സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

സ്‌പോട്ട് അഡ്മിഷന്‍
കോന്നിയിലെ കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റിന്റെ (സിഎഫ്ആര്‍ഡി) കീഴില്‍ കോളജ് ഓഫ് ഇന്‍ഡിജിനസ് ഫുഡ് ടെക്‌നോളജി(സിഎഫ്റ്റികെ) നടത്തുന്ന ബിഎസ് സി ഫുഡ് ടെക്‌നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്‌സിലെ ബാച്ചിലേക്ക് (എംജി സര്‍വകലാശാല അഫിലിയേഷന്‍) മാനേജ്‌മെന്റ് ക്വാട്ടയില്‍ ഒഴിവുള്ള സീറ്റിലേക്ക് ജൂണ്‍ 21ന് രാവിലെ 10.30ന് സ്‌പോട്ട് അഡ്മിഷന്‍ മുഖേന പ്രവേശനം നടത്തുന്നു. ഫോണ്‍: 0468-2240047, 9846585609.

മസ്റ്ററിംഗ്
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പത്തനംതിട്ട ജില്ലാ ഓഫീസില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്ന തൊഴിലാളികള്‍ ജൂണ്‍ 30ന് മുന്‍പായി ബയോമെട്രിക് മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം. ഇതിന്റെ കോപ്പി ക്ഷേമനിധി ഓഫീസില്‍ നല്‍കണം. മസ്റ്ററിംഗ് പൂര്‍ത്തീകരിക്കുന്ന തൊഴിലാളികള്‍ക്ക് മാത്രമേ തുടര്‍ന്നുള്ള മാസങ്ങളില്‍ പെന്‍ഷന്‍ ലഭിക്കുകയുള്ളു. ഫോണ്‍: 04682-320158.

താല്‍ക്കാലിക ഒഴിവ്
വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ട്രേഡ്‌സ്മാന്‍ (ഇലക്ട്രോണിക്‌സ്), ട്രേഡ്‌സ്മാന്‍ (സിവില്‍), ട്രേഡ്‌സ്മാന്‍ (ഫിറ്റിംഗ്), ട്രേഡ്‌സ്മാന്‍ (വെല്‍ഡിംഗ്), ട്രേഡ്‌സ്മാന്‍ (ടര്‍ണിംഗ്) എന്നീ ഒഴിവിലേക്ക് ജൂണ്‍ 26ന് രാവിലെ 11ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം. ബന്ധപ്പെട്ട ട്രേഡിലുള്ള ഐടിഐ/ കെജിസിഇ/ടിഎച്ച്എസ്എല്‍സി ഇവയിലേതെങ്കിലും ആണ് ട്രേഡ്‌സ്മാന്‍ തസ്തികയുടെ യോഗ്യത.

ടെന്‍ഡര്‍
റാന്നി ശിശുവികസന പദ്ധതി ഓഫീസിനു കീഴിലുള്ള 119 അങ്കണവാടികളില്‍ പ്രീ സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ദര്‍ഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30ന് ഉച്ചയ്ക്ക് രണ്ടു വരെ. ഫോണ്‍: 04735-221568.

ടെന്‍ഡര്‍
പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് ടാക്‌സി പെര്‍മിറ്റുളള ഒരു കാര്‍, ഡ്രൈവര്‍ സഹിതം കരാര്‍ അടിസ്ഥാനത്തില്‍ വിട്ടു നല്‍കുന്നതിന് താല്‍പ്പര്യമുളള വാഹന ഉടമകള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 26ന് വൈകുന്നേരം മൂന്നുവരെ. ഫോണ്‍: 0468 2325168. 8281999004.

ഗതാഗത നിയന്ത്രണം
കണ്ണങ്കര വലഞ്ചുഴി റോഡില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ജൂണ്‍ 19 മുതല്‍ പൂര്‍ണമായ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് നിരത്തുവിഭാഗം അസിസ്റ്റന്റ് എന്‍ജിനിയര്‍ അറിയിച്ചു.

