അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചു
മെഴുവേലി ഗ്രാമപഞ്ചായത്തില്‍ വസ്തു നികുതി പരിഷ്‌കരണം സംബന്ധിച്ച അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചു.വിജ്ഞാപനം www.tender.lsgkerala.gov.in എന്ന വെബ് സൈറ്റിലും ഗ്രാമപഞ്ചായത്ത് ഓഫീസ്, ഗ്രാമപഞ്ചായത്തിന്റെ വിവിധ ഘടക സ്ഥാപനങ്ങള്‍, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലും ലഭിക്കുമെന്ന് മെഴുവേലി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്സിലേക്ക് അഡ്മിഷന്‍ ക്ഷണിച്ചു. ഫോണ്‍: 0469 2961525, 8078140525.
ബിസിനസ് ഡിജിറ്റലൈസേഷന്‍ ചെയ്യുന്നതിനുളള പരിശീലന കളരി
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് (കീഡ് )നാല് ദിവസത്തെ പരിശീലന കളരി നടത്തുന്നു. ആഗസ്റ്റ് 16 മുതല്‍ 19 വരെ എറണാകുളം കളമശേരിയിലെ കീഡ് ക്യാമ്പസിലാണ് പരിശീലനം. കോഴ്‌സ് ഫീ സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പെടെ 2360രൂപയും താമസം ഇല്ലാതെ 1180 രൂപയുമാണ് പരിശീലനത്തിന്റെ ഫീസ്. താല്പര്യമുള്ളവര്‍ കീഡിന്റെ വെബ് സൈറ്റായ www.kied.info ല്‍ ആഗസ്റ്റ് 10 നു മുന്‍പായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0484 2532890,2550322,7012376994.
അപേക്ഷ ക്ഷണിച്ചു
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സോഷ്യല്‍ ഇംപാക്ട് അസസ്മെന്റ് ഏജന്‍സികളെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ഏജന്‍സികളുടെ പാനല്‍ രൂപീകരിക്കുന്നതിനായി അംഗീകൃത ഏജന്‍സികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ യോഗ്യത, പ്രവര്‍ത്തിപരിചയ രേഖകള്‍, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ , വെബ്‌സൈറ്റ് , ടീം അംഗങ്ങളുടെ പേര് വിവരങ്ങള്‍ എന്നിവ സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷകള്‍ ആഗസ്റ്റ് 25 ന് അകം ഡെപ്യൂട്ടി കളക്ടര്‍ (എല്‍ എ ) കളക്ടറേറ്റ്, പത്തനംതിട്ട എന്ന മേല്‍ വിലാസത്തില്‍ അയക്കണം. കവറിന് പുറത്ത് ഭൂമി ഏറ്റെടുക്കല്‍ – സാമൂഹിക പ്രത്യാഘാത പഠന ഏജന്‍സികളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം. നിലവില്‍ സംസ്ഥാന/ജില്ലാതല ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും പുതുതായി അപേക്ഷ സമര്‍പ്പിക്കണം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
































