സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

സ്റ്റാഫ് നഴ്സ് നിയമനം
വടശരിക്കര ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുളള കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് താത്പര്യമുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മെയ് 22 ന് വൈകുന്നേരം അഞ്ച് വരെ. യോഗ്യത : സര്‍ക്കാര്‍ അംഗീകൃത ബിഎസ്സി നഴ്സിംഗ്/ജനറല്‍ നഴ്സിംഗ് കോഴ്സ്. കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉണ്ടാവണം. നഴ്സിംഗ് പ്രവര്‍ത്തി പരിചയമുളളവര്‍ക്കും വടശേരിക്കര നിവാസികള്‍ക്കും മുന്‍ഗണന. പ്രായം 45 ല്‍ താഴെ. ഫോണ്‍ : 04735 251773.

പി.ജി.ഡിപ്ലോമ കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാം
സര്‍ക്കാര്‍ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പിജി ഡിപ്ലോമ കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്റ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിങ്ങ്, എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകള്‍ക്ക് മെയ് 31 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവര്‍ഷ ബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുവര്‍ക്കും അപേക്ഷിക്കാം. മെയ് 31 ല്‍ 28 വയസ് കവിയരുത്. പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ് ഇളവുണ്ടായിരിക്കും. ഈ വിഭാഗക്കാര്‍ക്ക് ഫീസിളവും ഉണ്ടാകും. അഭിരുചി പരീക്ഷയുടേയും ഇന്റര്‍വ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രവേശന പരീക്ഷ ഓണ്‍ലൈനായാണ് നടത്തുക. ഇന്റേണ്‍ഷിപ്പും പ്രാക്ടിക്കലും ഉള്‍പ്പെടെ കോഴ്സിന്റെ ദൈര്‍ഘ്യം ഒരുവര്‍ഷമാണ്. കോഴ്സ് സംബന്ധിച്ച വിശദ വിവരങ്ങള്‍ മീഡിയ അക്കാദമിയുടെ www.keralamediaacademy.org എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷകള്‍ ഓണ്‍ലൈനായി വെബ്സൈറ്റിലൂടെ സമര്‍പ്പിക്കാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 150 രൂപ) ഇ-ട്രാന്‍സ്ഫര്‍ / ജി-പെ/ ബാങ്ക് മുഖേന ഫീസ് അടച്ച രേഖ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. ഫോണ്‍: 0484 2422275, 9539084444 (ഡയറക്ടര്‍), 8086138827 (ടെലിവിഷന്‍ ജേണലിസം കോ-ഓര്‍ഡിനേറ്റര്‍), 7907703499 (പബ്ലിക് റിലേഷന്‍സ് കോ-ഓര്‍ഡിനേറ്റര്‍) ഇ-മെയില്‍: [email protected].

നവോദയ പ്രവേശന പരീക്ഷ
പത്തനംതിട്ട ജില്ലയിലെ ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് 2023-24 അധ്യയന വര്‍ഷത്തില്‍ പതിനൊന്നാം ക്ലാസിലേക്ക് ജൂലൈ 22 ന് നടത്തുന്ന പ്രവേശന പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. www.navodaya.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ അപേക്ഷകള്‍ മേയ് 31 ന് മുമ്പ് സമര്‍പ്പിക്കാം. അപേക്ഷകര്‍ എതെങ്കിലും സര്‍ക്കാര്‍/ സര്‍ക്കാര്‍ അംഗീകൃത വിദ്യാലയങ്ങളില്‍ 2022-23 ല്‍ പത്താം ക്ലാസ് പാസായവര്‍ ആയിരിക്കണം. ഫോണ്‍ : 04735 265246,9591196535.

പ്രീഡിഡിസി യോഗം 20 ന്
ജില്ലാ വികസന സമിതിയുടെ പ്രീഡിഡിസി യോഗം മേയ് 20 ന് രാവിലെ 11 ന് ഓണ്‍ലൈനായി ചേരും.

അപേക്ഷ ക്ഷണിച്ചു
വടശേരിക്കര ഗ്രാമപഞ്ചായത്തിലെ വസ്തു നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കെട്ടിടങ്ങളുടെ വിവരശേഖരണത്തിനും ഡേറ്റാ എന്‍ട്രിക്കുമായി ഡിപ്ലോമ സിവില്‍ എഞ്ചിനീയറിംഗ്/ ഐടിഐ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ /ഐടിഐ സര്‍വെയര്‍ യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വടശേരിക്കര നിവാസികള്‍ക്ക് മുന്‍ഗണന. അപേക്ഷ മെയ് 20 ന് വൈകുന്നേരം നാലു വരെ സ്വീകരിക്കും. ബയോഡേറ്റ, തിരിച്ചറിയല്‍ രേഖ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം അപേക്ഷ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കാം. ഫോണ്‍ : 04735 252029.

