പുനലൂര്‍ മൂവാറ്റുപുഴ റോഡിലെ തോട്ടമണ്ണിൽ അപകടം പെരുകുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: പുനലൂര്‍ മൂവാറ്റുപുഴ റോഡിലെ തോട്ടമണ്ണിൽ അപകടം പെരുകുന്നു.  ഉന്നത നിലവാരത്തില്‍ പണികഴിപ്പിച്ച പി.എം റോഡിലെ തോട്ടമണ്ണിലെ അപകടങ്ങൾ നിത്യ കാഴ്ചയാണ്. അപകടത്തിന്‍റെ കാരണം ബസില്‍ നിന്നും വീഴുന്ന ഡീസലാണെന്ന് റാന്നി പഞ്ചായത്ത് പ്രസിഡന്‍റ് കണ്ടുപിടിച്ചിരുന്നെങ്കിലും ഇതിനൊരു നടപടി ഇതുവരെ ഉണ്ടായിട്ടില്ല. പുനലൂർ -മൂവാറ്റുപുഴ റോഡിൽ റാന്നി തോട്ടമൺകാവ് ക്ഷേത്രത്തിനു സമീപമുള്ള വളവിലാണ് ദിവസവും ബസില്‍ നിന്നും ഡീസൽ വീഴുന്നത്. കെ എസ് ആർ ടി സി ബസുകളാണ് ഇത്തരത്തില്‍ ഡീസൽ വീഴ്ത്തുന്നത്. രാവിലെ ഫുള്‍ ടാങ്ക് ഡീസലും നിറച്ച് സര്‍വ്വീസിന് എത്തുന്ന ബസ് ടാങ്കിന്റെ അടപ്പിലൂടെ ഡീസൽ ചോരുകയാണ്. തോട്ടമണ്ണിലെ അപകടവളവില്‍ വേഗതയില്‍ തന്നെ തിരിക്കുമ്പോഴാണ് ഇത്തരത്തില്‍ ഡീസല്‍ വീഴുന്നത്. നിത്യവും കൂടുതൽ ഡീസൽ വീണ് ഇരുചക്ര വാഹനങ്ങള്‍ അപകടത്തിൽപെടുകയാണ്.

കോളേജ് കുട്ടികളാണ് കൂടുതലും അപകടത്തിൽപെടുന്നത്. അപകടത്തിന് പിന്നാലെ നാട്ടുകാര്‍ അഗ്നിശമന സേനയെ വിളിച്ചു വരുത്തും. അവര്‍ എത്തി മരപ്പൊടി വിതറുകയും ചെയ്യും. വാഹനങ്ങൾ ഇവിടെ വേഗതയിലെത്തുന്നതാണ് ഇങ്ങനെ അപകടം ക്ഷണിച്ചു വരുത്തുന്നതിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. പോലീസ് മോട്ടോര്‍ വാഹനവകുപ്പ് അധികൃതരുടെ ഇടപെടല്‍ ഉണ്ടായാലെ അപകടം ഒഴിവാക്കാനാവു എന്നും നാട്ടുകാര്‍ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ദേവാൻഷ് ശൗര്യയുടെ മരണം ; ഡോക്ടർമാരെ ചോദ്യം ചെയ്യും ; മാനേജ്മെന്‍റും അന്വേഷണ പരിധിയിൽ...

0
കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണത്തിൽ പോലീസ് അന്വേഷണം തുടരുന്നു....

ഹോട്ടലിന് നേരെ ഗുണ്ടാ ആക്രമണം

0
എറണാകുളം: ആലുവയിൽ ഹോട്ടലിന് നേരെ ഗുണ്ടാ ആക്രമണം. സിഗരറ്റിന്റെ ഗുണനിലവാരത്തെ ചൊല്ലിയുള്ള...

ആറ് ദിവസത്തിനിടെ നടന്ന പ്രസവ ശസ്ത്രക്രിയകൾക്ക് പിന്നാലെ അഞ്ച് സ്ത്രീകൾ മരിച്ചു

0
ജയ്പൂർ: രാജസ്ഥാനിലെ ഭിൽവാരയിലുള്ള മഹാത്മാഗാന്ധി സർക്കാർ ആശുപത്രിയിൽ ആറ് ദിവസത്തിനിടെ പ്രസവ...