സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ലബോറട്ടറി ഉദ്ഘാടനം നാളെ (18)
തോട്ടപ്പുഴശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറിയുടെ ഉദ്ഘാടനം നാളെ (18) ഉച്ചയ്ക്ക് രണ്ടിന് പുളിമുക്ക് അങ്കണവാടിയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എസ് ബിനോയ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം സാറാ ടീച്ചര്‍, കോയിപ്രം ബ്ലോക്ക് പഞ്ചായത്തംഗം എല്‍സി ക്രിസ്റ്റഫര്‍, സി എസ് അനീഷ് കുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍ അനിതകുമാരി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എസ് ശ്രീകുമാര്‍, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. അംജിത് രാജീവന്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തോട്ടപ്പുഴശേരി പഞ്ചായത്തിന്റെ സഹായത്തോടുകൂടിയാണ് അത്യാധുനിക സൗകര്യമുള്ള ലാബ് പ്രഥമികരോഗ്യകേന്ദ്രത്തില്‍ സജ്ജമായിരിക്കുന്നത്.

വാക്ക് ഇന്‍ ഇന്റര്‍വ്യു
സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി ഡിറ്റ്)യുടെ ഇ ഗവേണന്‍സ് ഡിവിഷന്‍ നപ്പാക്കുന്ന പ്രോജക്ടിലേക്കുള്ള താല്‍ക്കാലിക നിയമനത്തിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യു ജനുവരി 24 ന് രാവിലെ 11 നു സിഡിറ്റ് ഒാഫീസുകളില്‍ നടക്കും.
1. നെറ്റ് വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍- പ്രതിമാസം 23,000 രൂപ നിരക്കില്‍, യോഗ്യത: ബി ടെക്ക്/ ബി ഇ(സിഎസ്/ ഐടി)/ എംസിഎ, നെറ്റ് വര്‍ക്ക് അഡ്മിനിസ്‌ട്രേഷനില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അത്യവശ്യം. കൂടാതെ സിസിഎന്‍എ, ആര്‍എച്ച്‌സിഇ, എം എസ് സി ഇ സര്‍ട്ടിഫിക്കേഷനുകള്‍ അഭിലഷണീയം.
2. അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍- പ്രതിമാസം 15,500 രൂപ നിരക്കില്‍, മിനിമം യോഗ്യത- മൂന്ന് വര്‍ഷ ഐടി എന്‍ജിനിയറിംഗ് ഡിപ്ലോമ/ കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ്/ ബിസിഎ/ ബിഎസ് സി (സിഎസ്). സിസ്റ്റം അഡ്മിനിസ്‌ട്രേഷനില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അത്യാവശ്യം. എംസിഎസ്ഇ സര്‍ട്ടിഫിക്കേഷന്‍ അഭിലഷണീയം.
വാക്ക് ഇന്‍ ഇന്റര്‍വ്യു നടക്കുന്ന സിഡിറ്റ് ഓഫീസുകള്‍: സി-ഡിറ്റ് സിറ്റി സെന്റര്‍- സ്റ്റാച്യുവിലെ എസ്എംഎസ്എം ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപം ചിറ്റേഴം ലാവണ്യ ടവേഴ്‌സ് ഓഫീസ്, സിഡിറ്റ് റീജയണല്‍ സെന്റര്‍ എറണാകുളം, സിഡിറ്റ് റീജയണല്‍ സെന്റര്‍ കണ്ണൂര്‍. ഉയര്‍ന്ന പ്രായപരിധി 35 വയസ്. താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, സര്‍ട്ടിഫിക്കറ്റുകള്‍, പ്രവര്‍ത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. ഫോണ്‍: 9895788311. വെബ്‌സൈറ്റ് www.careers.cdit.org

സൗജന്യ പരിശീലനം
എസ്ബിഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം പത്തനംതിട്ടയില്‍ അസാപ്പുമായി ചേര്‍ന്ന് കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ ആരംഭിക്കുന്ന വിവിധതരങ്ങളായ പേപ്പര്‍ കവര്‍, ഫയല്‍ എന്നിവയുടെ നിര്‍മ്മാണ പരിശീലനത്തിന് താല്‍പര്യമുള്ള 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 0468 2270243, 8330010232.

