Saturday, May 25, 2024 7:22 am

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ
കുടിവെള്ള പദ്ധതി നിര്‍മാണ ഉദ്ഘാടനം മെയ് അഞ്ചിന്
കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തില്‍ 33 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന സമ്പൂര്‍ണ കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ട നിര്‍മാണ ഉദ്ഘാടനം മെയ് അഞ്ചിന് രാവിലെ 10 ന് കുളത്തൂര്‍ ക്ഷേത്രം ഓഡിറ്റോറിയത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യാതിഥി ആകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, മുന്‍ എംഎല്‍എ രാജു എബ്രഹാം, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍, കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത് പ്രസിഡന്റ് ബിനു ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം രാജി പി രാജപ്പന്‍ , തദ്ദേശസ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കോട്ടങ്ങള്‍ ഗ്രാമപഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ടമായ 12.52 കോടി രൂപയുടെ പെരുമ്പാറ പദ്ധതിയുടെയും, 20.5 കോടി രൂപയുടെ മലമ്പാറ പദ്ധതിയുടെയും നിര്‍മാണ ഉദ്ഘാടനമാണ് നടക്കുന്നത്. കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിലെ 4106 കുടുംബങ്ങള്‍ക്ക് പ്രവര്‍ത്തനക്ഷമമായ ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിനായി ജലജീവന്‍ മിഷന്‍ വഴി 58 കോടി രൂപയുടെ പദ്ധതി പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഈ പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണത്തോടെ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകും.

അങ്ങാടി ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ കുടിവെള്ള പദ്ധതി
ആദ്യഘട്ടനിര്‍മാണ ഉദ്ഘാടനം മെയ് അഞ്ചിന്
അങ്ങാടി ഗ്രാമപഞ്ചായത്തിലെ 6.76 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന സമ്പൂര്‍ണ കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ട നിര്‍മാണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍ മെയ് അഞ്ചിന് രാവിലെ 9.30 ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എം പി മുഖ്യഅതിഥി ആകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, മുന്‍ എംഎല്‍എ രാജു എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജി, തദ്ദേശസ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അങ്ങാടി ഗ്രാമപഞ്ചായത്തിലെ 2316 കുടുംബങ്ങള്‍ക്ക് പ്രവര്‍ത്തനക്ഷമമായ ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിനായി ജലജീവന്‍ മിഷന്‍ വഴി 24.86 കോടി രൂപയുടെ പദ്ധതി പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഈ പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണത്തോടെ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകും.

