കോന്നി: മേള വാദ്യകലയുടെ കുലപതി പത്മശ്രീ പെരുവനം കുട്ടൻമാരാരുടെയും പ്രശസ്ത ചലച്ചിത്ര താരം ഭാവനയുടെയും സാന്നിധ്യത്തിൽ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ കൊടിയേറ്റിയതോടെ കോന്നി കരിയാട്ടത്തിന് തുടക്കമായി. കോന്നിക്കിനി ഉത്സവാഘോഷങ്ങളുടെ ദിനരാത്രങ്ങൾ. കൊടിയേറ്റത്തിൻ്റെ മുഖ്യ തിഥികളായി പങ്കെടുത്ത പത്മശ്രീ പെരുവനം കുട്ടൻമാരാരെയും ചലച്ചിത്ര താരം ഭാവനയെയും എം.എൽ.എയും പി.ആർ.പി.സി രക്ഷാധികാരി കെ.പി.ഉദയഭാനുവും ചേർന്ന് കോന്നി പൗരാവലിക്കു വേണ്ടി ആദരിച്ചു. തുടർന്ന് പെരുവനം കുട്ടൻമാരാരും ചലച്ചിത്ര താരം ഭാവനയും കരിയാട്ടത്തിന് ആശംസകൾ നേർന്നു.
ടൂറിസം വികസനം മുൻനിർത്തിയാണ് കോന്നി കരിയാട്ടം സംഘടിപ്പിച്ചിരിക്കുന്നത്. ആനയെ മുഖ്യ ആകർഷണ കേന്ദ്രമാക്കി നടത്തുന്ന കരിയാട്ടത്തിൻ്റെ പ്രധാന വേദി കോന്നി കെ.എസ്.ആർ.ടി.സി മൈതാനമാണ്. ആഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 3 വരെയാണ് കെ.എസ്.ആർ.ടി.സി മൈതാനിയിൽ പരിപാടികൾ നടക്കുക.
കൊടിയേറ്റത്തിൽ പി.ആർ.പി.സി രക്ഷാധികാരി കെ.പി.ഉദയഭാനു, ദേശീയ അധ്യാപക അവാർഡ് ജേതാവ് കോന്നിയൂർ രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ എൻ.നവനിത്ത്, പി.ആർ.പ്രമോദ്, രാജഗോപാലൻ നായർ, പ്രീജാ. പി.നായർ, രേഷ്മ മറിയം റോയി, രജനി ജോസഫ്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിജി സജി, ശ്യം ലാൽ, കോന്നി റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി.അജിത്ത് കുമാർ, സംഘാടക സമിതി കൺവീനർ ജി.ബിനു കുമാർ, പബ്ബിസിറ്റി കൺവീനർ സംഗേഷ് ജി.നായർ, ചെയർമാൻ എ. ദീപകുമാർ, കാട് ടൂറിസം സൊസൈറ്റി സെക്രട്ടറി എൻ.എസ്.മുരളീ മോഹൻ, എം.അനീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – sales@eastindiabroadcasting.com
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033