വ്യക്തിഗത അനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാം
മൈലപ്ര ഗ്രാമ പഞ്ചായത്തിലെ 2023/24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട വിവിധ വ്യക്തിഗത അനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ വാര്‍ഡ് മെമ്പര്‍മാരില്‍ നിന്നും പഞ്ചായത്ത് ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ 14 ന് വൈകുന്നേരം അഞ്ചിന് അകം വാര്‍ഡ് മെമ്പര്‍മാര്‍ മുഖേനയോ നേരിട്ടോ പഞ്ചായത്ത് ഓഫീസില്‍ എത്തിക്കണം.
ഫോണ്‍: 0468 2222340,
മൊബൈല്‍ : 9496042677
ഗ്രാമസഭ മാറ്റി
തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തില്‍ ജൂലൈ ഏഴിന് എംടിഎല്‍പിഎസ് നെടുംപ്രയാര്‍ സ്‌കൂളില്‍ നടത്താനിരുന്ന ഗ്രാമസഭ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്നതിനാല്‍ ജൂലൈ 13 ലേക്ക് മാറ്റിവെച്ചതായി തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
സൈക്കോളജി അപ്രെന്റിസ് നിയമനം
പത്തനംതിട്ട ജില്ലയിലെ വിവിധ സര്‍ക്കാര്‍ എയ്ഡഡ് ആര്‍ട്സ് ആന്റ് സയന്‍സ് കോളജുകളില്‍ 2023-24 വര്‍ഷത്തേക്ക് സൈക്കോളജി അപ്രെന്റിസിനെ താത്കാലിക അടിസ്ഥാനത്തില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുളള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ഈ മാസം 12 ന് രാവിലെ 11.30 ന് കോളജില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 9446437083.
ടെന്‍ഡര്‍
വനിതാ ശിശുവികസന വകുപ്പിന്റെ കീഴിലുള്ള പത്തനംതിട്ട ജില്ലയിലെ പന്തളം-2 ഐസിഡിഎസ് പ്രോജക്ടിന്റെ പരിധിയില്‍ വരുന്ന 91 അങ്കണവാടികളിലേക്ക് അങ്കണവാടി പ്രീസ്‌കൂള്‍ കിറ്റ് സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന്, താല്‍പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 19ന് ഉച്ചയ്ക്ക് രണ്ടു വരെ. വിശദ വിവരങ്ങള്‍ പന്തളം ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന പന്തളം-2 ശിശു വികസന പദ്ധതി ഓഫീസില്‍ നിന്നും ലഭിക്കും.
ഫോണ്‍ :04734 292620, 262620.
സൊസൈറ്റി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
1955 ലെ തിരു – കൊച്ചി സാഹിത്യ ശാസ്ത്രീയ ധാര്‍മ്മിക സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട സംഘങ്ങളുടെ വാര്‍ഷിക റിട്ടേണ്‍സ് ഫയലിംഗിനായുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി 2024 മാര്‍ച്ച് 31 വരെ നീട്ടി. ഈ പദ്ധതി പ്രകാരം സംഘവും ഭരണ സമിതിയിലെ ഓരോ അംഗവും പരമാവധി 600 രൂപ തോതില്‍ എന്നതിന് പകരമായി ചുവടെയുളള പിഴ അടച്ചു കൊണ്ട് സംഘങ്ങള്‍ക്ക് മുടക്കം വന്ന വര്‍ഷങ്ങളിലെ റിട്ടേണുകള്‍ ഫയല്‍ ചെയ്യാമെന്ന് ജില്ലാ രജിസ്ട്രാര്‍(ജനറല്‍) എം ഹക്കിം അറിയിച്ചു. മുടക്കം വന്ന കാലയളവ്- ഒരുവര്‍ഷം – 200 രൂപ.രണ്ട് വര്‍ഷം- പ്രതി വര്‍ഷം 500രൂപ നിരക്കില്‍. 3-5 വര്‍ഷം- പ്രതി വര്‍ഷം 750രൂപ നിരക്കില്‍.അഞ്ച് വര്‍ഷത്തിന് മുകളില്‍- പ്രതി വര്‍ഷം 1000 രൂപ നിരക്കില്‍. സംഘങ്ങള്‍ക്ക് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താം.കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ രജിസ്ട്രാര്‍ ( ജനറല്‍ ) ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ -0468 2223105.
വളളം അനുബന്ധ ഉപകരണങ്ങളുടെ പ്രവര്‍ത്തന ഉദ്ഘാടനം നാളെ
കോഴഞ്ചേരി ഗ്രാമപഞ്ചായത്തും പത്തനംതിട്ട ജില്ലാ പഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന ദുരന്ത നിവാരണ പദ്ധതിയുടെ ഭാഗമായി വളളം, അനുബന്ധ ഉപകരണങ്ങളുടെ പ്രവര്‍ത്തന ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നാളെ (ജൂലൈ എട്ട്) രാവിലെ 10 ന് പഞ്ചായത്ത് ഹാളില്‍ നിര്‍വഹിക്കും. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി ഫിലിപ്പ് അധ്യക്ഷത വഹിക്കും.ത്രിതല പഞ്ചായത്ത് അംഗങ്ങള്‍,ജനപ്രതിനിധികള്‍,ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
ടെന്‍ഡര്‍
പറക്കോട് ശിശു വികസന പദ്ധതി ഓഫീസ് പരിധിയിലെ 111 അങ്കണവാടികള്‍ക്ക് ആവശ്യമായ പ്രീസ്‌കൂള്‍ കിറ്റ് വിതരണം ചെയ്യാന്‍ താല്‍പര്യമുളള സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 19 ന് ഉച്ചയ്ക്ക് ഒന്നു വരെ. ഫോണ്‍ : 04734217010.
അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ യൂണിറ്റിലെ വിവിധ തസ്തികകളിലേയ്ക്ക് അനുയോജ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ – ഒന്ന് , കൗണ്‍സിലര്‍ -ഒന്ന്, ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ സൂപ്പര്‍വൈസര്‍ -മൂന്ന്, കേസ് വര്‍ക്കര്‍-മൂന്ന് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് ആയിരിക്കും നിയമനം. അവസാന തീയതി ജൂലൈ 15. വിലാസം : ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസ്, മൂന്നാം നില- മിനി സിവില്‍ സ്റ്റേഷന്‍, ആറന്മുള, പത്തനംതിട്ട-689533, ഫോണ്‍- 0468 2319998, 8281899462. വെബ്‌സൈറ്റ് :http://wcd.kerala.gov.in/