Thursday, May 1, 2025 8:56 pm

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍
ആധാര്‍ സീഡിംഗ് ചെയ്ത ബാങ്ക് അക്കൗണ്ട് ആരംഭിക്കണം
പത്തനംതിട്ട ജില്ലയില്‍ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന്റെ പരിധിയില്‍ നടപ്പ് അധ്യയന വര്‍ഷം മുതല്‍ വിദ്യാഭ്യാസാനുകൂല്യങ്ങള്‍ അനുവദിക്കുന്നതിനായി ബാങ്ക് അക്കൗണ്ട് ഇല്ലാത്ത പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ ആധാര്‍ സീഡിംഗ് ചെയ്ത ബാങ്ക് അക്കൗണ്ട് ആരംഭിക്കണം. പത്തനംതിട്ട ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുന്ന ഒന്‍പതാം ക്ലാസും അതിന് മുകളിലും പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസാനുകൂല്യം ലഭിക്കുന്നതിന് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ ആധാര്‍ സീഡിംഗ് ചെയ്ത ബാങ്ക് അക്കൗണ്ട് ആരംഭിക്കുകയും നിലവില്‍ ബാങ്ക് അക്കൗണ്ട് ഉളള വിദ്യാര്‍ഥികള്‍ ആധാര്‍ സീഡിംഗ് ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കുകയും ചെയ്യുന്നതിന് വേണ്ട നടപടികള്‍ ബന്ധപ്പെട്ട സ്ഥാപന മേധാവികള്‍ സ്വീകരിക്കണമെന്ന് റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 04735 227703.

അഭിമുഖം 23 ന്
തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തില്‍ വസ്തുനികുതി പരിഷ്‌കരണത്തിന്റെ ഭാഗമായി കെട്ടിടങ്ങളുടെ വിവര ശേഖരണം നടത്തി ഡാറ്റാ എന്‍ട്രി ചെയ്യുന്നതിന് നിയമനം നടത്തുന്നു. ഡിപ്ലോമ (സിവില്‍ എന്‍ജിനീയറിംഗ്), ഐടിഐ ഡ്രാഫ്റ്റ്സ്മാന്‍ ( സിവില്‍) ഐടിഐ (സര്‍വേയര്‍) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ആഗസ്റ്റ് 23 ന് രാവിലെ 11 ന് ബയോഡേറ്റ, തിരിച്ചറിയല്‍ രേഖ, യോഗ്യത എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന രേഖകള്‍ സഹിതം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0468 2214387.

കുടുംബശ്രീ ബഡ്സ് ദിനാചരണം നടത്തും
ബഡ്സ് സ്ഥാപനങ്ങളെ കുടൂതല്‍ ജനകീയമാക്കുക, വിഭിന്ന ശേഷിയുളള കുട്ടികളെ സമൂഹത്തിലേക്ക് ഉള്‍ചേര്‍ക്കുക, അവരുടെ രക്ഷിതാക്കള്‍ക്ക് മാനസിക പിന്‍തുണ നല്‍കുക എന്നീ ലക്ഷ്യങ്ങളോടെ കുടുംബശ്രീ ആഗസ്റ്റ് 16 ബഡ്സ് ദിനമായി ആചരിക്കുന്നു. അന്നേ ദിവസം ജില്ലാതലത്തില്‍ വര്‍ണ്ണം 2023 എന്ന പേരില്‍ ജില്ലതല സംഗമവും നടക്കും. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനവും ഡോക്യുമെന്ററി പ്രകാശനവും നടത്തും. ജില്ലയിലെ 11 ബഡ്സ് സ്ഥാപനങ്ങളില്‍ നിന്നുളള കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തും.
മജീഷ്യന്‍ രമാ ജീവന്‍ അവതരിപ്പിക്കുന്ന മാജിക് ഷോയും ഡോ.ധനേഷ് കുമാര്‍ നയിക്കുന്ന ഭിന്നശേഷി കുട്ടികളുടെ ഹോം തെറാപ്പി എന്ന വിഷയത്തിലുളള ക്ലാസും നടക്കും.

