റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
സര്‍ക്കാര്‍ ഐടിഐ (വനിത) മെഴുവേലിയില്‍ എന്‍സിവിടി സ്‌കീം പ്രകാരം ആഗസ്റ്റില്‍ ആരംഭിക്കുന്ന ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ടെക്നോളജി എന്നീ ട്രേഡുകളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് ഐ.ടി.ഐ നോട്ടീസ് ബോര്‍ഡിലും ജാലകം പോര്‍ട്ടലിലും ലഭിക്കും. ഒന്നു മുതല്‍ 64 വരെയുളള അപേക്ഷകര്‍ ആഗസ്റ്റ് ഏഴിന് രാവിലെ 10 ന് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്,ടി.സി, രണ്ട് ഫോട്ടോ, ആധാര്‍ കാര്‍ഡ്, ഫീസ് കൂടാതെ സംവരണ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ ആയത് തെളിയിക്കുന്നതിന്റെ രേഖകള്‍ എന്നിവയുമായി രക്ഷകര്‍ത്താവിനോടൊപ്പം ഇലവുംതിട്ട ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വനിത ഐടിഐ യില്‍ എത്തിച്ചേരണം. ഫോണ്‍ : 0468-2259952, 8281217506, 9995686848.
മിഷന്‍ ഇന്ദ്രധനുഷിന് തുടക്കമായി
അഞ്ച് വയസുവരെ പ്രായമുളള കുഞ്ഞുങ്ങള്‍ക്ക് ഏതെങ്കിലും പ്രതിരോധ കുത്തിവെയ്പ് യഥാസമയം ലഭിച്ചിട്ടില്ലെങ്കില്‍ അത് ലഭ്യമാക്കുന്ന പ്രത്യേക വാക്സിനേഷന്‍ പരിപാടിയായ മിഷന്‍ ഇന്ദ്രധനുഷ് ആഗസ്റ്റ് ഏഴിന് ജില്ലയില്‍ ആരംഭിക്കുമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ എല്‍ അനിതകുമാരി അറിയിച്ചു. ജില്ലയില്‍ അഞ്ച് വയസില്‍ താഴെപ്രായമുളള 1175 കുട്ടികള്‍ക്ക് സമ്പൂര്‍ണ വാക്സിനേഷന്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ആരോഗ്യകാരണങ്ങളാല്‍ യഥാസമയം പ്രതിരോധ വാക്സിനേഷനുകള്‍ സ്വീകരിക്കാന്‍ സാധിക്കാത്തവരാണ് ഇവര്‍. മൂന്ന് ഘട്ടങ്ങളായിട്ടാണ് മിഷന്‍ ഇന്ദ്രധനുഷ് നടപ്പാക്കുന്നത്. ആഗസ്റ്റ് 7 മുതല്‍ 12 വരെയാണ് ആദ്യഘട്ടം. ഈ ദിവസങ്ങളില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിച്ച് വാക്സിനേഷന്‍ നടത്തും. രണ്ടാംഘട്ടം സെപ്തംബര്‍ 11 മുതല്‍ 16 വരേയും, മൂന്നാംഘട്ടം ഒക്ടോബര്‍ 9 മുതല്‍ 14 വരെയും ആണ് ഉണ്ടാകുക. ഗര്‍ഭമുണ്ടെന്ന് അറിഞ്ഞയുടനും ഒരു മാസത്തിനു ശേഷവും ഗര്‍ഭിണികള്‍ക്ക് ടൈറ്റനസ് ഡിഫ്തീരിയ വാക്സിന്‍ എടുക്കേണ്ടതാണ്. ഈ വാക്സിന്‍ യഥാസമയം എടുക്കാത്ത ഗര്‍ഭിണികളേയും മിഷന്‍ ഇന്ദ്രധനുഷില്‍ ഉള്‍പ്പെടുത്തി വാക്സിന്‍ നല്‍കും.
പാറ ലേലം
റാന്നി താലൂക്കില്‍ ചെറുകോല്‍ വില്ലേജില്‍ ബ്ലോക്ക് നാലില്‍ സര്‍വേ നം. 211/3 ല്‍പെട്ട 8 ആര്‍ സ്ഥലത്ത് പുതിയ വില്ലേജ് ഓഫീസ് നിര്‍മ്മിക്കുന്നതിനായി സ്ഥലത്ത് പൊട്ടിച്ച് സൂക്ഷിച്ചിരിക്കുന്ന 117 ക്യുബിക് മീറ്റര്‍ (292.5 മെട്രിക് ടണ്‍) പാറ ലേലം ചെയ്ത് വില്‍ക്കും. ആഗസ്റ്റ് 10 ന് രാവിലെ 11 ന് റാന്നി തഹസില്‍ദാരോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ചെറുകോല്‍ വില്ലേജ് ഓഫീസില്‍ പരസ്യമായി ലേലം ചെയ്ത് വില്‍ക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































