Sunday, June 16, 2024 9:41 am

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

പരിശീലന പരിപാടി
പ്രവര്‍ത്തന കാര്യക്ഷമത നേടുവാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് (കീഡ്) അഞ്ച് ദിവസത്തെ ഗ്രോത്ത് പള്‍സ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. മാര്‍ച്ച് 12 മുതല്‍ 16 വരെ കളമശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം. നിലവില്‍ സംരംഭം തുടങ്ങി അഞ്ച് വര്‍ഷത്തില്‍ താഴെ പ്രവര്‍ത്തിപരിചയമുള്ള സംരംഭകര്‍ക്ക് പങ്കെടുക്കാം. മാര്‍ക്കറ്റിംഗ് സ്ട്രാറ്റജീസ്, ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് ,ജിഎസ്ടി ആന്‍ഡ് ടാക്‌സേഷന്‍, ഓപ്പറേഷണല്‍ എക്‌സലന്‍സ്, സെയില്‍സ് പ്രോസസ് ആന്‍ഡ് ടീം മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 3,540 രൂപയാണ് കോഴ്സ് ഫീ, സെര്‍റ്റിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പെടെ പരിശീലനത്തിന്റെ ഫീസ്. താമസം ആവശ്യമില്ലാത്തവര്‍ക്ക് 1500 രൂപയും പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് താമസം ഉള്‍പ്പെടെ 2,000 രൂപയും താമസം കൂടാതെ 1,000 രൂപയുമാണ് പരിശീലനത്തിന്റെ ഫീസ്. താത്പര്യമുള്ളവര്‍ കീഡിന്റെ വെബ്സൈറ്റായ www.kied.Info ല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ ഫീസ് അടച്ചാല്‍ മതി. ഫോണ്‍: 0484
2532890,2550322,7012376994

തീയതി നീട്ടി
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റ് (ഐ.എച്ച്.ആര്‍.ഡി) ആരംഭിക്കുന്ന കോഴ്സുകള്‍ക്ക് മാര്‍ച്ച് 11 വരെ അപേക്ഷിക്കാം.
കോഴ്സ് , യോഗ്യത എന്നീ ക്രമത്തില്‍
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ) ഡിഗ്രി,
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്സ് ആന്‍ഡ് സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്) എം.ടെക്/ബി.ടെക്/എം.സി.എ/ ബി.എസ്,സി/ എം.എസ്.സി/ ബി.സിഎ ,
ഡാറ്റ എന്‍ട്രി ടെക്നിക്സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ)-എസ്.എസ്.എല്‍.സി,
ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ) – പ്ലസ് ടു ,
സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്), -എസ്.എസ്.എല്‍.സി.
വെബ്സൈറ്റ്: www.ihrd.ac.in

ക്വട്ടേഷന്‍ ക്ഷണിച്ചു
പത്തനംതിട്ട പ്രോജക്ടിന്റെ അധീനതയിലുള്ള (ഇലന്തൂര്‍, കൊറ്റനാട്, റാന്നി-പെരുനാട്) നൂല്‍പ് കേന്ദ്രങ്ങളില്‍ ഉപയോഗശൂന്യമായി കിടക്കുന്ന 118 ചര്‍ക്കകള്‍ കി.ഗ്രാം അടിസ്ഥാനത്തില്‍ എടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് ഏഴ്. ഫോണ്‍: 0468-2362070

സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് (പട്ടിവര്‍ഗക്കാര്‍ക്ക് മാത്രമായുളള പ്രത്യേക നിയമനം ) കാറ്റഗറി നം.733/2022 തസ്തികയുടെ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട ജില്ലാ പിഎസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

ദര്‍ഘാസ് ക്ഷണിച്ചു
പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാര്‍ക്കുളള സഹായ ഉപകരണമായ ഇലക്ട്രിക്ക് വീല്‍ ചെയര്‍ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ഓണ്‍ലൈനായി സമര്‍പ്പിയ്ക്കാവുന്ന അവസാന തീയതി മാര്‍ച്ച് 18 ന് വൈകുന്നേരം അഞ്ചുവരെ. വെബ് സൈറ്റ് : www.etenders.kerala.gov.in. ഫോണ്‍ : 04682325168, 8281999004

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കേരളത്തിലെ സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ തുറന്നു പറയുന്നതിന്‍റെ പേരില്‍ രക്തസാക്ഷിയാകാനും തയ്യാര്‍ – വെള്ളാപ്പള്ളി

0
കോട്ടയം: കേരളത്തിലെ സാമൂഹിക യാഥാര്‍ഥ്യങ്ങളെ കുറിച്ച് തുറന്നു പറയുന്നതിന്‍റെ പേരില്‍ രക്തസാക്ഷിയാകാനും...

ടെമ്പോ ട്രാവലർ നദിയിലേക്ക് മറിഞ്ഞുള്ള അപകടം ; മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു

0
രുദ്രപ്രയാഗ്: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിൽ ടെമ്പോ ട്രാവലർ നദിയിലേക്ക് മറിഞ്ഞുള്ള അപകടത്തിൽ...

ഇനി 18 മാസത്തിനുള്ളില്‍ കാക്കനാട്ടേക്ക് ; കൊച്ചി മെട്രോ റെയിലിന് നാളെ ഏഴുവയസ്

0
കൊച്ചി: ദിനംപ്രതിയുള്ള യാത്രികരുടെ എണ്ണത്തില്‍ അവിശ്വസനീയമായ കുതിപ്പ് നേടിയ കൊച്ചി മെട്രോ...

75 വര്‍ഷത്തോളം പഴക്കമുള്ള കൂറ്റന്‍ ആല്‍മരം റോഡിലേക്ക് കടപുഴകി വീണു ; യാത്രക്കാര്‍ രക്ഷപ്പെട്ടത്...

0
കോഴിക്കോട്: കൂറ്റന്‍ ആല്‍മരം കടപുഴകി വീഴുന്നതിനിടെ ഇതുവഴി വന്ന വാഹനയാത്രക്കാര്‍ തലനാരിഴക്ക്...