സമപ്രായക്കാര്‍ക്കായി 400 കുട്ടിഡോക്ടര്‍മാര്‍ തയ്യാര്‍
കൗമാരക്കാരുടെ ശാരീരികവും മാനസികവും സാമൂഹികവുമായ വളര്‍ച്ചയും വികാസവും ലക്ഷ്യമാക്കി പിയര്‍ എഡ്യൂക്കേഷന്‍ പ്രോഗ്രാം (കുട്ടിഡോക്ടര്‍ പരിപാടി) ജില്ലയില്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 10 ആരോഗ്യ ബ്ലോക്കുകളില്‍ നിന്നും തെരഞ്ഞെടുത്ത 400 സ്‌കൂള്‍ കുട്ടികളുടെ പരിശീലനം പൂര്‍ത്തിയായി. കൗമാരക്കാരുടെ അടുക്കലേക്ക് പരിശീലനം ലഭിച്ച സമപ്രായക്കാരായ കുട്ടികളിലൂടെ സൗഹാര്‍ദ്ദപരമായി എത്തിച്ചേരുന്നതിനുളള പ്രത്യേക പദ്ധതിയാണ് പിയര്‍ എഡ്യുക്കേഷന്‍ പ്രോഗ്രാം. ആസൂത്രിതവും അല്ലാതെയുമുളള ആരോഗ്യ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ കൗമാരക്കാര്‍ക്കിടയില്‍ നടത്തുകയാണ് ഇതിന്റെ ലക്ഷ്യം. സ്‌കുളുകളില്‍ നിന്ന് നിശ്ചിത എണ്ണം ആണ്‍കുട്ടികളേയും, പെണ്‍കുട്ടികളേയും തെരഞ്ഞെടുക്കയാണ് ആദ്യ നടപടി. കൗമാരക്കാരെ സംബന്ധിക്കുന്ന വിവിധ വിഷയങ്ങളില്‍ ഈ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നു. മുതിര്‍ന്നവരോടോ, ആരോഗ്യപ്രവര്‍ത്തകരോടോ പങ്കുവെയ്ക്കാന്‍ മടിക്കുന്ന കൗമാരക്കാരുടെ പ്രശ്‌നങ്ങള്‍ നന്നായി മനസിലാക്കി അവരെ സഹായിക്കുന്ന വിശ്വസ്ത സുഹൃത്തായി ഈ കുട്ടികള്‍ പ്രവര്‍ത്തിക്കുന്നു. അവരുടെ പ്രശ്‌നങ്ങളുടെ രഹസ്യ സ്വഭാവം കാത്ത് സൂക്ഷിച്ചുകൊണ്ടുതന്നെ വേണ്ട നിയമ-വൈദ്യ സഹായവും പിയര്‍ എഡ്യൂക്കേറ്റര്‍മാര്‍ ലഭ്യമാക്കുന്നു. പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ആഫീസും, ദേശീയ ആരോഗ്യ ദൗത്യവും ചേര്‍ന്നാണ് ജില്ലയില്‍ പരിപാടി നടപ്പാക്കുന്നത്. പരിപാടിയുടെ ഏകോപന ചുമതല രാഷ്ട്രീയ കിഷോര്‍ സ്വാസ്ഥ്യ കാര്യക്രം ജില്ലാ നോഡല്‍ ആഫീസര്‍ ഡോ.ബിബിന്‍ സാജനാണ്.
പ്രവേശനം തുടങ്ങുന്നു
പത്തനംതിട്ട എസ് ബി ഐ യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ (ആര്‍ എസ് ഇ ടി ഐ) ആരംഭിക്കുന്ന സൗജന്യ സി സി റ്റി വി, സെക്യൂരിറ്റി അലാറം, സ്‌മോക്ക് ഡിറ്റെക്ടര്‍ എന്നിവയുടെ ഇന്‍സ്റ്റാലേഷന്‍, സര്‍വീസിംഗ് കോഴ്സിലേക്കുള്ള പ്രവേശനം തുടങ്ങുന്നു. 18 നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 8330010232, 04682 270243.
