്മെന്റ് ജില്ലാ പ്രോഗ്രാം മാനേജര്‍ ബി.എന്‍ ഷീബ, കുടുംബശ്രീ അംഗങ്ങള്‍, ബാലസഭാംഗങ്ങള്‍, ജില്ലാമിഷന്‍ ഉദ്യോഗസ്ഥര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ലാപ്ടോപ്പ്, പഠന കിറ്റ് വിതരണം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ കുട്ടികള്‍ക്ക് സൗജന്യമായി ലാപ്ടോപ്പ് വിതരണം ചെയ്യുന്നതിനും കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ സര്‍ക്കാര്‍,എയ്ഡഡ് സ്‌കൂളുകളില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ ഒന്നു മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ പഠന കിറ്റ് വിതരണം ചെയ്യുന്നതിനും അപേക്ഷ ക്ഷണിച്ചു.2021-22, 2022-23 അധ്യയന വര്‍ഷങ്ങളില്‍ എഞ്ചിനീയറിംഗ്, എം.ബി.ബി.എസ്, ബി.എസ്.സി അഗ്രികള്‍ച്ചര്‍, വെറ്റിനറി സയന്‍സ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, എം.സി.എ,എം.ബി.എ, ബി.എസ്.സി നേഴ്സിംഗ്, എം.എസ്.സി നഴ്സിംഗ് എന്നീ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് ദേശീയ സംസ്ഥാന തലത്തില്‍ നടത്തുന്ന പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ മെറിറ്റില്‍ അഡ്മിഷന്‍ ലഭിച്ച് പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്കാണ് അവസരം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 30. വെബ്‌സൈറ്റ് : kmtwwfb.org

ഇ മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി
സര്‍ക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി സാക്ഷരതാ മിഷനും കൈറ്റ് കേരളയും ചേര്‍ന്ന് നടത്തുന്ന ഇ – മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ ആരംഭിക്കുന്നു. പതിനാല് ജില്ലകളിലേയും തിരഞ്ഞെടുത്ത ഓരോ പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.കേരളത്തെ ഡിജിറ്റല്‍ സാക്ഷരത കൈവരിക്കുന്ന സംസ്ഥാനമാക്കി മാറ്റുക എന്ന സര്‍ക്കാര്‍ ലക്ഷ്യത്തിന്റെ ഭാഗമാണ് ഇ-മുറ്റം പദ്ധതി.സാധാരണ ജനങ്ങളില്‍ ഡിജിറ്റല്‍ മേഖലയെ കുറിച്ച് പ്രാഥമികവും അടിസ്ഥാനപരവുമായ അവബോധം നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.കൈറ്റ് കേരള തയാറാക്കിയ കൈപ്പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഡിജിറ്റല്‍ സാക്ഷരതാ ക്‌ളാസുകള്‍ നടത്തുന്നത്. പത്ത് മണിക്കൂറാണ് പഠന സമയം.ഡിജിറ്റല്‍ സംവിധാനങ്ങളുടെ പ്രയോജനം ദുരുപയോഗം എന്നിവയെ കുറിച്ച് പഠിക്കാന്‍ അവസരമൊരുക്കും.എല്ലാവര്‍ക്കും ഇ -മെയില്‍ ഐഡി രൂപപ്പെടുത്തി നല്‍കും. ഗവണ്‍മെന്റിന്റെ ഡിജിറ്റല്‍ സേവനങ്ങള്‍, ട്രെയിന്‍, ബസ്,എയര്‍ ടിക്കറ്റ് ബുക്ക് ചെയ്യല്‍ , ബില്ലുകള്‍ അടയ്ക്കല്‍ തുടങ്ങിയവ പരിശീലിപ്പിക്കും.ഇതിനായി എന്‍ എസ് എസ്, എന്‍ സി സി വോളണ്ടറിയര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍,സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ ഇന്‍സ്‌ട്രെക്ടര്‍മാരായി നിയോഗിക്കും. ജനപ്രതിനിധികള്‍,വിവിധ സര്‍ക്കാര്‍-സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍, സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍,വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍,ഐടി മേഖലയില്‍ പ്രാവീണ്യമുള്ളവര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തികൊണ്ട് ജനകീയ കാമ്പയിനായാണ് പദ്ധതി നടപ്പാക്കുന്നത്. ഇ-മുറ്റം പദ്ധതിയുടെ ഭാഗമായി ഏപ്രില്‍ 28 ന് പകല്‍ 10.30 ന് വള്ളംകുളം വിജ്ഞാന്‍ കേന്ദ്രത്തില്‍ പഞ്ചായത്തുതല സംഘാടക സമിതി രൂപീകരണ യോഗം ചേരും.ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് കെ ബി ശശിധരന്‍ പിള്ള യോഗം ഉദ്ഘാടനം ചെയ്യും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സ്‌കൂള്‍ ലൈബ്രറികള്‍ സജീവമാക്കണം : ഡെപ്യൂട്ടി സ്പീക്കര്‍

0
പത്തനംതിട്ട : സ്‌കൂള്‍ ലൈബ്രറികള്‍ സജീവമായി ഉപയോഗിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കണമെന്ന് നിയമസഭാ...

തിരുവിതാംകൂര്‍ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഡിജെയ്ക്ക് വിലക്ക്

0
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഡിജെയ്ക്ക് വിലക്ക്. ഗാനമേളയില്‍...

ജൂലൈ 5ന് പുലർച്ചെ ആ മഹാദുരന്തം സംഭവിക്കുമോ ? എല്ലാ കണ്ണുകളും ജപ്പാനിലേക്ക്

0
ടോക്യോ: ജൂലൈ അഞ്ചിന് ജപ്പാനിൽ ശക്തമായ സൂനാമിയും ഭൂചലനങ്ങളുമുണ്ടാകുമെന്ന റയോ തത്സുകിയുടെ...

മുണ്ടക്കൈ, ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി ചിലവിട്ട തുക പുറത്ത് വിട്ട് സര്‍ക്കാര്‍

0
വയനാട് : മുണ്ടക്കൈ, ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി ചിലവിട്ട തുക പുറത്ത്...