എന്‍എഫ്എസ്എ ഗോഡൗണ്‍ ശിലാസ്ഥാപനം മേയ് അഞ്ചിന്
** ഗോഡൗണ്‍ വരുന്നത് കോന്നി സിഎഫ്ആര്‍ഡിയില്‍
ഭക്ഷ്യഭദ്രതാ നിയമം 2013ന്റെ (എന്‍എഫ്എസ്എ) ഭാഗമായി പത്തനംതിട്ട ജില്ലയിലെ കോന്നി/ കോഴഞ്ചേരി താലൂക്കുകള്‍ക്കായി കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ്(സിഎഫ്ആര്‍ഡി) അങ്കണത്തില്‍ നിര്‍മിക്കുന്ന ഗോഡൗണിന്റെ ശിലാസ്ഥാപനം മേയ് അഞ്ചിന് രാവിലെ 10ന് ഭക്ഷ്യപൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിക്കും.അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, സപ്ലൈകോ സിഎംഡി ഡോ. ശ്രീറാം വെങ്കിട്ടരാമന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ ഡോ. സജിത്ത് ബാബു, ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഒപ്പം പദ്ധതി ജില്ലാതല ഉദ്ഘാടനം മേയ് അഞ്ചിന്
**കടയില്‍ എത്താന്‍ കഴിയാത്ത ജനങ്ങള്‍ക്ക് ഓട്ടോ തൊഴിലാളി കൂട്ടായ്മയുടെ സഹകരണത്തോടെ റേഷന്‍ നേരിട്ടു വീട്ടിലെത്തിക്കും
റേഷന്‍ കടയില്‍ എത്താന്‍ കഴിയാത്ത ജനങ്ങള്‍ക്ക് ഓട്ടോ തൊഴിലാളി കൂട്ടായ്മയുടെ സഹകരണത്തോടെ റേഷന്‍ നേരിട്ടു വീട്ടിലെത്തിച്ചു നല്‍കുന്ന ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ഒപ്പം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മേയ് അഞ്ചിന് രാവിലെ 11ന് മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഭക്ഷ്യപൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിക്കും. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ എന്നിവര്‍ മുഖ്യാതിഥിയാകും. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ ഡോ. സജിത്ത് ബാബു, ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ഓട്ടോ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഓഫീസ് മാനേജ്മെന്റ് ട്രെയിനി
തെരഞ്ഞെടുപ്പ് :പരീക്ഷാ തീയതിയില്‍ മാറ്റം
പത്തനംതിട്ട ജില്ലയിലെ പട്ടികവര്‍ഗ യുവതീ യുവാക്കള്‍ക്ക് ക്ലറിക്കല്‍ തസ്തികയില്‍ പരിശീലനം നല്‍കുന്നതിനായി ഓഫീസ് മാനേജ്മെന്റ്് ട്രെയിനികളെ തെരെഞ്ഞെടുക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ച പട്ടികവര്‍ഗക്കാരില്‍ ഒരു ലക്ഷം രൂപയില്‍ വരുമാനം അധികരിക്കാത്ത വ്യക്തികള്‍ക്ക് മെയ് ആറിന് വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.15 വരെ എഴുത്ത് പരീക്ഷ നിശ്ചയിച്ചിരുന്നു. അന്നേ ദിവസം പി.എസ്.സി പരീക്ഷ നടത്തപ്പെടുന്നതിനാല്‍ പരീക്ഷ മെയ് 22 ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.15 വരെ വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടത്തും. പരീക്ഷയ്ക്ക് ഹാജരാകുമ്പോള്‍ ഉദ്യോഗാര്‍ഥികള്‍ കാലഹരണപ്പെടാത്ത ജാതി/വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ഫോട്ടോ പതിച്ച ഒരു തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം കൃത്യ സമയത്ത് പരീക്ഷയ്ക്ക് ഹാജരാകണം.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ
കോന്നി മെഡിക്കല്‍ കോളജില്‍ ഡെര്‍മറ്റോളജി, ഓര്‍ത്തോപീഡിക്‌സ് വിഭാഗങ്ങളില്‍ കരാര്‍ വ്യവസ്ഥയില്‍ സീനിയര്‍ റെസിഡന്റുമാരെ നിയമിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ മെയ് 23 ന് രാവിലെ 10.30 ന് കോന്നി മെഡിക്കല്‍ കോളജില്‍ നടത്തുന്നു. താല്പര്യമുള്ള പി.ജി ബിരുദധാരികള്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ്, മറ്റ് രേഖകള്‍ എന്നിവയുടെ അസലും, പകര്‍പ്പും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ ഒന്‍പത് മുതല്‍ 10 വരെ മാത്രമായിരിക്കും. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും, പത്തനംതിട്ട ജില്ലയിലുള്ളവര്‍ക്കും മുന്‍ഗണന.