അഭിമുഖം നടത്തുന്നു
വനിതാ ശിശു വികസന വകുപ്പ് – പത്തനംതിട്ട വനിതാ പ്രൊട്ടക്ഷന്‍ ഓഫീസില്‍ സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് (സ്ത്രീകള്‍ക്കു മാത്രം) അഭിമുഖം നടത്തുന്നു. നവംബര്‍ മൂന്നിന് രാവിലെ 10:30 മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് അഭിമുഖം . ഒഴിവുകളുടെ എണ്ണം മൂന്ന്. പ്രായപരിധി 25 മുതല്‍ 45 വരെ. ഹോണറേറിയം 12000 രൂപ. പ്രവര്‍ത്തി സമയം 24 മണിക്കൂര്‍ ( ഷിഫ്റ്റ് അടിസ്ഥാനത്തില്‍). യോഗ്യത: പത്താം ക്ലാസ് പാസ്/തത്തുല്യം. ഹോസ്റ്റല്‍, അംഗീകൃത സ്ഥാപനങ്ങള്‍ എന്നിവയില്‍ കുക്ക്, ക്ലീനിംഗ് സ്റ്റാഫ് , ആശുപത്രി എന്നിവയിലുള്ള രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം. ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ ഫോട്ടോ പതിച്ച ബയോഡാറ്റ, തിരിച്ചറിയല്‍ രേഖ, ആധാര്‍ കാര്‍ഡ്, വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും കൊണ്ടുവരണം. ഫോണ്‍: 0468 2329053
ഇന്റര്‍വ്യൂ
വനിതാ ശിശു വികസന വകുപ്പ് – പത്തനംതിട്ട വനിതാ പ്രൊട്ടക്ഷന്‍ ഓഫീസില്‍ സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് (സ്ത്രീകള്‍ക്കു മാത്രം) അഭിമുഖം നടത്തുന്നു. നവംബര്‍ മൂന്നിന് രാവിലെ 11: 30 മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് അഭിമുഖം . ഒഴിവുകളുടെ എണ്ണം മൂന്ന്. പ്രായപരിധി 35 മുതല്‍ 55 വരെ. ഹോണറേറിയം 12000 രൂപ. പ്രവര്‍ത്തി സമയം 24 മണിക്കൂര്‍ ( ഷിഫ്റ്റ് അടിസ്ഥാനത്തില്‍).യോഗ്യത: പത്താം ക്ലാസ് പാസ്/തത്തുല്യം. സെക്യൂരിറ്റി ജോലിയില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, കായിക ക്ഷമത അഭിലഷണീയം. ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ ഫോട്ടോ പതിച്ച ബയോഡാറ്റ, തിരിച്ചറിയല്‍ രേഖ, ആധാര്‍ കാര്‍ഡ്, വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും കൊണ്ടുവരണം. ഫോണ്‍: 0468 2329053.
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ എല്‍ പി സ്‌കൂള്‍ ടീച്ചര്‍ ( മലയാളം മീഡിയം ) (ബൈ ട്രാന്‍സ്ഫര്‍ ) (കാറ്റഗറി നം. 706/2022) തസ്തികയുടെ 29/2023/ഡിഒഎച്ച് നമ്പര്‍ ചുരുക്ക പട്ടിക 18.10.23 ല്‍ പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ ( അറബിക് ) ( എല്‍ പി എസ് – എന്‍ സി എ – ഇ/ബി/ടി ) കാറ്റഗറി നം. 690/2021) തസ്തികയുടെ 25/2023/ഡിഒഎച്ച് നമ്പര്‍ ചുരുക്ക പട്ടിക 17.10.23 ല്‍ പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
ടെന്റര്‍ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിനു കീഴിലുള്ള റാന്നി ഐ സി ഡി എസ് പ്രോജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിന് നവംബര്‍ ഒന്നുമുതല്‍ 2024 ഒക്ടോബര്‍ 31 വരെയുള്ള കാലയളവിലേക്ക് നാലു ചക്രവാഹനം (കാര്‍ / ജീപ്പ് എസി ) മാസവാടകയ്ക്ക് നല്‍കുവാന്‍ താല്‍പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ടെന്റര്‍ ക്ഷണിച്ചു. ടെന്റര്‍ സ്വീകരിക്കുന്ന അവസാന തീയതി 31 നു രണ്ടു വരെ. ഫോണ്‍: 04735 221568
