പീമെട്രിക് ഹോസ്റ്റല്‍ പ്രവേശനത്തിന് അപേക്ഷിക്കാം
പന്തളം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ക്കുളള പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2023-24 വര്‍ഷത്തെ ഒഴിവുളള സീറ്റുകളിലേക്ക് പ്രവേശനത്തിനായി അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥിനികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിലവില്‍ ഒഴിവുണ്ടാകുന്ന പക്ഷം 10 ശതമാനം സീറ്റുകളിലേക്ക് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മറ്റ് വിഭാഗക്കാരെയും പരിഗണിക്കും. നിശ്ചിത മാതൃകയിലുളള അപേക്ഷ, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, മുന്‍ വര്‍ഷത്തെ ഗ്രേസ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം മെയ് 20 ന് മുമ്പായി പന്തളം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ : 8547630045.

കൗണ്‍സിലര്‍ നിയമനം
പത്തനംതിട്ട ജില്ലയിലെ റാന്നി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വടശേരിക്കര, പ്രീമെട്രിക് ഹോസ്റ്റല്‍ ചിറ്റാര്‍, പ്രീമെട്രിക് ഹോസ്റ്റല്‍ കടുമീന്‍ചിറ എന്നിവിടങ്ങളിലെ അന്തേവാസികളായ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിനും, കരിയര്‍ ഗൈഡന്‍സ് നല്‍കുന്നതിനും 2023-24 അധ്യയനവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സിലര്‍ ആയി നിയമിക്കപ്പെടുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഈ ഓഫീസിന്റെ പരിധിയില്‍ മൂന്ന് കൗണ്‍സിലറുടെ ഒഴിവുണ്ട്. (പുരുഷന്‍ – 2, സ്ത്രീ-1 ) അപേക്ഷകര്‍ എം.എ സൈക്കോളജി/ എം.എസ്.ഡബ്ലു (സ്റ്റുഡന്റ് കൗണ്‍സിലിംഗ് പരിശീലനം നേടിയവരായിരിക്കണം), എം.എസ്.സി സൈക്കോളജി എന്നീ യോഗ്യതയുള്ളവര്‍ ആയിരിക്കണം. കേരളത്തിന് പുറത്തുള്ള സര്‍വകലാശാലകളില്‍ നിന്ന് യോഗ്യത നേടിയവര്‍ തുല്യത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കൗണ്‍സിലിംഗില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവര്‍ക്കും സ്റ്റുഡന്റ് കൗണ്‍സിലിംഗ് രംഗത്ത് മുന്‍പരിചയം ഉള്ളവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും. പ്രായപരിധി 01/01/2023 ല്‍ 25 നും 45 നും മധ്യേ ആയിരിക്കണം. നിയമനകാലാവധി 2024 മാര്‍ച്ച് വരെ മാത്രം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 18,000 രൂപ ഓണറേറിയവും, യാത്രാപ്പടി പരമാവധി 2000 രൂപയും ഉണ്ടായിരിക്കും. നിയമനങ്ങള്‍ക്ക് പ്രാദേശികമായ മുന്‍ഗണന ഉണ്ടായിരിക്കുന്നതല്ല. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട നിശ്ചിത യോഗ്യതയും, നൈപുണ്യവും, കഴിവുമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് വെയിറ്റേജ് മാര്‍ക്ക് നല്‍കി മുന്‍ഗണന നല്‍കും. നിശ്ചിത യോഗ്യതയുള്ള താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ് എന്നിവ സഹിതം ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസര്‍, തോട്ടമണ്‍ എസ്.ബി.ഐ യ്ക്ക് സമീപം, തോട്ടമണ്‍, റാന്നി പി.ഒ, പിന്‍- 689672 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 22. ഫോണ്‍ – 04735 227703.

അപേക്ഷ ക്ഷണിച്ചു
വളളിക്കോട് ഗ്രാമപഞ്ചായത്തിലെ വസ്തു നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കെട്ടിടങ്ങളുടെ വിവരശേഖരണത്തിനും ഡേറ്റാ എന്‍ട്രിക്കുമായി ഡിപ്ലോമ സിവില്‍ എഞ്ചിനീയറിംഗ്/ ഐടിഐ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ /ഐടിഐ സര്‍വെയര്‍ യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വളളിക്കോട് നിവാസികള്‍ക്ക് മുന്‍ഗണന. അപേക്ഷ മെയ് 24 ന് വൈകുന്നേരം നാലു വരെ സ്വീകരിക്കും. ബയോഡേറ്റ, തിരിച്ചറിയല്‍ രേഖ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം അപേക്ഷ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0468 2350229.

അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റണം
വളളിക്കോട് ഗ്രാമപഞ്ചായത്ത് പരിധിയില്‍ മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ദുരന്ത സാഹചര്യം ഒഴിവാക്കുന്നതിനായി വളളിക്കോട് ഗ്രാമപഞ്ചായത്തില്‍ സ്വകാര്യ വസ്തുക്കളില്‍ നില്‍ക്കുന്ന അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റുകയോ ശിഖരങ്ങള്‍ മുറിച്ചു മാറ്റുകയോ ചെയ്യണം. അല്ലാത്ത പക്ഷം ഇതുമൂലം ഉണ്ടാകുന്ന എല്ലാ കഷ്ട നഷ്ടങ്ങള്‍ക്കും ഭൂഉടമ പൂര്‍ണ ഉത്തരവാദിയായിരിക്കുമെന്ന് വളളിക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു
ലൈഫ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാരെ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പില്‍ ഗസറ്റഡ് തസ്്തികയില്‍ ജോലി നോക്കുന്ന വികസന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേകം താല്‍പര്യവും കഴിവുമുളള ജീവനക്കാര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത മാത്ൃകയിലുളള അപേക്ഷ, നിരാക്ഷേപ സാക്ഷ്യപത്രം (എന്‍ഒസി) സഹിതം മെയ് 31 ന് പകല്‍ മൂന്നിനകം ലൈഫ് മിഷന്‍ സംസ്ഥാന ഓഫീസില്‍ ലഭിക്കണം. എന്‍ഒസി കൂടാതെയുളള അപേക്ഷകള്‍ പരിഗണിക്കില്ല. ഫോണ്‍ : 0471 2449939.

പടുതക്കുളത്തിലെ മത്സ്യകൃഷി രീതി പഠിക്കാം;
വരൂ എന്റെ കേരളം മേളയിലേക്ക്

ജില്ലാ സ്റ്റേഡിയത്തിലെത്തിയാല്‍ പടുതക്കുളത്തിലെ മത്സ്യകൃഷിയും റിസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റവും കണ്ട് അലങ്കാരമത്സ്യങ്ങളുമായി മടങ്ങാം. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലാണ് ഫിഷറീസ് വകുപ്പിന്റെ സ്റ്റാള്‍ ഒരുക്കിയിരിക്കുന്നത്. ഫിഷറീസ് വകുപ്പിന്റെ പ്രദര്‍ശന സ്റ്റാളില്‍ പടുതക്കുളത്തിലെ മത്സ്യകൃഷി രീതിയുടെ പ്രവര്‍ത്തന മാതൃക ശ്രദ്ധ നേടുന്നു. അതിസാന്ദ്രതാ രീതിയില്‍ മത്സ്യങ്ങള്‍ വളര്‍ത്തുന്ന നൂതന സംവിധാനമാണ് റിസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം. ഒരേ സമയം പച്ചക്കറികളും മത്സ്യവും വളര്‍ത്തിയെടുക്കുന്ന സംയോജിത കൃഷിരീതിയാണ് അക്വാപോണിക്സ് അഥവാ റിസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം. മത്സ്യകൃഷിക്ക് ഉപയോഗിക്കുന്ന ജലം പുനഃചക്രമണം നടത്തി അതിലടങ്ങിയിരിക്കുന്ന മത്സ്യവിസര്‍ജ്യങ്ങളിലെ രാസമാലിന്യമായ അമോണിയയെ ജൈവിക മാര്‍ഗത്തിലൂടെ വിഘടിപ്പിച്ച് ചെടികള്‍ക്ക് വലിച്ചെടുക്കാവുന്ന നൈട്രേറ്റാക്കി മാറ്റുന്ന ഈ സംവിധാനം സന്ദര്‍ശകരില്‍ കൗതുകം ഉണര്‍ത്തുന്നു. ഇത് കൂടാതെ വിവിധയിനം തദ്ദേശീയ അലങ്കാര മത്സ്യങ്ങളെ അക്വേറിയങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് സന്ദര്‍ശകര്‍ക്ക് കാഴ്ചവിരുന്നൊരുക്കുന്നു. സീബ്ര, നാടന്‍ വരാല്‍, കാര്‍പ്പ്, പരല്‍, പള്ളത്തി, ചില്ലാന്‍, മെലോണ്‍ ബാര്‍ബ്, കാരി, അനാബാസ്, ആരകന്‍, ആസാം വാള, തിലാപ്പിയ എന്നീ മത്സ്യങ്ങളെയാണ് സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഫിഷറീസ് വകുപ്പ് ജില്ലയില്‍ നടപ്പിലാക്കുന്ന വിവിധ മത്സ്യകൃഷി, മത്സ്യബന്ധനമേഖലാ പദ്ധതികളെ കുറിച്ച് പൊതുജനങ്ങള്‍ക്ക് വിശദീകരിക്കുന്നതിന് സ്റ്റാളില്‍ മുഴുവന്‍ സമയവും ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വിമെന്‍ സംഘടിപ്പിച്ചിരിക്കുന്ന വിപണന സ്റ്റാളില്‍ വിവിധ മൂല്യവര്‍ധിത മത്സ്യ ഉല്‍പ്പന്നങ്ങള്‍ വിപണനത്തിന് തയ്യാറാക്കിയിട്ടുണ്ട്. ഫിഷറീസ് ജില്ലാ അസിസ്റ്റന്റ് ഡയറക്ടര്‍ പി. ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നത്.