ഐ.എച്ച്.ആര്‍.ഡി.കോഴ്സുകളുടെ സെമസ്റ്റര്‍ പരീക്ഷ
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി. നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഒന്നും രണ്ടും സെമസ്റ്റര്‍), ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഒന്നും രണ്ടും സെമസ്റ്റര്‍), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്സ് ആന്റ് സെക്യൂരിറ്റി എന്നീ കോഴ്സുകളുടെ റഗുലര്‍ / സപ്ലിമെന്ററി പരീക്ഷകള്‍ (2018, 2020, 2021 സ്‌കീം) 2023 ആഗസ്റ്റ് മാസത്തില്‍ നടത്തും. വിദ്യാര്‍ഥികള്‍ക്ക്, പഠിക്കുന്ന / പഠിച്ചിരുന്ന സെന്ററുകളില്‍ മെയ് 10 വരെ ഫൈന്‍ കൂടാതെയും, 17 വരെ 100 രൂപ ഫൈനോടുകൂടിയും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. പരീക്ഷാ ടൈംടേബിള്‍ മേയ്മൂന്നാം വാരത്തില്‍ പ്രസിദ്ധീകരിക്കും. രജിസ്ട്രേഷനുള്ള അപേക്ഷാഫോറം സെന്ററില്‍ നിന്നും ലഭിക്കും. വെബ്സൈറ്റ് : www.ihrd.ac.in.

സൗജന്യപരിശീലനം
പത്തനംതിട്ട എസി ബി ഐ യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന മുള, ചൂരല്‍ എന്നിവ കൊണ്ടുള്ള ഉല്‍പ്പന്നങ്ങളുടെ സൗജന്യ നിര്‍മാണ പരിശീലന കോഴ്സിലേക്കുള്ള പ്രവേശനം തുടങ്ങുന്നു. പരിശീലന കാലാവധി 13 ദിവസം. 18 നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ 0468 2270243, 8330010232 നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

പ്രീമെട്രിക് ഹോസ്റ്റല്‍ അഡ്മിഷന്‍ ആരംഭിച്ചു
പട്ടികജാതി വികസന വകുപ്പിന്റെ അധീനതയില്‍ പത്തനംതിട്ട കല്ലറ കടവില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2023-24 അധ്യയനവര്‍ഷം അഞ്ച് മുതല്‍ 10 വരെയുള്ള ക്ലാസുകളിലേക്ക് കുട്ടികള്‍ക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. പട്ടികജാതിവിഭാഗം, പട്ടികവര്‍ഗവിഭാഗം, പിന്നോക്കവിഭാഗം ,ജനറല്‍വിഭാഗം എന്നിവയിലേക്കാണ് പ്രവേശനം. എല്ലാ ആധുനിക, അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ ഹോസ്റ്റലില്‍ കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിനായി എല്ലാ വിഷയങ്ങള്‍ക്കും പ്രത്യേക അധ്യാപകരുടെ സേവനം ഉണ്ടായിരിക്കും. എല്ലാദിവസവും ട്യൂഷന്‍ സംവിധാനവും ലൈബ്രറി സേവനവും രാത്രികാലപഠനത്തിനും സംരക്ഷണത്തിനുമായി റസിഡന്റ് ട്യൂട്ടറുടെ സേവനവും ലഭിക്കും. ശാരീരികആരോഗ്യത്തിനായുള്ള കായിക ഉപകരണങ്ങളും മാനസിക ആരോഗ്യത്തിനായുള്ള കൗണ്‍സിലിങ്ങും ലഭിക്കും. മെനു അനുസൃതമായ സമീകൃത ആഹാരം സ്‌കൂള്‍, ഹോസ്റ്റല്‍ യൂണിഫോമുകള്‍, കൃത്യമായ ഇടവേളകളില്‍ വൈദ്യപരിശോധന എന്നിവ ലഭിക്കും. പോക്കറ്റ്മണി, സ്റ്റേഷനറി സാധനങ്ങള്‍, യാത്രക്കൂലി മുതലായവക്ക് മാസം തോറും നിശ്ചിത തുക അനുവദിക്കും. കോവിഡ് 19 പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ചാണ് പ്രവര്‍ത്തനം നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇലന്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസനഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍-9544788310, 8547630042. ഇമെയില്‍ – [email protected].