ഐഎച്ച്ആര്‍ഡി കോഴ്സുകളുടെ അപേക്ഷാ തീയതി നീട്ടി
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐഎച്ച്ആര്‍ഡി) ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാനുളള തീയതി ആഗസ്റ്റ് 19 വരെ നീട്ടി.പി.ജി.ഡി.സി.എ, ഡി.ഡി.ടി.ഒ.എ, ഡി.സി.എ, സി.സി.എല്‍.ഐ.എസ് ,ഡി.സി.എഫ്.എ ,എ.ഡി.ബി.എം.ഇ, ഡി.എല്‍.എസ്.എം, പി.ജി.ഡി.ഇ.ഡി, സി.സി.എന്‍.എ തുടങ്ങിയ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. വെബ്സൈറ്റ് : www.ihrd.ac.in. ഫോണ്‍ : 0471 2322985, 2322501.

ഉജ്ജ്വലബാല്യം പുരസ്‌കാരം 2022 അപേക്ഷ ക്ഷണിച്ചു
കല കായികം സാഹിത്യം ശാസ്ത്രം സാമുഹികം, പരിസ്ഥിതി സംരക്ഷണം, ഐടി മേഖല, കൃഷി, മാലിന്യസംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്‍പനിര്‍മ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ ഏറ്റവും മികവാര്‍ന്ന കഴിവ് തെളിയിച്ചിട്ടുള്ള ആറ് വയസിനും 18 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ നിന്ന് (ഭിന്നശേഷിക്കാര്‍ ഉള്‍പടെ ) ഉജ്ജ്വലബാല്യം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 6-11 വയസ് 12-18 വയസ് എന്നീ പ്രായവിഭാഗങ്ങളില്‍ തരംതിരിച്ചാണ് പുരസ്‌കാരം നല്‍കുന്നത്. 2022 ജനുവരി ഒന്നു മുതല്‍ 2022 ഡിസംബര്‍ 31 വരെയുള്ള കാലയളവിലെ പ്രാഗത്ഭ്യമാണ് അപേക്ഷക്കായി പരിഗണിക്കുന്നത്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 15. പുരസ്‌കാരത്തിനുള്ള അപേക്ഷകള്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ,മൂന്നാം നില മിനി സിവില്‍ സ്റ്റേഷന്‍,കച്ചേരിപ്പടി ,ആറന്‍മുള 689533 നിന്നും ലഭിക്കും. ഫോണ്‍ : 0468 2319998.

ഓംബുഡ്സ്മാന്‍ സിറ്റിംഗ് 18 ന്
മഹാത്മാ ഗാന്ധി എന്‍ആര്‍ഇജിഎസ് ഓംബുഡ്സ്മാന്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ആഗസ്റ്റ് 18 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ക്യാമ്പ് സിറ്റിംഗ് നടത്തും. തൊഴിലുറപ്പ് പദ്ധതി, പ്രധാന്‍ മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നീ പദ്ധതികളുടെ പരാതികള്‍ സ്വീകരിക്കുമെന്നും ഓംബുഡ്സ്മാന്‍ സി.രാധാകൃഷ്ണകുറുപ്പ് അറിയിച്ചു. ഫോണ്‍ : 9447556949.

അങ്കണവാടി ഹെല്‍പ്പര്‍ അഭിമുഖം 16 ന്
കോന്നി ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ സ്ഥിരം വര്‍ക്കര്‍/ഹെല്‍പ്പര്‍മാരെ നിയമിക്കുന്നു. ആഗസ്റ്റ് 16 ന് രാവിലെ 10 ന് കോന്നി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഹെല്‍പ്പര്‍മാരെ തെരഞ്ഞെടുക്കുന്നതിനുളള അഭിമുഖം നടത്തും. വര്‍ക്കര്‍മാരുടെ അഭിമുഖം സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ നടക്കും.

സംരംഭകത്വ ബോധവല്‍ക്കരണ പരിപാടി
എംഎസ്എംഇ കളുടെ ഉല്‍പാദന ക്ഷമത കൂട്ടുക, ഗുണനിലവാരം മെച്ചപെടുത്തുക, പരിസ്ഥിതിക്ക് ദോഷകരമായ ആഘാതം നിയന്ത്രിക്കുക എന്നിവ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കീഡ് സീറോ ഡിഫെക്ട് സീറോ എഫക്ട് എന്ന സ്‌കീമില്‍ ഏകദിന
സംരംഭകത്വ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നു. എം.എസ്.എം.ഇ ഡെവലപ്മെന്റ് ആന്റ് റെസിലിറ്റേഷന്‍ ഓഫീസ് തൃശൂരിന്റെ സഹകരണത്തോടെ അങ്കമാലി എന്റര്‍പ്രൈസ് ഡെവലപ്മെന്റ് സെന്റര്‍, ഇന്‍കെല്‍ ടവറില്‍ ആഗസ്റ്റ് 23 ന് ആണ് പരിശീലനം. ആഗസ്റ്റ് 19 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. വെബ് സൈറ്റ് :www.kied.info. ഫോണ്‍ : 0484 2550322, 2532890, 9605542061.