കുടുംബശ്രീ സ്റ്റാളില്‍ പഞ്ഞിമിഠായി മധുരം
ജോജിയും സുരേഷും പഞ്ഞിമിഠായി ഉണ്ടാക്കുന്ന തിരക്കിലാണ്. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചിട്ടുള്ള എന്റെ കേരളം പ്രദര്‍ശന വിപണനമേളയിലെത്തുന്നവര്‍ കുടുംബശ്രീയുടെ സ്റ്റാളിലെത്തുന്നത് പഞ്ഞിമിഠായി വാങ്ങി മധുരം നുണയാന്‍ മാത്രമല്ല. ജോജിയും സുരേഷും അത്രയും കൈയടക്കത്തോടെ ഭംഗിയോടെ ഇതൊന്ന് ഉണ്ടാക്കിയെടുക്കുന്നത് കാണാന്‍ കൂടിയാണ്. ഇവര്‍ മാത്രമല്ല, നൗഫല്‍ പോപ്കോണ്‍ സ്പെഷ്യലിസ്റ്റാണ്. കൊല്ലത്ത് നിന്നെത്തിയ ഇവര്‍ മൂന്ന് പേരും മേളയിലെ സന്ദര്‍ശകരുടെ തിരക്ക് കണ്ട് അമ്പരന്ന് നില്‍ക്കുകയാണ്. പഞ്ഞിമിഠായിക്കും പോപ്കോണിനും മികച്ച സ്വീകാര്യതയാണെന്ന് ഇവര്‍ ഒരേ സ്വരത്തില്‍ പറയുന്നു. ഇത് മാത്രമല്ല നുണയുന്ന ഒരൊറ്റ നിമിഷം കൊണ്ട് ബാല്യകാല സ്മരണകളുയര്‍ത്തുന്ന ഒരുപാട് രുചികള്‍ ഇവരുടെ പക്കലുണ്ട്. പുളിമിഠായി, നാരങ്ങമിഠായി, ഗ്യാസ്മിഠായി, പാല്‍പ്പേട, എള്ളുണ്ട, ജീരക മിഠായി, മക്രോണി എന്നിങ്ങനെ നീളുന്നു ഇവരുടെ രുചിയുടെ പട്ടിക. മിതമായ നിരക്കില്‍ ഗുണമേന്മയോടെ എത്തിക്കുന്ന മിഠായിയുടെ മധുരം സ്റ്റാളുകളിലെത്തുന്ന സന്ദര്‍ശകരെ പഴമയിലേക്കുള്ള കൂട്ടിക്കൊണ്ടുപോകല്‍ കൂടിയാണ്.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വാണിയപ്പാറ പള്ളി സെമിത്തേരിയിൽ കണ്ടെത്തിയ മൃതദേഹം കാണാതായ വിലങ്ങാട് സ്വദേശി സിജോ സ്കറിയയുടേത് ആണെന്ന...

0
വാണിയപ്പാറ: വാണിയപ്പാറ പള്ളി സെമിത്തേരിയിൽ കണ്ടെത്തിയ മൃതദേഹം കാണാതായ വിലങ്ങാട് സ്വദേശി...

കൊല്ലത്ത് 10 വയസുകാരിക്കെതിരെ ലൈംഗികാതിക്രമം ; 55കാരന്‍ പിടിയില്‍

0
കൊല്ലം : ആയൂരില്‍ പത്ത് വയസുകാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ ആള്‍...

കെപിസിസി അധ്യക്ഷപദവി എപ്പോള്‍ വേണമെങ്കിലും ഒഴിയാന്‍ തയ്യാർ ; രണ്ട് ചുമതല വഹിക്കുന്നതിന്റെ പ്രയാസം...

0
തിരുവനന്തപുരം: കെപിസിസി അധ്യക്ഷപദവി എപ്പോള്‍ വേണമെങ്കിലും ഒഴിയാന്‍ താന്‍ തയ്യാറാണെന്നും രണ്ട്...

വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ

0
തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണങ്ങളുമായി...