കിക്മ എംബിഎ അഭിമുഖം
കിക്മ എംബിഎ (ഫുള്‍ടൈം) 2024-26 ബാച്ചിലേക്ക് അഡ്മിഷന്‍ ജനുവരി 27 ന് രാവിലെ 10 മുതല്‍ ഒന്നുവരെ ആറന്മുള പഞ്ചായത്ത് സാംസ്‌കാരിക നിലയത്തിലെ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളജില്‍ അഭിമുഖം നടത്തുന്നു. കേരള സര്‍വകലാശാലയുടെയും എഐസിറ്റി യുടെയും 9അംഗീകാരത്തോടെ നടത്തുന്ന ദ്വിവല്‍സര കോഴ്സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്സ് , ലോജിസ്റ്റിക്സ് എന്നിവയില്‍ ഡ്യുവല്‍ സ്പെഷ്യലൈസേഷനും അവസരം. 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുളള ബിരുദമാണ് അടിസ്ഥാനയോഗ്യത. അവസാന വര്‍ഷ ബിരുദവിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം. ഫോണ്‍ : 9447002106, 8547618290.

ഏകദിന സംരംഭകത്വ ബോധവല്‍ക്കരണ ശില്പശാല
കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കീഡ്) ‘സ്‌കെയിലപ് യുവര്‍ ബിസിനസ് എന്ന വിഷയത്തില്‍ ഏകദിന സംരംഭകത്വ ബോധവല്‍ക്കരണ ശില്പശാല സംഘടിപ്പിക്കുന്നു. ജനുവരി 27 ന് രാവിലെ 10 മുതല്‍ നാലുവരെ മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് ശില്‍പശാല. പരിശീലനം സൗജന്യം. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജനുവരി 22 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ – 0484 2532890, 2550322/9605542061.

ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (കാറ്റഗറി നം. 027/2022, 029/2022, 303/2022, 558/2022)തസ്തികയുടെ 16.01.2024 തീയതിയില്‍ പ്രസിദ്ധീകരിച്ച യഥാക്രമം 01/2024/ഡിഒഎച്ച്, 02/2024/ഡിഒഎച്ച്, 03/2024/ഡിഒഎച്ച്, 04/2024/ഡിഒഎച്ച് നമ്പര്‍ ചുരുക്കപട്ടികകള്‍ പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട ജില്ലാ പിഎസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

ശാരീരിക അളവെടുപ്പും കായിക ക്ഷമതാ
പരീക്ഷയും ജനുവരി 22,23 തീയതികളില്‍

എക്സൈസ് വകുപ്പിലെ വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ (കാറ്റഗറി നം.613/21) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ഈ തസ്തികയുടെ പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ ചുരുക്കപ്പട്ടികകളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി ജനുവരി 22,23 തീയതികളില്‍ കൊടുമണ്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ രാവിലെ 5.30 മുതല്‍ ശാരീരിക അളവെടുപ്പും, കായിക ക്ഷമതാ പരീക്ഷയും നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് ഇതു സംബന്ധിച്ച് എസ് എം എസ് ,പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പു നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ അവരുടെ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്,കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ അസല്‍ എന്നിവയുമായി അഡ്മിഷന്‍ ടിക്കറ്റില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സ്ഥലത്തും തീയതിയിലും സമയത്തും ഹാജരാകണം. ഹാജരാകുന്ന ഉദ്യോഗാര്‍ഥികള്‍ വസ്ത്രങ്ങളില്‍ ഏതെങ്കിലും ക്ലബ്, പരീശീലന സ്ഥാപനങ്ങള്‍ എന്നിവയുടെ പേരോ ലോഗോയോ ഉപയോഗിക്കുവാന്‍ പാടില്ല. അപ്രകാരം വസ്ത്രം ധരിച്ച് എത്തുന്നവരെ സ്വീകാര്യമായ വസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ മാത്രമേ കായിക ക്ഷമതാ പരീക്ഷയില്‍ പങ്കെടുക്കുവാന്‍ അനുവദിക്കൂ. ഫോണ്‍ : 0468 2222665.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...