സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ക്വട്ടേഷന്‍
പത്തനംതിട്ട ജില്ലാ വ്യവസായ കേന്ദ്രത്തിലേക്ക് ഔദ്യോഗികാവശ്യത്തിനായി ഒരു വാഹനം വാടകയ്ക്കെടുക്കുന്നതിനായി സ്ഥാപനങ്ങള്‍/ സ്വകാര്യ വ്യക്തികള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട വിലാസം. ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, കോഴഞ്ചേരി, പത്തനംതിട്ട. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 25 ന് പകല്‍ മൂന്നു വരെ. ഫോണ്‍ : 0468 2214639

ക്വട്ടേഷന്‍
പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ അധികാര പരിധിയില്‍ വരുന്ന അടൂര്‍ ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കോമ്പൗണ്ടില്‍ നില്‍ക്കുന്ന ആഞ്ഞിലി, പ്ലാവ് തുടങ്ങിയ മരങ്ങള്‍ ജൂലൈ 24 ന് രാവിലെ 11 ന് അടൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ ലേലം ചെയ്ത് വില്‍ക്കും. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 24 ന് രാവിലെ 10 വരെ. ഫോണ്‍ : 9447107085

പ്രീ പ്രൈമറി അധ്യാപക നിയമനം
ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ 2023-24 വര്‍ഷത്തേക്ക് പ്രീ പ്രൈമറി അധ്യാപകരെ (ബാലവാടിക) കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനുളള കൂടിക്കാഴ്ച ജൂലൈ 24 ന് രാവിലെ ഒന്‍പത് മുതല്‍ സ്‌കൂള്‍ ഓഫീസില്‍ നടക്കും.അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം.വെബ് സൈറ്റ് : https://chenneerkara.kvs.ac.in
ഫോണ്‍ : 0468 2256000

യോഗ ഇന്‍സ്ട്രക്ടര്‍ നിയമനം
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 സാമ്പത്തിക വര്‍ഷത്തെ സ്പില്‍ ഓവര്‍ പ്രോജക്ടായ വനിതകള്‍ക്കുള്ള യോഗ പരിശീലനത്തിന് (യോഗ ഇന്‍സ്ട്രക്ടര്‍) ആളെ തെരഞ്ഞെടുക്കുന്നു. അംഗീകൃത യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം ജൂലൈ 31ന് രാവിലെ 11 ന് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അഭിമുഖത്തിനായി ഹാജരാകണം.പ്രവൃത്തി പരിചയം അഭികാമ്യം.
ഫോണ്‍: 8848680084, 0468 2362129

സീറ്റ് ഒഴിവ്
കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിന്‍ കീഴിലുള്ള എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ അടൂര്‍ സബ് സെന്ററില്‍ ആരംഭിക്കുന്ന എസ്.എസ്.എല്‍.സി പാസായവര്‍ക്കായി നാല് മാസം ദൈര്‍ഘ്യമുള്ള ഡേറ്റ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ് ആന്റ് മലയാളം) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി/എസ്.റ്റി/ഒ.ഇ.സി കുട്ടികള്‍ ഫീസ് അടക്കേണ്ടതില്ല. www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.
ഫോണ്‍ :9947123177

തീയതി ദീര്‍ഘിപ്പിച്ചു
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാഎക്സിക്യൂട്ടീവ് ഓഫീസില്‍ എസ്.എസ്.എല്‍.സി./ടി.എച്ച്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.സി വിദ്യാഭ്യാസ ധനസഹായ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31 വരെ നീട്ടിയതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.അപേക്ഷാഫോമിന്റെ മാതൃക www.agriworkersfund.org എന്ന വെബ്സൈറ്റില്‍ ലഭിക്കും.
ഫോണ്‍ : 0468-2327415

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
കേരള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആറന്മുള എഞ്ചിനീയറിംഗ് കോളജില്‍ സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 25 ന് രാവിലെ 10 ന് കോളജില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 9446382096, 9846399026.

തെങ്ങിന്‍ തൈകള്‍ വിതരണത്തിന്
വളളിക്കോട് ഗ്രാമപഞ്ചായത്ത് കൃഷിഭവനില്‍ ഡബ്ല്യൂസിറ്റി ഇനത്തില്‍പെട്ട തെങ്ങിന്‍ തൈകള്‍ 50 രൂപ നിരക്കില്‍ വിതരണത്തിന് എത്തിയിട്ടുണ്ട്. ആവശ്യമുളള കര്‍ഷകര്‍ കരം അടച്ച രസീതിന്റെ പകര്‍പ്പുമായി കൃഷിഭവനില്‍ എത്തണമെന്ന് വളളിക്കോട് കൃഷി ഓഫീസര്‍ അറിയിച്ചു.

