സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ് പരിശീലനം
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പച്ചക്കറി തൈകളുടെയും ഫലവൃക്ഷത്തൈകളുടെയും ബഡ്ഡിംഗിലും ഗ്രാഫ്റ്റിംഗിലും പരിശീലനം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ ഏഴു മുതല്‍ 12 വരെ തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പരിശീലനം നടക്കും. കോഴ്‌സ് ഫീസ് 1500 രൂപ. പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് താല്പര്യമുള്ളവര്‍ സെപ്തംബര്‍ അഞ്ചിന് വൈകുന്നേരം മൂന്നിന് മുമ്പായി 8078572094 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം.

ക്വട്ടേഷന്‍ ക്ഷണിച്ചു
തിരുവല്ല രാമന്‍ചിറയില്‍ സ്ഥിതി ചെയ്യുന്ന പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്ര സമുച്ചയത്തില്‍ പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്ന കാന്റീന്‍ 2023 ഒക്ടോബര്‍ ഒന്നു മുതല്‍ 2025 സെപ്റ്റംബര്‍ 30 വരെ രണ്ടുവര്‍ഷക്കാലത്തേക്ക് പാട്ട വ്യവസ്ഥയില്‍ ഏറ്റെടുത്ത് നടത്തുവാന്‍ കാന്റീന്‍ നടത്തിയോ അവയില്‍ ജോലി ചെയ്തോ മുന്‍പരിചയമുളള വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 11 ന് പകല്‍ മൂന്നുവരെ. ഫോണ്‍ : 0469 2633424.

സൗജന്യ തയ്യല്‍ പരിശീലനം
പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സെപ്തംബര്‍ ആറിനു ആരംഭിക്കുന്ന സൗജന്യ തയ്യല്‍ പരിശീലന കോഴ്സിലേക്കുള്ള പ്രവേശനം തുടങ്ങുന്നു. പരിശീലന കാലാവധി 30 ദിവസം. 18നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.ഫോണ്‍ 8330010232, 0468 2270243.

പിഴ ഈടാക്കി
തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡില്‍ പൊതുസ്ഥലത്ത് ഭക്ഷണാവശിഷ്ടങ്ങളും ഡിസ്പോസബിള്‍ പ്ലേറ്റ് ഉള്‍പ്പെടെയുളള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിക്ഷേപിച്ചതിന് ചെത്തിപ്പുഴ സെന്റ് തോമസ് നേഴ്സിംഗ് കോളജില്‍നിന്ന് 12000 രൂപയും ക്ലീനിംഗിന് 1000 രൂപയും പിഴ ഈടാക്കിയതായി തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0468 2214387.

സ്പോട്ട് അഡ്മിഷന്‍
വെച്ചൂച്ചിറ ഗവണ്‍മെന്റ് പോളിടെക്നിക് കോളജില്‍ ഒന്നാംവര്‍ഷ ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുളള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ സെപ്തംബര്‍ ഏഴ്, എട്ട് ദിവസങ്ങളില്‍ നടക്കും. അഡ്മിഷന് താത്പര്യമുളളവര്‍ സെപ്തംബര്‍ ഏഴിന് നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന്‍ സമയം അന്നേ ദിവസം രാവിലെ ഒന്‍പത് മുതല്‍ 11 വരെ. ഫോണ്‍ : 04735 266671. വെബ്സൈറ്റ് : www.polyadmission.org

സ്പോട്ട് അഡ്മിഷന്‍
അടൂര്‍ മണക്കാല ഗവണ്‍മെന്റ് പോളിടെക്നിക് കോളജിലെ ത്രിവത്സര ഡിപ്ലോമ കോഴ്സുകളില്‍ ഒന്നാംവര്‍ഷ പ്രവേശനത്തിന് ഒഴിവുളള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ സെപ്തംബര്‍ ഏഴിന് രാവിലെ 9.30 ന് നടക്കും. താത്പര്യമുളളവര്‍ അന്നേദിവസം രാവിലെ കോളജിലെത്തി രജിസ്റ്റര്‍ ചെയ്ത് സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കണം. ഫോണ്‍ : 04734 231776, 9446661515. വെബ്സൈറ്റ് : www.polyadmission.org

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് മെഡിക്കൽ കോളജിൽ ട്രാൻസിഷൻ മെഡിസിൻ വിഭാഗത്തിലെ കോൾഡ് റൂമുകളുടെ നാല് ഔട്ട്ഡോർ യൂണിറ്റുകളുടെ...

0
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വൻ പ്രതിസന്ധി. ട്രാൻസിഷൻ...

പകർച്ചവ്യാധിയിൽ വിറച്ച് കേരളം ; 68 പേർക്ക് ഡെങ്കിപ്പനി

0
തിരുവനന്തപുരം: പകർച്ചവ്യാധിയിൽ വിറച്ച് കേരളം. സംസ്ഥാനത്ത് നിന്ന് 19 പേർക്ക് ഷിഗെല്ല...

പ്രിയങ്ക് ഖാർഗെയ്‌ക്കെതിരെ ജാതി അധിക്ഷേപവുമായി ബിജെപി എംപി

0
ബെംഗളൂരു : രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) ഔദ്യോഗികമായി രജിസ്റ്റർ ചെയ്യണമെന്ന്...

വ്യാജവിലാസം ഉപയോ​ഗിച്ച് സിവിൽ ഐഡി : കുവൈത്തിൽ പാസി ജീവനക്കാരനും ഇടനിലക്കാരനും അറസ്റ്റിൽ

0
കുവൈത്ത് സിറ്റി : പ്രവാസികളുടെ താമസവിലാസങ്ങളിൽ വ്യാപകമായി കൃത്രിമം കാണിച്ച് നിയമവിരുദ്ധമായി...