സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഒ ബി സി വിഭാഗക്കാര്‍ക്ക് ഗ്രീന്‍ വീല്‍ വാഹന വായ്പ
പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ഓട്ടോ ടാക്‌സി മേഖലയില്‍ ജോലി ചെയുന്നവര്‍ക്ക് ഇലക്ട്രിക്ക് സി എന്‍ ജി ഓട്ടോ ടാക്സികള്‍ വാങ്ങുന്നതിനും പെട്രോള്‍ വാഹനങ്ങള്‍ സി എന്‍ ജി യിലേക്ക് മാറ്റുന്നതിനും ധനസഹായം നല്‍കുന്ന ഗ്രീന്‍ വീല്‍ വാഹന വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.പരമാവധി വായ്പ തുക എട്ട് ലക്ഷം രൂപ, പലിശ നിരക്ക് ഏഴ് ശതമാനം, തിരിച്ചടവ് കാലാവധി അഞ്ച് മുതല്‍ ഏഴ് വര്‍ഷം വരെ, പ്രായപരിധി 18 മുതല്‍ 60 വരെ. കുടുംബവാര്‍ഷിക വരുമാനം 2,50,000 രൂപ വരെ. ലൈസന്‍സ് ബാഡ്ജ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ജാമ്യ വ്യവസ്ഥകള്‍ ബാധകം.അപേക്ഷ ഫോറത്തിനും കൂടുതല്‍ വിവരത്തിനും പത്തനംതിട്ട ഹെഡ്‌പോസ്റ്റോഫീസിനു സമീപം പ്രവര്‍ത്തിക്കുന്ന കോര്‍പറേഷന്റെ ജില്ലാ ഓഫീസിനെ സമീപിക്കാം. ഫോണ്‍- 04682226111, 2272111, 9447710033

അപേക്ഷിക്കാം
അപ്പര്‍ പ്രൈമറിസ്‌ക്കൂളിലേക്ക് സര്‍ക്കാര്‍ അംഗീകരിച്ച ഹിന്ദി അധ്യാപക യോഗ്യതയായ ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം. 50ശതമാനത്തിലധികം മാര്‍ക്കോടെ ഹിന്ദിയിലുള്ള പ്ലസ്ടൂ അല്ലെങ്കില്‍ ബിഎ ഹിന്ദി പാസായിരിക്കണം. ഉയര്‍ന്ന യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. 17 മുതല്‍ 35 വരെയാണ് പ്രായപരിധി. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് ഫീസ് ഇളവ് ഉണ്ടായിരിക്കും.അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15. അപേക്ഷകള്‍ പ്രിന്‍സിപ്പല്‍, ഭാരത്ഹിന്ദി പ്രചാരകേന്ദ്രം,അടൂര്‍, പത്തനംതിട്ട ജില്ല എന്ന വിലാസത്തില്‍ ലഭിക്കണം.
ഫോണ്‍- 04734296496, 8547126028

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഒടുവിൽ വിജയം; ജാര്‍ഖണ്ഡിൽ സമരം ഒത്തുതീർപ്പായി

0
റാഞ്ചി: ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരം അവസാനിച്ചു. പരീക്ഷാ ക്രമക്കേടുകള്‍ രണ്ടുമാസത്തിനുള്ളില്‍ പരിഹരിക്കണമെന്ന...

കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ...

0
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ...

പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി മരിച്ചു

0
പാലക്കാട്: പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി...

കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയിൽ

0
മാവേലിക്കര: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജൂലി തോമസിനെ (42) കഞ്ചാവുമായി...