റാങ്ക് പട്ടിക റദ്ദാക്കി
പത്തനംതിട്ട ജില്ലയിലെ വിവിധ വകുപ്പുകളിലെ ഡ്രൈവര്‍ ഗ്രേഡ് രണ്ട് (എച്ച്.ഡി.വി) (ഒന്ന് എന്‍.സി.എ- ഹിന്ദു നാടാര്‍) (കാറ്റഗറി നമ്പര്‍. 477/19) തസ്തികയിലേക്ക് 18000-41500/ രൂപ ശമ്പള നിരക്കില്‍ 2022 നവംബര്‍ എട്ടിന് നിലവില്‍ വന്ന 644/എസ്എസ് മൂന്ന്/2022 നമ്പര്‍ റാങ്ക് ലിസ്റ്റില്‍ നിന്നും നിയമന ശിപാര്‍ശ നല്‍കിയ ഉദ്യോഗാര്‍ഥി മാര്‍ച്ച് ഒന്നിന് ജോലിയില്‍ പ്രവേശിച്ചതിനാലും, ഈ തസ്തികയുടെ മാതൃ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിനാലും റാങ്ക് പട്ടികയില്‍ നിന്നും ഹിന്ദു നാടാര്‍ വിഭാഗത്തിലുളള എന്‍സിഎ ഒഴിവുകളൊന്നും തന്നെ നിയമനശിപാര്‍ശ നല്‍കാന്‍ അവശേഷിക്കാത്തതിനാലും റാങ്ക് പട്ടിക 2023 മാര്‍ച്ച് രണ്ടിന് പൂര്‍വാഹ്നം മുതല്‍ റദ്ദാക്കി.

ഗസ്റ്റ് അധ്യാപകര്‍
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ നിലവില്‍ ഒഴിവുളള തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.
ഡെമോണ്‍സ്‌ട്രേറ്റര്‍ (കമ്പ്യൂട്ടര്‍, ഇലക്‌ട്രോണിക്‌സ്)- ബന്ധപ്പെട്ട വിഷയത്തിലുളള ഡിപ്ലോമയാണ് യോഗ്യത. ട്രേഡ്‌സ്മാന്‍ (ഇലക്‌ട്രോണിക്‌സ്, (ബയോമെഡിക്കല്‍) – ബന്ധപ്പെട്ട വിഷയത്തിലുളള ഐ.റ്റി.ഐ/ടിഎച്ച്എസ്എല്‍സിയാണ് യോഗ്യത.
താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റാ, മാര്‍ക്ക്‌ലിസ്റ്റ്, പത്താംതരം/ തത്തുല്യം, ഡിപ്ലോമ, ഐ.റ്റി.ഐ/ടിഎച്ച്എസ്എല്‍സി എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 22ന് രാവിലെ 10.30ന് വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജ് ഓഫീസില്‍ നടക്കുന്ന ടെസ്റ്റ്/അഭിമുഖത്തിന് ഹാജരാകണം.

ക്വട്ടേഷന്‍ ക്ഷണിച്ചു
പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ(ഹോമിയോ) ആവശ്യത്തിലേക്ക് ഏഴ് സീറ്റ് സൗകര്യമുള്ള ടാക്‌സി വാഹനങ്ങള്‍(ഡ്രൈവര്‍ സഹിതം) മാസ വാടകയ്ക്ക് എടുക്കുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. കൂടുതല്‍ വിവരത്തിന് അടൂര്‍ റവന്യു ടവറില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍(ഹോമിയോ) ബന്ധപ്പെടണം. ഫോണ്‍: 04734-226063.

റാങ്ക് പട്ടിക റദ്ദായി
പത്തനംതിട്ട ജില്ലയിലെ വിവിധ വകുപ്പുകളിലെ ഡ്രൈവര്‍ ഗ്രേഡ് രണ്ട് (എല്‍.ഡി.വി)(ഒന്ന് എന്‍.സി.എ- എസ്.ഐ.യു.സി- നാടാര്‍) (കാറ്റഗറി നമ്പര്‍. 472/2020) തസ്തികയിലേക്ക് 18000-41500 രൂപ ശമ്പള നിരക്കില്‍ 2022 ജൂണ്‍ 27ന് നിലവില്‍ വന്ന 323/22/ഡിഒഎച്ച് നമ്പര്‍ റാങ്ക് പട്ടികയില്‍ നിന്നും നിയമന ശിപാര്‍ശ നല്‍കിയ ഉദ്യോഗാര്‍ഥി 2022 ഒക്ടോബര്‍ ഒന്നിന് ജോലിയില്‍ പ്രവേശിച്ചതിനാലും ഈ തസ്തികയുടെ മാതൃ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിനാലും റാങ്ക് പട്ടികയില്‍ നിന്നും എസ്.ഐ.യു.സിഎന്‍ വിഭാഗത്തിലുളള എന്‍സിഎ ഒഴിവുകളൊന്നും തന്നെ നിയമനശിപാര്‍ശ നല്‍കാന്‍ അവശേഷിക്കാത്തതിനാലും റാങ്ക് പട്ടിക 2022 ഒക്ടോബര്‍ രണ്ട് പൂര്‍വ്വാഹ്നം മുതല്‍ റദ്ദാക്കി.

