Saturday, July 5, 2025 2:09 pm

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

അപേക്ഷ ക്ഷണിച്ചു
കൊല്ലം ചവറ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനിലെ ആറു മാസം കാലാവധിയുള്ള അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ജോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബില്‍ഡിങ് ഇന്‍ഫര്‍മേഷന്‍ മോഡലിംഗ് പരിശീലന പരിപാടികളിലേക്കു ഡിസംബര്‍ 26 വരെ അപേക്ഷിക്കാം. ബി ടെക് സിവില്‍/ബി ആര്‍ക്ക് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്ന പരിശീലന പരിപാടിയാണ് അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബില്‍ഡിങ് ഇന്‍ഫര്‍മേഷന്‍ മോഡലിംഗ്. ബിടെക് സിവില്‍/ബി ആര്‍ക്ക്, ഡിപ്ലോമ സിവില്‍, ബിഎ ജോഗ്രഫി,സയന്‍സ് ബിരുദദാരികള്‍ എന്നിവര്‍ക്ക് ജി ഐ എസ് പരിശീലന പരിപാടിയിലേക്കും അപേക്ഷിക്കാം. അപേക്ഷ ഓണ്‍ലൈന്‍ മുഖേനയോ, സ്ഥാപനത്തില്‍ നേരിട്ട് ഹാജരായോ സമര്‍പ്പിക്കാം. അപേക്ഷ ഫീസ് 500 രൂപ. ഫോണ്‍: 8078980000 വെബ്സൈറ്റ് – www.iiic.ac.in

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് ജലബജറ്റ് തയ്യാറാക്കല്‍ ആരംഭിച്ചു
വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന്റെ ജലബജറ്റ് തയ്യാറാക്കുന്നതിനു സാങ്കേതിക സമിതിയുടെയും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്ന് പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. ഗ്രാമപഞ്ചായത്തിന്റെ കൃഷി, വ്യവസായം, വാണിജ്യം, ഗാര്‍ഹികം, മൃഗസംരക്ഷണം എന്നീ ആവശ്യങ്ങള്‍ക്കുള്ള ജലത്തിന്റെ അളവ് തിട്ടപ്പെടുത്തുന്നതിനു ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്തി. എം ജി എന്‍ ആര്‍ ഇ ജി എസ് ന്റെയും കുടുംബശ്രീയുടെയും സഹായത്താല്‍ കുളങ്ങളുടെയും, കുടിവെള്ള കിണറുകളുടെയും അതില്‍ ഉള്‍ക്കൊള്ളാന്‍ പറ്റുന്ന ജലത്തിന്റെയും കണക്കെടുക്കും. കാലാവസ്ഥ വ്യതിയാനം മൂലം ജലസ്രോതസുകള്‍ക്ക് ഉണ്ടാകുന്ന കുറവ് പരിഹരിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി കെ ജയിംസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ സ്ഥിരസമിതി അധ്യക്ഷരായ ഇ വി വര്‍ക്കി, രമാദേവി, പഞ്ചായത്ത് അംഗങ്ങളായ റെഷി ജോഷി, ഷാജി കൈപ്പുഴ, പ്രസന്ന ടീച്ചര്‍, ജോയി ജോസഫ്, സാങ്കേതികസമിതി കണ്‍വീനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അരവിന്ദ്, ഭൂജല വിഭാഗവകുപ്പു സമിതി അംഗം ജൂലിയന്‍, എന്‍ആര്‍ജിഇഎസ് ഉദ്യോഗസ്ഥര്‍, ബയോഡൈവേഴ്സിറ്റി ജില്ലാ കോര്‍ഡിനേറ്റര്‍ അരുണ്‍ സി രാജന്‍, ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ ആല്‍ഫിയ, വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

വെറ്ററിനറി സയന്‍സ് ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികില്‍സാ സേവനം നല്‍കുന്നതിനായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരായ വെറ്ററിനറി സയന്‍സ് ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും. പത്തനംതിട്ട ജില്ലാ വെറ്ററിനറി കോംപ്ലക്സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ 12-ന് രാവിലെ 11 ന് നടത്തുന്ന അഭിമുഖത്തില്‍ ഹാജരാകുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നും തെരഞ്ഞെടുക്കുന്നവരെ 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിബന്ധനകള്‍ക്കു വിധേയമായി നിയമിക്കും. വൈകുന്നേരം ആറു മുതല്‍ രാവിലെ ആറുവരെയാണ് രാത്രികാല മൃഗചികിത്സാ സേവനം നല്‍കേണ്ടത്. താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കേറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം അന്നേ ദിവസം രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിനു ഹാജരാകണം. ഫോണ്‍ : 0468 2322762.

അപേക്ഷ ക്ഷണിച്ചു
അടൂര്‍ ഗവ.പോളിടെക്നിക് കോളജിലെ തുടര്‍വിദ്യാഭ്യാസ കേന്ദ്രം മുഖേന ആരംഭിക്കുന്ന മൂന്നുമാസത്തെ കോസ്മെറ്റോളജി ആന്‍ഡ് ബ്യൂട്ടിപാര്‍ലര്‍ മാനേജ്മെന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോം ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ : 6238296527.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സുപ്രിം കോടതി ജീവനക്കാരെ നിയമിക്കുന്നതിൽ ഒബിസി വിഭാഗങ്ങൾക്കും സംവരണം ഏര്‍പ്പെടുത്തി

0
ഡൽഹി: പട്ടികജാതി, പട്ടികവര്‍ഗ സംവരണത്തിന് പിന്നാലെ സുപ്രിം കോടതി ജീവനക്കാരെ നിയമിക്കുന്നതിൽ...

ഇ​ര​വി​പേ​രൂ​ർ ഗ​വ​ൺ​മെ​ന്‍റ് യു​പി സ്കൂ​ളി​ൽ ക്രി​യേ​റ്റീ​വ് കോ​ർ​ണ​ർ ഉ​ദ്ഘാ​ട​നം ചെയ്തു

0
ഇ​ര​വി​പേ​രൂ​ർ : ഗ​വ​ൺ​മെ​ന്‍റ് യു​പി സ്കൂ​ളി​ൽ ക്രി​യേ​റ്റീ​വ് കോ​ർ​ണ​ർ ഉ​ദ്ഘാ​ട​നം...

വിഎസിൻ്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ല ; പുതിയ മെഡിക്കൽ ബുള്ളറ്റിൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം...

വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക് പോയതിൽ വിമർശനവുമായി രമേശ് ചെന്നിത്തല

0
പാലക്കാട്: സംസ്ഥാനത്തെ ആരോഗ്യമേഖയെ സംബന്ധിച്ച വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക് പോയതിൽ...