സീറ്റൊഴിവ്
സര്‍ക്കാര്‍ സ്ഥാപനമായ സീപാസ് ന്റെ കീഴില്‍ പത്തനംതിട്ട ചുട്ടിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ഓഫ് അപ്ലൈഡ് ലൈഫ് സയന്‍സില്‍ എംഎസ്‌സി ഫിഷറി ബയോളജി ആന്‍ഡ് അക്വാകള്‍ച്ചര്‍ ( എംഎസ്‌സി. സുവോളജിക്ക് തുല്യം ) നു സീറ്റൊഴിവുണ്ട്. ബയോളജിക്കല്‍ സയന്‍സില്‍ ഏതെങ്കിലുമുള്ള ബിരുദമാണ് യോഗ്യത. ഫോണ്‍. 9497816632, 9447012027.

സ്പോട്ട് ലേലം
പമ്പാനദിയില്‍ നിന്നും നീക്കം ചെയ്തതും പത്തനംതിട്ട ജില്ലയിലെ വിവിധ യാര്‍ഡുകളില്‍ ശേഖരിച്ചിരിക്കുന്നതുമായ മണലും എക്കലും കലര്‍ന്ന മിശ്രിതം ജൂലൈ 29,31, ആഗസ്റ്റ് രണ്ട്, അഞ്ച് തീയതികളില്‍ വിവിധ യാര്‍ഡുകളില്‍ സ്പോട്ട് ലേലം നടത്തും. ലേലം ആരംഭിക്കുന്നതുവരെ നിരതദ്രവ്യം പണമായോ ഡിഡി ആയോ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍ കൊല്ലം എന്ന പേരില്‍ സ്വീകരിക്കും.ഫോണ്‍ : 9447103453, 9995919950, 9446845051

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം
കേരളാ ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് 2022-23 അധ്യയനവര്‍ഷത്തില്‍ എസ്എസ്എല്‍സി , പ്ലസ് ടു സ്റ്റേറ്റ് സിലബസില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസും , സിബിഎസ്ഇ സിലബസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ വണ്ണും ഐസിഎസ്ഇ സിലബസില്‍ എല്ലാ വിഷയങ്ങള്‍ക്കും 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയവര്‍ക്കും, ബിരുദ/ബിരുദാനന്തര പ്രെഫഷണല്‍ കോഴ്സുകള്‍ക്ക് 60 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടി വിജയികളായവര്‍ക്കും ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ കലാകായിക സാംസ്‌കാരികരംഗങ്ങളില്‍ പ്രാഗല്‍ഭ്യംതെളിയിച്ചവര്‍ക്കും ക്യാഷ് അവാര്‍ഡ് അനുവദിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍, മാര്‍ക്ക് ലിസ്റ്റുകളുടേയും സര്‍ട്ടിഫിക്കേറ്റുകളുടേയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ക്ഷേമനിധി അംഗത്വ കാര്‍ഡ് , ആധാര്‍കാര്‍ഡ്, പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പും വിദ്യാര്‍ഥിയുടെ പാസ്പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ എന്നിവ സഹിതവും സെപ്റ്റംബര്‍ 30 ന് അകം അപേക്ഷ ജില്ലാ എക്സിക്യട്ടീവ് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0468-2223169.

പ്രവേശന പരീക്ഷ
കേരള മീഡിയ അക്കാദമിയിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സ് 2023-24 ബാച്ചിന്റെ പ്രവേശന പരീക്ഷ ജൂലൈ 22-ന് ഓണ്‍ലൈനായി നടത്തും. പോര്‍ട്ടല്‍ ലിങ്കും അഡ്മിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട മറ്റു നിര്‍ദ്ദേശങ്ങളും അപേക്ഷകര്‍ക്ക് ഇ-മെയിലായി അയച്ചിട്ടുണ്ട്. ഇ-മെയില്‍ ലഭിക്കാത്തവര്‍ ജൂലൈ 21 വൈകിട്ട് അഞ്ചിന് മുമ്പ് അക്കാദമിയുമായി ബന്ധപ്പെടണം. ഫോണ്‍ 0484-2422275, 9645090664.

