ഐ-പി.ആര്‍.ഡി. ഫോട്ടോഗ്രാഫര്‍
പാനലിലേക്ക് അപേക്ഷിക്കാം
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പിനായി ഫോട്ടോ കവറേജ് നടത്തുന്നതിനായി പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയാറാക്കുന്നു. അപേക്ഷകര്‍ക്ക് ഡിജിറ്റല്‍ എസ്.എല്‍.ആര്‍./മിറര്‍ലെസ് കാമറകള്‍ ഉപയോഗിച്ച് ഹൈ റസലൂഷന്‍ ചിത്രങ്ങള്‍ എടുക്കാന്‍ കഴിവുവേണം. വൈഫൈ കാമറകള്‍ കൈവശമുള്ളവര്‍ക്കും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ കരാര്‍ ഫോട്ടോഗ്രാഫറായും പത്രസ്ഥാപനങ്ങളില്‍ ഫോട്ടോഗ്രാഫറായും സേവനം അനുഷ്ഠിച്ചവര്‍ക്കും മുന്‍ഗണന. പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം. ക്രിമിനല്‍ കേസുകളില്‍ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരാകരുത്. ഇതുസംബന്ധിച്ച രേഖ അപേക്ഷകന്‍ താമസിക്കുന്ന സ്ഥലത്തെ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസറില്‍ നിന്നു ലഭ്യമാക്കി അഭിമുഖ സമയത്ത് നല്‍കണം. കരാര്‍ ഒപ്പിടുന്ന തീയതി മുതല്‍ 2024 മാര്‍ച്ച് 31 വരെയായിരിക്കും പാനലിന്റെ കാലാവധി. ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ ഓഗസ്റ്റ് എട്ടിനു വൈകിട്ട് അഞ്ചിനകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കളക്ടറേറ്റ്, പത്തനംതിട്ട എന്ന വിലാസത്തില്‍ സ്വീകരിക്കും. തപാലിലോ നേരിട്ടോ അപേക്ഷയും അനുബന്ധരേഖകളും നല്‍കാം. ഇ-മെയിലില്‍ അയയ്ക്കുന്നവ സ്വീകരിക്കില്ല.
പേര്, വീട്ടുവിലാസം, ഏറ്റവും പുതിയ ഫോട്ടോ, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, കൈവശമുള്ള ഫോട്ടോഗ്രാഫി ഉപകരണങ്ങളുടെ വിവരം, പ്രവൃത്തിപരിചയം എന്നിവ വെള്ളക്കടലാസില്‍ രേഖപ്പെടുത്തിയാണ് അപേക്ഷ തയാറാക്കേണ്ടത്. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയുടെ (എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ്/ആധാര്‍/തിരഞ്ഞെടുപ്പ് ഐഡന്റിറ്റി കാര്‍ഡ്/പാന്‍ കാര്‍ഡ്/ഡ്രൈവിംഗ് ലൈസന്‍സ്/ പാസ്‌പോര്‍ട്ട്) പകര്‍പ്പ്, മുന്‍പ് എടുത്ത അഥവാ പ്രസിദ്ധീകരിച്ച മൂന്ന് ഫോട്ടോകളുടെ പ്രിന്റ് അല്ലെങ്കില്‍ അവ പ്രസിദ്ധീകരിച്ച പത്രഭാഗത്തിന്റെ ഫോട്ടോ കോപ്പി എന്നിവയും ഉള്ളടക്കം ചെയ്യണം. എല്ലാ രേഖകളും പേരും ഒപ്പും തീയതിയും ചേര്‍ത്ത് സ്വയംസാക്ഷ്യപ്പെടുത്തണം. അസല്‍ രേഖകളുടെയും ഉപകരണങ്ങളുടെയും പരിശോധന, പ്രായോഗികപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. വിശദവിവരം പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0468-2222657.
വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് ആഗസ്റ്റ് ഒന്നിന്
വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് ആഗസ്റ്റ് ഒന്നിന് പത്തനംതിട്ട സര്‍ക്കാര്‍ അതിഥി മന്ദിരത്തിലെ ഹാളില്‍ രാവിലെ 10 മുതല്‍ നടത്തും.
ടെന്‍ഡര്‍
പറക്കോട് അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസ് പരിധിയിലെ അടൂര്‍ മുനിസിപ്പാലിറ്റി, ഏറത്ത് , കടമ്പനാട്, പളളിക്കല്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലെ 109 അങ്കണവാടികളിലെ കുട്ടികള്‍ക്ക് ആവശ്യമുളള മുട്ടകള്‍ വിതരണം ചെയ്യാന്‍ താത്പര്യമുളള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് മൂന്ന്. ഫോണ്‍ : 9497592065.
ടെന്‍ഡര്‍
പറക്കോട് അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസ് പരിധിയിലെ അടൂര്‍ മുനിസിപ്പാലിറ്റി, ഏറത്ത് , കടമ്പനാട്, പളളിക്കല്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലെ 109 അങ്കണവാടികളിലെ കുട്ടികള്‍ക്ക് ആവശ്യമുളള പാല്‍ വിതരണം ചെയ്യാന്‍ താത്പര്യമുളള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് മൂന്ന്. ഫോണ്‍ : 9497592065.
