സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ടെണ്ടര്‍
സമഗ്രശിക്ഷാ കേരളം പത്തനംതിട്ട 2023-24 പി.എ.ബി അംഗീകരിച്ച പ്രകാരം ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ചെയ്തു വരുന്ന കുട്ടികള്‍ക്കായി വാട്ടര്‍ ബെഡ്, ഡയപ്പര്‍, തെറാപ്പി മാറ്റ് എന്നിവ വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15 വൈകുന്നേരം നാല് വരെ. ഫോണ്‍: 0469 2600167
————–
ടെണ്ടര്‍
വടശേരിക്കര മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ അന്തേവാസികളായ 200 ആണ്‍കുട്ടികള്‍ക്ക് നൈറ്റ് ഡ്രസുകള്‍ (ടീഷര്‍ട്ട്, ട്രാക്ക് പാന്റ്) വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 14 വൈകുന്നേരം മൂന്ന് വരെ. ഫോണ്‍: 9497051153

ടെണ്ടര്‍
വടശേരിക്കര മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ അന്തേവാസികളായ 200 ആണ്‍കുട്ടികള്‍ക്ക് യൂണിഫോം ഷര്‍ട്ട്, പാന്റ് എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 14 വൈകുന്നേരം മൂന്ന് വരെ. ഫോണ്‍: 9497051153
————-
ഇന്‍കുബേഷനായി അപേക്ഷിക്കാം
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കീഡ്) ഇന്‍കുബേഷന്‍ സെന്റര്‍ ആരംഭിക്കുന്നു. അങ്കമാലിയിലുള്ള കീഡിന്റെ എന്റര്‍പ്രൈസ് ഡവലപ്‌മെന്റ് സെന്ററിലാണ് ഇന്‍കുബേഷന്‍ ആരംഭിക്കുന്നത്. പ്രാരംഭഘട്ടത്തിലുള്ള സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എംഎസ്എംഇകള്‍ക്കും അപേക്ഷിക്കാം. ഫീസ് ജിഎസ്ടി ഉള്‍പ്പെടെ 5000 രൂപ. താല്‍പര്യമുള്ളവര്‍ www.kied.info/incubation/ ല്‍ ഫെബ്രുവരി മൂന്നിന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0484 2532890, 2550322, 9567538749.

താലൂക്ക് വികസന സമിതി യോഗം മൂന്നിന്
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ഫെബ്രുവരി മൂന്നിന് രാവിലെ 11 ന് പത്തനംതിട്ട മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
—————
അപേക്ഷ ക്ഷണിച്ചു
റാന്നി അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ടിന്റെ പരിധിയിലുള്ള പെരുനാട് ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ എന്നീ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 46 നും മധ്യേ പ്രായമുള്ള ശാരീരിക/ മാനസിക ക്ഷമതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. റാന്നി അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ടിന്റെ പരിധിയിലുള്ള റാന്നി പെരുനാട് പഞ്ചായത്തിലെ സ്ഥിരതാമസക്കാരായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 23 ന് വൈകുന്നേരം അഞ്ചു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് റാന്നി അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടണം.

ഇലക്ട്രിക് വാഹന പ്രദര്‍ശന മേള
അനെര്‍ട്ട് സംഘടിപ്പിക്കുന്ന സൂര്യകാന്തി- അക്ഷയ ഊര്‍ജ ഇലക്ട്രിക് വാഹന പ്രദര്‍ശന മേള ഫെബ്രുവരി രണ്ട് മുതല്‍ നാല് വരെ തിരുവനന്തപുരം പുത്തിരിക്കണ്ടം മൈതാനത്ത് നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...