യുവസാഹിത്യ ക്യാമ്പ് 2023
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന യുവസാഹിത്യ ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ തങ്ങളുടെ രചനകള്‍ (കഥ, കവിത -മലയാളത്തില്‍) ജൂലൈ 31 നു മുമ്പ് [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ തപാല്‍ മുഖേനയോ അയക്കണം. മുന്‍പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതും മൗലികവുമായ രചനകള്‍ ഡി.റ്റി.പി ചെയ്ത് , വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി (എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്/ആധാര്‍/വോട്ടര്‍ ഐ.ഡി ഇവയില്‍ ഏതെങ്കിലും ഒരെണ്ണം) ബയോഡാറ്റ, വാട്സ്ആപ്പ് നമ്പര്‍ എന്നിവ സഹിതം നല്‍കണം. കവിത 60 വരിയിലും കഥ എട്ട് ഫുള്‍സ്‌കാപ്പ് പേജിലും കവിയരുത്. തപാല്‍ വിലാസം: കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, സ്വാമി വിവേകാനന്ദന്‍ യൂത്ത് ഭവന്‍, ദൂരദര്‍ശന്‍ കേന്ദ്രത്തിനു സമീപം കുടപ്പനക്കുന്ന് പി.ഒ, തിരുവനന്തപുരം-695043. ഫോണ്‍: 0471 -2733139.

അഭിമുഖം മാറ്റിവെച്ചു
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ജൂലൈ 24 ന് നടത്താനിരുന്ന എക്കോ ആന്റ് ടിഎംടി ടെക്നീഷ്യന്‍ അഭിമുഖം മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഫോണ്‍ ; 0468 2222364.

കര്‍ഷകരെ ആദരിക്കുന്നു
പളളിക്കല്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ കര്‍ഷക ദിനത്തിന്റെ ഭാഗമായി പളളിക്കല്‍ പഞ്ചായത്തിലെ മികച്ച കര്‍ഷകരെ ആദരിക്കുന്നു. മികച്ച ജൈവ കര്‍ഷക/കര്‍ഷകന്‍, മികച്ച വനിത കര്‍ഷക, മികച്ച വിദ്യാര്‍ഥി കര്‍ഷക/കര്‍ഷകന്‍, മുതിര്‍ന്ന കര്‍ഷക/കര്‍ഷകന്‍, എസ്സി /എസ്ടി വിഭാഗത്തില്‍ നിന്നുളള കര്‍ഷക/കര്‍ഷകന്‍, മികച്ച ഏത്തവാഴ കര്‍ഷക/കര്‍ഷകന്‍, മികച്ച പച്ചക്കറി കര്‍ഷക/കര്‍ഷകന്‍, മികച്ച വെറ്റില കര്‍ഷക/കര്‍ഷകന്‍, മികച്ച കേര കര്‍ഷക/കര്‍ഷകന്‍, സമ്മിശ്ര കൃഷികര്‍ഷക/കര്‍ഷകന്‍, മികച്ച നെല്‍ കര്‍ഷക/കര്‍ഷകന്‍, യുവ കര്‍ഷക/കര്‍ഷകന്‍, മികച്ച സംഘകൃഷി തുടങ്ങി 13 വിഭാഗത്തില്‍പെട്ട മികച്ച കര്‍ഷകരെയാണ് ആദരിക്കുന്നത്. താത്പര്യമുളളവര്‍ ജൂലൈ 21 മുതല്‍ 27 വരെ പളളിക്കല്‍ കൃഷി ഭവനില്‍ അപേക്ഷ സമര്‍പ്പിക്കണം. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ അവാര്‍ഡിന് അര്‍ഹരായ കര്‍ഷകരെ പരിഗണിക്കില്ല. ഫോണ്‍ : 9496042703

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല സ്വർണക്കൊള്ള കേസ് : സ്വർണപ്പാളികളുടെ അറ്റകുറ്റപ്പണിയിൽ നിയമോപദേശം തേടിയെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ്

0
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി മുറിച്ചുമാറ്റിയ സ്വർണപ്പാളികളുടെ അറ്റകുറ്റപ്പണിയിൽ നിയമോപദേശം...

‘എല്ലാ വിഭാഗം കെഎസ്ആർടിസി ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കണം’ ; കോട്ടയത്ത് ഫാസ്റ്റ്...

0
കോട്ടയം : ബിജെപി പ്രവർത്തകർ കോട്ടയത്ത് ഫാസ്റ്റ് പാസഞ്ചർ ബസ് തടഞ്ഞു....

ഇന്ത്യക്ക് വൻ ആശ്വാസം ; എണ്ണവില കുത്തനെ ഇടിഞ്ഞു

0
ന്യൂഡൽഹി: രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവ്. ജൂലൈയില്‍...

ആർഎസ്എസ് ചടങ്ങിൽ പങ്കെടുത്ത വിസിമാർ പ്രബുദ്ധ കേരളത്തിന് അപമാനം ‌: കെസി വേണുഗോപാൽ

0
തിരുവനന്തപുരം : ആർ.എസ്.എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണ സഭയിൽ...