ജില്ലാതല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മറ്റി ചേര്‍ന്നു
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മറ്റി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. കുട്ടികള്‍ക്കിടയില്‍ വര്‍ധിച്ച് വരുന്ന ലഹരി ഉപയോഗം, ആത്മഹത്യപ്രവണത എന്നിവയെക്കുറിച്ചും ആയത് തടയുന്നതിനായി സ്വീകരിക്കേണ്ട നടപടി സംബന്ധിച്ചും ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നത് സംബന്ധിച്ചും ചൈല്‍ഡ് പ്രൊട്ടക്ഷന് കമ്മറ്റികള്‍ ശാക്തീകരിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍മാന്‍ അഡ്വ.എന്‍.രാജീവ് , ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നീതാ ദാസ്, ജില്ലയിലെ ഗ്രാമ-ബ്ലോക്ക്-മുന്‍സിപ്പാലിറ്റി തലങ്ങളിലെ ക്ഷേമകാര്യ സ്റ്റാന്‍ിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും കമ്മറ്റിയില്‍ പങ്കെടുത്തു.
ഊര്‍ജിത ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും
ജൂണ്‍ 30, ജൂലൈ ഒന്ന്,രണ്ട്,ഏഴ്,എട്ട്,ഒന്‍പത് തീയതികളില്‍ മണ്ഡലത്തിലാകെ ഊര്‍ജിത ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ യുടെ അധ്യക്ഷതയില്‍ തിരുവല്ല ഡയറ്റ് ഹാളില്‍ ചേര്‍ന്ന പകര്‍ച്ചപനി അവലോകന യോഗത്തില്‍ തീരുമാനമായി. ഇതിന് മുന്നോടിയായി 29,30 തീയതികളില്‍ മൈക്ക് അനൗണ്‍സ്മെന്റ് നടത്തും. മണ്ഡലത്തിലെ അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍ ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ലേബര്‍ ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവര്‍ ചേര്‍ന്ന് പരിശോധന നടത്തുവാനും യോഗത്തില്‍ തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍, അംഗങ്ങള്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതകുമാരി, ഡെപ്യൂട്ടി ഡിഎംഒ ഡോ. സി.എസ് നന്ദിനി, മെഡിക്കല്‍ ഓഫീസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
തെളിവെടുപ്പ് യോഗം ജൂലൈ അഞ്ചിന്
സംസ്ഥാനത്തെ ആയുര്‍വേദിക് ആന്റ് അലോപ്പതിക് മരുന്നു നിര്‍മാണം, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ എന്നീ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള തെളിവെടുപ്പ് യോഗം ജൂലൈ അഞ്ചിന് യഥാക്രമം രാവിലെ 11 നും ഉച്ചയ്ക്ക് ശേഷം മൂന്നിനും തിരുവനന്തപുരം ലേബര്‍ കമ്മീഷണറുടെ കാര്യാലയത്തിലെ മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. തെളിവെടുപ്പ് യോഗത്തില്‍ പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ഈ മേഖലകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തൊഴിലാളി – തൊഴിലുടമ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കണമെന്ന് പത്തനംതിട്ട ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
കൂണ്‍ കൃഷിയില്‍ സംരംഭകത്വ വികസന പരിശീലനം
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ എന്‍എഎആര്‍എംന്റെ സാമ്പത്തിക സഹായത്തോടുകൂടി പട്ടികജാതി വിഭാഗക്കാര്‍ക്കായി കൂണ്‍ കൃഷിയില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. കൂണ്‍ കൃഷിയുടെ ശാസ്ത്രീയരീതികള്‍, വിത്ത് ഉത്പാദനം, ബെഡ് തയ്യാറാക്കല്‍, കൃഷിക്കുള്ള ഷെഡിന്റെ നിര്‍മാണം, വിളവെടുപ്പ്, വിപണനം, മൂല്യവര്‍ധിത ഉല്‍പന്ന നിര്‍മാണം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ദര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലത്തില്‍ പഠന യാത്രയും ഉള്‍പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന 40 പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്. യാത്ര ബത്തയും, താമസ സൗകര്യവും, ഭക്ഷണവും പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കും. കൂണ്‍ കൃഷി തുടങ്ങാന്‍ ആവശ്യമായ അനുബന്ധ സാമഗ്രികളും പരിശീലനാര്‍ഥികള്‍ക്ക് നല്‍കും. പങ്കെടുക്കാന്‍ താല്പര്യപ്പെടുന്നവര്‍ 9447801351 / 8078572094 എന്ന ഫോണ്‍ നമ്പറില്‍ ജൂണ്‍ 30 മുന്‍പായി രജിസ്റ്റര്‍ ചെയ്യണം.
അധ്യാപക ഒഴിവ്
കൈപ്പട്ടൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ എച്ച്എസ്ടി മലയാളത്തിന് അധ്യാപക ഒഴിവുണ്ട്. ജൂണ്‍ 30 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ യോഗ്യതയുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം. ഫോണ്‍ : 0468 2350548.
റിസോഴ്സ്പേഴ്സണ്‍ തെരഞ്ഞെടുപ്പ്
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള മിഷന്‍ വാത്സല്യ പദ്ധതി വഴി നടപ്പാക്കുന്ന ഒ.ആര്‍.സി പദ്ധതിയുടെ 2023-24 അധ്യയന വര്‍ഷത്തെ വിവിധ പരിശീലന പരിപാടികളിലേയ്ക്ക് റിസോഴ്സ് പേഴ്സണ്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ബിരുദാനന്തര ബിരുദം, കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തി പരിചയവും പരിശീലന മേഖലയിലെ പ്രവര്‍ത്തി പരിചയവും അഥവാ ബിരുദവും കുട്ടികളുടെ മേഖലയില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവും പരിശീലന മേഖലയിലെ പ്രവര്‍ത്തി പരിചയവും അഥവാ ബിരുദാനന്തര ബിരുദത്തിന് പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കുന്ന കഴിവും അഭിരുചിയും താത്പര്യവുമുള്ള വിദ്യാര്‍ഥികള്‍.
ഹോണറേറിയം: കൈകാര്യം ചെയ്യുന്ന സെഷനുകള്‍ക്കനുസരിച്ച്
വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡേറ്റയും ജനന തീയതി, യോഗ്യത, താമസസ്ഥലം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സമര്‍പ്പിക്കണം. 01.06.2023 ന് അപേക്ഷകര്‍ക്ക് 40 വയസ് കവിയരുത്.ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, മൂന്നാം നില, മിനി സിവില്‍ സ്റ്റേഷന്‍, ആറന്മുള, പത്തനംതിട്ട – 689533 എന്ന വിലാസത്തില്‍ ജൂലൈ ആറിന് വൈകുന്നേരം അഞ്ചിന് മുമ്പായി തപാല്‍ മുഖേന അപേക്ഷ ലഭിക്കണം. ഫോണ്‍: 0468 2319998.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
