ശാസ്ത്രീയ മുട്ടക്കോഴി വളര്‍ത്തല്‍ പരിശീലനം
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയ മുട്ടക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. ജൂണ്‍ 22 ന് രാവിലെ 10 മുതല്‍ തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വച്ചാണ് പരിശീലനം. പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് താല്പര്യപ്പെടുന്നവര്‍ ജൂണ്‍ 21 ന് ഉച്ചകഴിഞ്ഞ് മൂന്നിനു മുന്‍പായി 8078572094 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം.

അമിതവില: വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി
അമിതവില ഈടാക്കുന്നതിനെതിരെ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ നിര്‍ദേശാനുസരണം അടൂര്‍, പറക്കോട്, ഏനാത്ത് എന്നിവിടങ്ങളിലെ പച്ചക്കറി, പലചരക്ക് വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ബി. രാധാകൃഷ്ണന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ എം. അനില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ നല്‍കുന്ന ലൈസന്‍സ്, ലീഗല്‍ മെട്രോളജി വിഭാഗം ത്രാസുകള്‍ പതിപ്പിച്ചു നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ മിക്ക കടകളിലും പരിശോധനയ്ക്ക് ഹാജരാക്കിയില്ല. വില നിലവാര ബോര്‍ഡുകള്‍ കൃത്യമായി പ്രദര്‍ശിപ്പിക്കാത്തത്, ബില്ലുകള്‍ ക്യത്യമായി സൂക്ഷിക്കാത്തത് തുടങ്ങിയ ഗുരുതരമായ ക്രമക്കേടുകളും പരിശോധനയില്‍ കണ്ടെത്തി. അമിത വില ഈടാക്കുന്ന പ്രവര്‍ത്തി ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ രേഖകളും പരിശോധനയ്ക്ക് ഹാജരാക്കത്തക്ക വിധത്തില്‍ സൂക്ഷിക്കേണ്ടതാണെന്നും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. ജില്ലയില്‍ തുടര്‍ന്നുളള ദിവസങ്ങളിലും ശക്തമായ പരിശോധന തുടരും. പരിശോധനയില്‍ അടൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ ആര്‍. രാജീവ്, പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് ബിജി തോമസ്, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ വിനീത്, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ ആര്‍. ലെനിന്‍, ഉമേഷ്, സുനില്‍കുമാര്‍, ശ്രീജ എന്നിവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പുനഃപരീക്ഷ : വെബ്‌സൈറ്റിൽ സാങ്കേതിക പ്രശ്‌നമെന്ന് വിദ്യാർത്ഥികൾ

0
ന്യൂഡല്‍ഹി: നീറ്റ് വെബ്‌സൈറ്റില്‍ സാങ്കേതിക പ്രശ്‌നമെന്ന് പരാതി. നീറ്റ് യുജി പുനപരിശോധന...

ലോകത്തിലെ കപ്പലുകളേ, എൻജിനുകൾ പ്രവർത്തിപ്പിച്ചു തുടങ്ങിക്കോളൂ ; ട്രംപിൻ്റെ പ്രഖ്യാപനം

0
വാഷിങ്ടൺ: ഇറാനുമായുള്ള സമാധാന കരാർ പൂർത്തിയായെന്ന പ്രഖ്യാപനത്തിന് പിന്നാലെ 'ലോകത്തിലെ കപ്പലുകളേ,...

കാസർകോട് രണ്ട് വിദ്യാർഥികളെ കടലിൽ കാണാതായി

0
കാസർകോട്: കാസർകോട് ബേക്കൽ കോട്ടക്ക് സമീപം രണ്ട് വിദ്യാർഥികളെ കടലിൽ കാണാതായി....

യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ ; സ്ഥിരീകരിച്ച് ട്രംപ്

0
ഇസ്ലാമാബാദ്: ഒടുവിൽ മൂന്ന് മാസത്തിലധികം നീണ്ട സംഘർഷത്തിന് വിരാമമാകുന്നു, ലോകം കാത്തിരുന്ന...