Thursday, July 3, 2025 12:17 pm

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

മഞ്ചാടി ക്ലബ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നാളെ (20)
പത്തനംതിട്ട എക്‌സൈസ് വിമുക്തിമിഷന്റെ ബാല്യം അമൂല്യം പദ്ധതിയുടെ ഭാഗമായുള്ള മഞ്ചാടി ക്ലബ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നാളെ (20) രാവിലെ 10 ന് അടൂര്‍ ഗവ. യു. പി സ്‌കൂളില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കും. അടൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ദിവ്യ റജി മുഹമ്മദ് അധ്യക്ഷത വഹിക്കും. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, പത്തനംതിട്ട എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി.എ സലീം, വിമുക്തി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. ജോസ് കളീയ്ക്കല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ലൈഫ് ഗാര്‍ഡുകള്‍, ശുചീകരണ പ്രവര്‍ത്തകര്‍ എന്നിവരെ നിയമിക്കുന്നു
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വടശേരിക്കര ഗ്രാമപഞ്ചായത്ത് ലൈഫ് ഗാര്‍ഡുകള്‍, ശുചീകരണ പ്രവര്‍ത്തകര്‍ എന്നിവരെ നിയമിക്കുന്നു. ലൈഫ് ഗാര്‍ഡുകള്‍ 25 – 45 നു മദ്ധ്യേ പ്രായമുള്ളവരും മികച്ച കായികക്ഷമതയും നീന്തല്‍ വൈദഗ്ത്യവും ഉള്ളവരായിരിക്കണം. ശുചീകരണ പ്രവര്‍ത്തികള്‍ക്ക് 25 – 65 നു മദ്ധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. വടശേരിക്കര ഗ്രാമപഞ്ചായത്ത് സ്ഥിരതാമസക്കാര്‍ക്ക് നിശ്ചിത ഫോമില്‍ 27 നു വൈകിട്ട് നാലു മണി വരെ അപേക്ഷ സമര്‍ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് ഓഫീസുമായി നേരിട്ട് ബന്ധപ്പെടുക.

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
സംസ്ഥാനത്തെ സര്‍ക്കാര്‍ /എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ ബി സി വിഭാഗം തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം 1500 രൂപ വീതം സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്ന കെടാവിളക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതി 2023-24 നു പിന്നാക്ക വിഭാഗവികസനവകുപ്പ് മുഖേന അപേക്ഷ ക്ഷണിച്ചു. ഇ-ഗ്രാന്റ്‌സ് ഡാറ്റ എന്‍ട്രി സംബന്ധിച്ച് സ്‌കൂള്‍ അധികൃതര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ വിശദമായ വിജ്ഞാപനം www.bcddkerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0474 2914417.

സൈക്ലിംഗ് ടെസ്റ്റും പ്രമാണ പരിശോധനയും
വിവിധ കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനിലെ ലാസ്റ്റ് ഗ്രേഡ് (കാറ്റഗറി നമ്പര്‍ 609/2021) തസ്തികയുടെ 16/06/2023 തീയതിയില്‍ നിലവില്‍ വന്ന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട പത്തനംതിട്ട ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്കായുളള സൈക്ലിംഗ് ടെസ്റ്റും പ്രമാണ പരിശോധനയും ഒക്ടോബര്‍ 27 ന് രാവിലെ 6:30 മുതല്‍ കേരളപബ്ലിക് സര്‍വീസ് കമ്മീഷന്റെ പത്തനംതിട്ട ജില്ലാ ഓഫീസില്‍ നടക്കും. അഡ്മിഷന്‍ ടിക്കറ്റും കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖകളുടെ അസലും സഹിതം നിശ്ചിത തീയതിയിലും സമയത്തും നേരിട്ട് ഹാജരാകണം. സൈക്ലിംഗ് ടെസ്റ്റിനുളള സൈക്കിള്‍ ഉദ്യോഗാര്‍ഥികള്‍ കൊണ്ടുവരണം. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, ജാതിയുടെ ആനുകൂല്യം ആയവ തെളിയിക്കുന്ന പ്രമാണങ്ങളെല്ലാം പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്യണം. അവയുടെ അസല്‍ അന്നേദിവസം നടക്കുന്ന പ്രമാണ പരിശോധനയ്ക്ക് ഹാജരാക്കണം. ഫോണ്‍ : 0468 2222665.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സൂംബയെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപകന് സസ്പെൻഷൻ

0
മലപ്പുറം : ലഹരി വിരുദ്ധ ക്യാപയിൻറെ ഭാഗമായി വിദ്യാലയങ്ങളിൽ കുട്ടികൾക്ക് സൂംബ...

തൃശൂർ മെഡിക്കൽ കോളജിനെതിരെ ഗുരുതര ആരോപണവുമായി ആംബുലൻസ് ഡ്രൈവർ

0
തൃശൂർ: തൃശൂർ മെഡിക്കൽ കോളജിനെതിരെ ഗുരുതര ആരോപണവുമായി ആംബുലൻസ് ഡ്രൈവർ. ഇന്ന്...

സിപിഎം മല്ലപ്പള്ളി ഈസ്റ്റ് ലോക്കൽ കമ്മിറ്റി പയറ്റുകാലായിൽ പ്രതിഭാസംഗമം നടത്തി

0
മല്ലപ്പള്ളി : സിപിഎം മല്ലപ്പള്ളി ഈസ്റ്റ് ലോക്കൽ കമ്മിറ്റി പയറ്റുകാലായിൽ...

ഭാര്യയുടെ അച്ഛനേയും അമ്മയേയും കൊലപ്പെടുത്തി യുവാവ്

0
ലക്ക്നൗ : ഭാര്യയുടെ അച്ഛനേയും അമ്മയേയും കൊലപ്പെടുത്തി യുവാവ്. ഉത്തര്‍പ്രദേശിലാണ് അതിദാരുണമായ...