വിമണ്‍ ആന്റ് ചില്‍ഡ്രന്‍സ് ഹോമില്‍ മാനേജര്‍,
ഫീല്‍ഡ് വര്‍ക്കര്‍, കുക്ക്, ക്ലീനിംഗ് സ്റ്റാഫ് ഒഴിവുകള്‍
കോന്നി ഇഎംഎസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ പത്തനംതിട്ട ജില്ലയില്‍ കോന്നിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന വിമണ്‍ ആന്റ് ചില്‍ഡ്രന്‍സ് ഹോമില്‍ ഒഴിവുളള മാനേജര്‍, ഫീല്‍ഡ് വര്‍ക്കര്‍, കുക്ക്്, ക്ലീനിംഗ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതുളള സ്ത്രീ ഉദ്യോഗാര്‍ഥികള്‍ വെളളപേപ്പറില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം മെയ് 15 ന് വൈകുന്നേരം അഞ്ചിന് മുന്‍പ് ലഭിക്കത്തക്കവിധം സാധാരണ തപാലില്‍ അയയ്ക്കണം. വിലാസം : സെക്രട്ടറി, ഇഎംഎസ് ചാരിറ്റബിള്‍ സൊസൈറ്റി, എലിയറയ്ക്കല്‍, കോന്നി പി.ഒ, പത്തനംതിട്ട , പിന്‍ 689691. ഫോണ്‍ : 0468 2998000.
ഹോം മാനേജര്‍ : ഒഴിവ് ഒന്ന്. യോഗ്യത -എംഎസ്ഡബ്യൂ/എംഎ സോഷ്യോളജി/എംഎസ്‌സി സൈക്കോളജി/എംഎ സൈക്കോളജി. പ്രായപരിധി – 25-45. വേതനം -22500 രൂപ. പ്രവൃത്തി പരിചയം അഭികാമ്യം.
ഫീല്‍ഡ് വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍ : ഒഴിവ് ഒന്ന്. യോഗ്യത -എംഎസ്ഡബ്യൂ സോഷ്യോളജി/സൈക്കോളജി, ബിരുദാനന്തര ബിരുദം. പ്രായപരിധി – 25-45. വേതനം -16000 രൂപ. പ്രവൃത്തി പരിചയം അഭികാമ്യം.
കെയര്‍ ടേക്കര്‍ : ഒഴിവ് ഒന്ന്. യോഗ്യത -പ്ലസ് ടു ജയം. പ്രായപരിധി – 25-45. വേതനം -12000 രൂപ. പ്രവൃത്തി പരിചയം അഭികാമ്യം.
സൈക്കോളജിസ്റ്റ് (പാര്‍ട്ട് ടൈം) ആഴ്ചയില്‍ രണ്ട് ദിവസം : ഒഴിവ് ഒന്ന്. യോഗ്യത -സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം. പ്രായപരിധി – 25-45. വേതനം -12000 രൂപ. പ്രവൃത്തി പരിചയം അഭികാമ്യം.
കുക്ക് : ഒഴിവ് ഒന്ന്. യോഗ്യത -അഞ്ചാം ക്ലാസ് . പ്രായപരിധി – 25-45. വേതനം -12000 രൂപ. പ്രവൃത്തി പരിചയം അഭികാമ്യം.
ലീഗല്‍ കൗണ്‍സിലര്‍ (പാര്‍ട്ട് ടൈം) : ഒഴിവ് ഒന്ന്. യോഗ്യത -എല്‍.എല്‍.ബി. പ്രായപരിധി – 25-45. വേതനം -10000 രൂപ. പ്രവൃത്തി പരിചയം അഭികാമ്യം.
സൈക്യൂരിറ്റി (രാത്രി മാത്രം) : ഒഴിവ് ഒന്ന്. യോഗ്യത -എസ് എസ് എല്‍ സി . പ്രായപരിധി – 25-45. വേതനം -10000 രൂപ. പ്രവൃത്തി പരിചയം അഭികാമ്യം.
ക്ലീനിംഗ് സ്റ്റാഫ് : ഒഴിവ് ഒന്ന്. യോഗ്യത -അഞ്ചാം ക്ലാസ് . പ്രായപരിധി – 25-45. വേതനം -9000 രൂപ. പ്രവൃത്തി പരിചയം അഭികാമ്യം.