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി നീട്ടി
വ്യവസായ വകുപ്പില്‍ നിന്നും ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള മാര്‍ജിന്‍ മണി വായ്പ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി മുഖേന തീര്‍പ്പാക്കുന്നു. കാറ്റഗറി ഒന്ന് :- യൂണിറ്റുടമ മരണപ്പെടുകയും സ്ഥാപനം പ്രവര്‍ത്തന രഹിതമായിരിക്കുകയും സ്ഥാപനത്തിന് ആസ്തികള്‍ ഒന്നും നിലവിലില്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കുടിശിക പൂര്‍ണമായും എഴുതിത്തള്ളും. ഇതിനായി മരണപ്പെട്ട യൂണിറ്റുടമയുടെ അനന്തരാവകാശി ബന്ധപ്പെട്ട രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണം.

കാറ്റഗറി രണ്ട് :-മറ്റുള്ള മാര്‍ജിന്‍ മണി വായ്പകളില്‍ അതായത് റവന്യൂ നടപടികളിലുള്ളവ, യൂണിറ്റ് പ്രവര്‍ത്തന രഹിതമായവ,യൂണിറ്റിന് ആസ്തി ഇല്ലാതിരിക്കുക എന്നിവയ്ക്ക് വായ്പ അനുവദിച്ച തീയതി മുതല്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ അപേക്ഷ സമര്‍പ്പിക്കുന്ന തീയതി വരെ ആറ് ശതമാനം നിരക്കിലുള്ള പലിശയുള്‍പ്പെടെയുള്ള തുകയാണ് അടയ്ക്കേണ്ടത്. തിരിച്ചടച്ചിട്ടുള്ള തുക കിഴിച്ച് അടച്ചാല്‍ മതിയാകും. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം കുടിശിക തീര്‍പ്പാക്കുന്നവര്‍ക്ക് പലിശയുടെ 50ശതമാനം എഴുതിതള്ളും. പിഴ പലിശ പൂര്‍ണമായും ഒഴിവാക്കും. കുടിശിക ഒറ്റത്തവണയായോ അതല്ലെങ്കില്‍ 50ശതമാനം ആദ്യഗഡുവായും അവശേഷിക്കുന്ന തുക രണ്ട് ഗഡുക്കളായും അടയ്ക്കാം. ഈ ആനുകൂല്യം സെപ്റ്റംബര്‍ മൂന്നുവരെ നീട്ടി. റവന്യൂ റിക്കവറി ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കില്‍ അതിനുള്ള കളക്ഷന്‍ ചാര്‍ജ്ജ് പ്രത്യേകം അടയ്ക്കണം. ഗഡുക്കളായുള്ള തിരിച്ചടവില്‍ വീഴ്ച വരുന്ന പക്ഷം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ആനുകൂല്യം നഷ്ടമാകും. ഈ പദ്ധതിയുടെ ആനുകൂല്യത്തിനായി അപേക്ഷകര്‍ പത്തനംതിട്ട ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടണം. ഫോണ്‍ : 0468-2214639

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ

0
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ....

മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ മകന് ജീവപര്യന്തം തടവും 25,000 രൂപ പിഴയും

0
മലപ്പുറം: സ്വത്തിനായി വയോധികയായ മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ മകന് ജീവപര്യന്തം തടവും...

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ നടക്കുന്ന വിദ്വേഷ പ്രചാരണത്തിനെതിരെ പ്രതികരിച്ച് ഹിമാൻഷി നർവാൾ

0
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ നടക്കുന്ന വിദ്വേഷ പ്രചാരണത്തിനെതിരെ പ്രതികരിച്ച് പഹൽഗാമിൽ...

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻ്റെ ഒന്നാം ഘട്ട കമ്മീഷനിങ്ങിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി

0
തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻ്റെ ഒന്നാം ഘട്ട കമ്മീഷനിങ്ങിനായി പ്രധാനമന്ത്രി...