ടെന്‍ഡര്‍
പറക്കോട് അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസിന്റെ ഉപയോഗത്തിനായി കരാര്‍ വ്യവസ്ഥയില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടാക്സി പെര്‍മിറ്റുളള എഴ് വര്‍ഷത്തിലധികം പഴക്കമില്ലാത്ത വാഹന ഉടമകള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് നാല്. ഫോണ്‍ : 9497592065.
കന്നുകാലികള്‍ക്ക് മൈക്രോചിപ്പിംഗ്
മൃഗ സംരക്ഷണ വകുപ്പ് പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ പത്തനംതിട്ട മുനിസിപ്പാലിറ്റി പരിധിയിലുള്ള എല്ലാ കന്നുകാലികളിലും നൂതന തിരിച്ചറിയല്‍ സംവിധാനമായ മൈക്രോചിപ്പിംഗ് നടത്തി മൃഗസംരക്ഷണ വകുപ്പിന്റെ പോര്‍ട്ടലില്‍ നിര്‍ബന്ധിതമായും രജിസ്റ്റര്‍ ചെയ്യിപ്പിക്കണമെന്നും ഇതുവരെ ചെയ്തിട്ടില്ലാത്ത കര്‍ഷകര്‍ അടിയന്തിരമായി ജില്ലാമൃഗാശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്ത് ആഗസ്റ്റ് അഞ്ചിന് മുന്‍പായി പൂര്‍ത്തീകരിക്കേണ്ടതാണെന്നും ജില്ലാ വെറ്ററിനറി കേന്ദ്രം ചീഫ് വെറ്ററിനറി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0468 2270908.
സര്‍ട്ടിഫിക്കറ്റ് ഇന്‍ അക്യുപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത്
കെയര്‍ കോഴ്സിന് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴിലെ എസ് ആര്‍ സി കമ്മ്യൂണിറ്റി കോളജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ അക്യുപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. കാലാവധി ആറ് മാസം. httsp://app.srccc.in/register എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി ആപ്ലിക്കേഷന്‍ സമര്‍പ്പിക്കാം. അവസാന തീയതി ആഗസ്റ്റ് 10. ഫോണ്‍ : 9747036236, 8289827236.
പോലീസ് കോണ്‍സ്റ്റബിള്‍ വൈദ്യപരിശോധന ആഗസ്റ്റ് നാലിന്
കെഐപി (മൂന്ന്) ബറ്റാലിയന്‍ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് പത്തനംതിട്ട പിഎസ്സി യുടെ അഡൈ്വസ് മെമ്മോ ലഭിച്ച 127 ഉദ്യോഗാര്‍ഥികളുടെ വൈദ്യപരിശോധന ആഗസ്റ്റ് നാലിന് കെഐപി മൂന്നാം ബറ്റാലിയന്‍ ആസ്ഥാനത്ത് നടക്കും. ഉദ്യോഗാര്‍ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം അന്നേ ദിവസം രാവിലെ എഴിന് ഹാജരാകണം. ഫോണ്‍ : 04734 217172.
റീ ടെന്‍ഡര്‍
ഇലന്തൂര്‍ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിലെ ആവശ്യത്തിനായി കരാര്‍ അടിസ്ഥാനത്തില്‍ വാഹനം എടുക്കുന്നതിന് റീടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 10. ഫോണ്‍ : 0468 2362129.
ഡിപ്ലോമ പ്രവേശനം
കേരള ഗവണ്‍മെന്റിന്റെ സഹകരണ വകുപ്പിന് കീഴിലുള്ള ആറന്മുള എഞ്ചിനീയറിംഗ് കോളജില്‍ ക്ലൗഡ് കമ്പ്യൂട്ടിംഗ് ആന്‍ഡ് ബിഗ്ഡേറ്റ, സൈബര്‍ ഫോറന്‍സിക് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍എഞ്ചിനീയറിംഗ് ,ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് എന്നീ ഡിപ്ലോമ കോഴ്സുകളിലേക്ക് പ്ലസ് ടു, വി.എച്ച്.എസ്.സി, ഐ.ടി.ഐ, കെജിസിഇ കഴിഞ്ഞവര്‍ക്ക് രണ്ടാം വര്‍ഷത്തിലേക്ക് നേരിട്ട് പ്രവേശനം നേടാം. താല്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ആഗസ്റ്റ് മൂന്നിന് രാവിലെ 10 ന് കോളജില്‍ ഹാജരാകണം. ഫോണ്‍ – 9496231647, 8589068086.
കര്‍ഷകരെ ആദരിക്കുന്നു
മൈലപ്ര കൃഷി ഭവന്‍ പരിധിയിലുള്‍പ്പെട്ട മികച്ച കര്‍ഷകരെ ആദരിക്കുന്നു. സമ്മിശ്ര കര്‍ഷകന്‍, വനിതാ കര്‍ഷക, മുതിര്‍ന്ന കര്‍ഷകന്‍, ജൈവ കര്‍ഷകന്‍, ക്ഷീര കര്‍ഷകന്‍, മത്സ്യ കര്‍ഷകന്‍, തേനീച്ച കര്‍ഷകന്‍, പട്ടികജാതി കര്‍ഷകന്‍/കര്‍ഷക എന്നീ വിഭാഗങ്ങളിലായി ആണ് കര്‍ഷകരെ ആദരിക്കുന്നത്. താല്‍പര്യമുളള കര്‍ഷകര്‍ ആഗസ്റ്റ് ഏഴിന് മൂന്നിന് മുന്‍പ് കൃഷി ഭവനില്‍ അപേക്ഷ സമര്‍പ്പിക്കണം.