യുവ ഉത്സവ് 2023 ന് അപേക്ഷിക്കാം
നെഹ്‌റു യുവ കേന്ദ്ര പത്തനംതിട്ടയുടെ അഭിമുഖ്യത്തില്‍ ‘യുവ ഉത്സവ്’ പരിപാടിയുടെ ഭാഗമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. 15 നും 29 നും ഇടയില്‍ പ്രായമുള്ള പത്തനംതിട്ട ജില്ലക്കാരായ യുവതി- യുവാക്കള്‍ക്ക് മെയ് 20 ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം. ഒരാള്‍ക്ക് ഒരു മത്സരത്തില്‍ മാത്രമേ പങ്കെടുക്കാന്‍ അവസരം ലഭിക്കൂ. ഗ്രൂപ് മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഒരു വ്യക്തിഗത ഇനത്തിലും പങ്കെടുക്കാം. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും, സംസ്ഥാന, ദേശീയ തലത്തിലും പങ്കെടുക്കാനുള്ള അവസരവും ലഭിക്കും. മെയ് 15 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. കവിതാ രചന ( മലയാളം), പെയിന്റിംഗ് (വാട്ടര്‍ കളര്‍), മൊബൈല്‍ ഫോട്ടോഗ്രാഫി കോണ്ടസ്റ്റ്, പ്രസംഗ മത്സരം (7 മിനിറ്റ്) (ഇംഗ്ലീഷ്, ഹിന്ദി മാത്രം), കള്‍ച്ചറല്‍ പ്രോഗ്രാം (ഗ്രൂപ്പ്) ( നാടോടി നൃത്തം / തിരുവാതിര ) 5 മുതല്‍ 15 പേര്‍ വരെയുള്ള ഗ്രൂപ്പുകള്‍ എന്നിവയാണ് ഇനങ്ങള്‍ . വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് ഉണ്ടായിരിക്കും. പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഫോണ്‍: 7558892580, 0468 2962580.

കുടിശിക ഒടുക്കാന്‍ അവസരം
കേരള ഓട്ടോ മൊബൈല്‍ വര്‍ക് ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കുടിശിക ഒടുക്കുന്നതിനുളള സമയം മെയ് 31 വരെ അനുവദിച്ചതായി കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പത്തനംതിട്ട ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2320158.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബാര്‍ കോഴ വിവാദത്തോടെ ബാറുകള്‍ക്ക് ഇളവ് നല്‍കാനുള്ള നീക്കത്തില്‍ നിന്ന് സർക്കാർ പിന്‍വാങ്ങിയേക്കും

0
തിരുവനന്തപുരം : കോഴ വിവാദത്തോടെ ബാറുകള്‍ക്ക് ഇളവ് നല്‍കാനുള്ള നീക്കത്തില്‍ നിന്ന്...

പക്ഷിപ്പനി : സർക്കാർ കോഴി വളർത്തൽ കേന്ദ്രത്തിലെ 9000 കോഴികളെ ഇന്ന് കൊല്ലും

0
കോട്ടയം: പക്ഷിപ്പനി സ്ഥിരീകരിച്ച കോട്ടയം മണർകാട് സർക്കാർ കോഴി വളർത്തൽ കേന്ദ്രത്തിലെ...

കേരളവും പഞ്ചാബും വൈദ്യുതി കരാറൊപ്പിട്ടു ; ഇന്നുമുതൽ 150 മെഗാവാട്ട് നൽകും

0
തിരുവനന്തപുരം: കേരളത്തിൽ അപ്രതീക്ഷിതമായി അതിശക്തമായ പെരുമഴ കൊടും ചൂടിൽ വലയുന്ന പഞ്ചാബിന്...

ബംഗാൾ ഉൾക്കടലിൽ ഇന്ന് റിമാൽ ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് അറിയിപ്പ് ; കേരളത്തിൽ 7 ജില്ലകളിൽ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. 7 ജില്ലകളിൽ...