സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ടെന്‍ഡര്‍ ക്ഷണിച്ചു
കോയിപ്രം ഐ സി ഡി എസ് പ്രോജക്ടിന്റെ പരിധിയിലുള്ള അങ്കണവാടികളിലേക്കു പ്രീ സ്‌കൂള്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു .അവസാന തീയതി ജൂലൈ 10. ഫോണ്‍ 0469 2997331 .

സ്‌കോള്‍ കേരള ഡിസിഎ പൊതുപരീക്ഷാ
തീയതികളില്‍ മാറ്റം

സ്‌കോള്‍ കേരള ജൂണ്‍ 25 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഡിസിഎ കോഴ്സ് എട്ടാം ബാച്ച് തിയറി പരീക്ഷ മാറ്റി. പുതുക്കിയ ടൈംടോബിള്‍ അനുസരിച്ച് ജൂണ്‍ 25 ന് രാവിലെ 10 മുതല്‍ 12.30 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന ഡിസി-01 ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പരീക്ഷ ജൂലൈ 23 ന് രാവിലെ 10 മുതല്‍ 12.30 വരെ നടത്തും. ജൂലൈ 22,23,29,30 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രായോഗിക പരീക്ഷകള്‍ ജൂലൈ 29,30, ആഗസ്റ്റ് അഞ്ച്, ആറ് എന്നീ തീയതികളിലേക്ക് മാറ്റി. മറ്റ് പരീക്ഷാ തീയതികളില്‍ മാറ്റം ഇല്ല. വിദ്യാര്‍ഥികള്‍ അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും ജൂലൈ മൂന്നു മുതല്‍ ഹാള്‍ ടിക്കറ്റ് കൈപ്പറ്റണം. വെബ് സൈറ്റ് : www.scolekerala.org ഫോണ്‍ : 0471 2342950.

ഗസ്റ്റ് അധ്യാപക നിയമനം
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ നിലവില്‍ ഒഴിവുളള രണ്ട് തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഡെമോണ്‍സ്ട്രേറ്റര്‍ (കമ്പ്യൂട്ടര്‍, ഇലക്ട്രോണിക്സ്) – ബന്ധപ്പെട്ട വിഷയത്തിലുളള ഡിപ്ലോമയാണ് യോഗ്യത.ട്രേഡ്സ്മാന്‍ (ഇലക്ട്രോണിക്സ്, ബയോമെഡിക്കല്‍) – ബന്ധപ്പെട്ട വിഷയത്തിലുളള ഐ.റ്റി.ഐ/ടിഎച്ച്എസ്എല്‍സിയുമാണ് യോഗ്യത. താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റാ, മാര്‍ക്ക്ലിസ്റ്റ്, പത്താംതരം/ തത്തുല്യം, ഡിപ്ലോമ, ഐ.റ്റി.ഐ/ ടിഎച്ച്എസ്എല്‍സി എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 30 ന് രാവിലെ 10.30 ന് വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജ് ഓഫീസില്‍ നടത്തപ്പെടുന്ന ടെസ്റ്റ്/അഭിമുഖത്തിന് ഹാജരാകണം.

ക്വട്ടേഷന്‍ ക്ഷണിച്ചു
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എച്ച്എംസി മുഖേന ആശുപത്രി വളപ്പില്‍ കോഫി വെന്റിംഗ് മെഷീന്‍ സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 28 രാവിലെ 11.30. ഫോണ്‍ : 9497713258.

സൊസൈറ്റി ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതി
1955 ലെ തിരു കൊച്ചി സാഹിത്യ ശാസ്ത്രീയ ധാര്‍മിക സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുളള ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട സംഘങ്ങളുടെ വാര്‍ഷിക റിട്ടേണ്‍സ് ഫയലിംഗിനായുളള ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി 2024 മാര്‍ച്ച് 31 വരെ നീട്ടി. ഈ പദ്ധതി പ്രകാരം സംഘവും ഭരണ സമിതിയിലെ ഓരോ അംഗവും പരമാവധി 600 രൂപ തോതില്‍ പിഴ അടച്ച് സംഘങ്ങള്‍ക്ക് മുടക്കം വന്ന വര്‍ഷങ്ങളിലെ റിട്ടേണുകള്‍ ഫയല്‍ ചെയ്യാമെന്ന് ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) എം ഹക്കിം അറിയിച്ചു.ഫോണ്‍: 0468 2223105.

അപേക്ഷ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോന്നി ശിശു വികസനപദ്ധതി ഓഫീസിന്റെ പരിധിയിലുളള അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ സ്ഥിരം വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും നിയമിക്കുന്നതിനായി 18 നും 46 നും ഇടയില്‍ പ്രായമുളള അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ സ്ഥിരം താമസക്കാരായ വനിതകളായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃക കോന്നി ശിശുവികസന പദ്ധതി ഓഫീസിലും, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് ഓഫീസിലും അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ കോന്നി ശിശുവികസന പദ്ധതി ഓഫീസില്‍ നേരിട്ടോ/തപാല്‍ മാര്‍ഗമോ ശിശു വികസനപദ്ധതി ഓഫീസര്‍, ശിശുവികസന പദ്ധതി ഓഫീസ് കോന്നി, കോന്നി ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ട്, ഇളകൊളളൂര്‍ പി.ഒ. കോന്നി, 689691. എന്ന വിലാസത്തില്‍ ലഭ്യമാക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 20 ന് വൈകുന്നേരം അഞ്ചു വരെ. ഫോണ്‍: 9446220488, 9447331685.

എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് -പരിശോധന
മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി രൂപീകരിച്ച എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പളളിക്കല്‍ ഗ്രാമപഞ്ചായത്ത് പരിധിയിലുളള 40 വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതില്‍ നിയമലംഘനം കണ്ടെത്തിയ 12 വ്യാപാര സ്ഥാപനങ്ങളുടെ മഹസര്‍, റിപ്പോര്‍ട്ട് എന്നിവയെ അടിസ്ഥാനമാക്കി പിടിച്ചെടുത്ത 78.735 കിലോ നിരോധിത ഉല്‍പന്നങ്ങള്‍ തുടര്‍നടപടികള്‍ക്കായി പളളിക്കല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറിയിട്ടുളളതായി പത്തനംതിട്ട തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറി അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ വസ്തുനികുതി പരിഷ്‌കരണത്തിന്റെ ഭാഗമായി വിവരശേഖരണം നടത്തി ഡേറ്റ എന്‍ട്രി ചെയ്യുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഡിപ്ലോമ (സിവില്‍ എഞ്ചിനീയറിംഗ് ), ഐടിഐ ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍), ഐടിഐ (സര്‍വേയര്‍) യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. ജൂലൈ അഞ്ചിന് രാവിലെ 10.30 നാണ് അഭിമുഖം. ബന്ധപ്പെട്ട രേഖകളുടെ അസല്‍, പകര്‍പ്പ് എന്നിവ സഹിതം ഓഫീസില്‍ നേരിട്ട് ഹാജരാകണം.

മോണിട്ടറിംഗ് ആന്‍ഡ് ഇവാലുവേഷന്‍ ഓഫീസര്‍ നിയമനം
കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പന്തളത്തെ സാന്ത്വനം സുരക്ഷാ പദ്ധതിയിലേക്ക് മോണിട്ടറിംഗ് ആന്‍ഡ് ഇവാലുവേഷന്‍ ഓഫീസറെ ആവശ്യമുണ്ട്. യോഗ്യത – കണക്ക്, ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കൊമേഴ്സ് ഇവയില്‍ ഏതെങ്കിലും ബിരുദം. കംമ്പ്യൂട്ടര്‍ പരിജ്ഞാനം. ഫോണ്‍: 8547125390,7510100322.

യോഗാദിനാചരണവും യോഗ പരിശീലന ഉദ്ഘാടനവും
കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പകല്‍ വീട്ടില്‍ ജൂണ്‍ 21 യോഗാദിനാചരണവും യോഗ പരിശീലനത്തിന്റെ ഉദ്ഘാടനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി നിര്‍വഹിച്ചു. പരിപാടിയില്‍ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ താര, കോന്നി ആയുര്‍വേദ ഹോസ്പിറ്റല്‍ ഡോക്ടര്‍ അര്‍ച്ചന , യോഗ ഇന്‍സ്ട്രക്ടര്‍ അശ്വതി , ശിശുവികസന പദ്ധതി ഓഫീസര്‍ രത്ന ബിന്ദു, കോന്നി സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. ഒരു മാസത്തില്‍ ഒരു ദിവസം ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും ആഴ്ചയില്‍ ഒരു ദിവസം യോഗ പരിശീലനവും സംഘടിപ്പിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി അറിയിച്ചു.

ശാസ്ത്രീയ താറാവ് വളര്‍ത്തല്‍ പരിശീലനം
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയ താറാവ് വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. ജൂണ്‍ 27 ന് രാവിലെ 10 മുതല്‍ തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പരിശീലനം നടക്കും. പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് താല്‍പര്യപ്പെടുന്നവര്‍ ജൂണ്‍ 24 ന് മൂന്നിന് മുമ്പായി 8078572094 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം.

ജില്ലാ ആസൂത്രണ സമിതി യോഗം 26 ന്
തദ്ദേശ സ്ഥാപനങ്ങളുടെ 2023-24 വാര്‍ഷിക പദ്ധതി ഭേദഗതി അംഗീകരിക്കുന്നതിനായി ജില്ലാ ആസൂത്രണ സമിതി യോഗം ജൂണ്‍ 26 ന് ഉച്ചയ്ക്ക് ശേഷം രണ്ടിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രധാന മണ്ഡലങ്ങളിലെ പരാജയം വേദനിപ്പിച്ചു ; പാർട്ടി ഇനിയും ഐക്യത്തോടെ മുന്നോട്ട് പോകും :...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐയിലെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളുന്നുവെന്ന് സിപിഐ സംസ്ഥാന...

നിർമ്മാണത്തിന് ചെലവായത് 1800 കോടി രൂപ ; രാമക്ഷേത്ര സംഭാവന ക്രമക്കേട് ആരോപണങ്ങളിൽ...

0
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി തിരുമല തിരുപ്പതി...

​ കിടപ്പുമുറിയിൽ സിസിടിവി; 26കാരിയുടെ മരണത്തിൽ ഭർത്താവിന്റെ ക്രൂരതകൾ വെളിപ്പെടുത്തി പെൺകുട്ടിയുടെ മാതാപിതാക്കൾ...

0
മുംബൈ: കിടപ്പുമുറിയിൽ അടക്കം സിസിടിവി വച്ച് ഡോക്ടറായ ഭർത്താവിന്റെ നിരീക്ഷണം. അയൽവാസിയായ...

ആക്രമണം തുടരുന്നിടത്തോളം ഹോർമുസ് കടലിടുക്ക് അടച്ചിടും : ഇറാൻ നിലപാട് കടുപ്പിക്കുന്നു

0
ടെഹ്റാൻ: ലെബനന് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളും പരമാധികാര ലംഘനങ്ങളും തുടരുന്നിടത്തോളം...