സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ടെന്‍ഡര്‍ ക്ഷണിച്ചു
റാന്നി താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ഓക്സിജന്‍ പ്ലാന്റ് പ്രവര്‍ത്തനക്ഷമമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാനതീയതി മാര്‍ച്ച് 11 ന് പകല്‍ മൂന്നുവരെ. ഫോണ്‍ : 9188522990.

ഗ്രോത്ത് പള്‍സ് സംരംഭക പരിശീലനം
പ്രവര്‍ത്തന കാര്യക്ഷമത നേടുവാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് (കീഡ്) അഞ്ച് ദിവസത്തെ ഗ്രോത്ത് പള്‍സ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. മാര്‍ച്ച് 12 മുതല്‍ 16 വരെ കളമശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം. നിലവില്‍ സംരംഭം തുടങ്ങി അഞ്ച് വര്‍ഷത്തില്‍ താഴെ പ്രവര്‍ത്തിപരിചയമുള്ള സംരംഭകര്‍ക്ക് പങ്കെടുക്കാം. മാര്‍ക്കറ്റിംഗ് സ്ട്രാറ്റജീസ്, ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് ,ജിഎസ്ടി ആന്‍ഡ് ടാക്‌സേഷന്‍, ഓപ്പറേഷണല്‍ എക്‌സലന്‍സ്, സെയില്‍സ് പ്രോസസ് ആന്‍ഡ് ടീം മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 3,540 രൂപയാണ് കോഴ്സ് ഫീ, സെര്‍റ്റിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പെടെ പരിശീലനത്തിന്റെ ഫീസ്. താമസം ആവശ്യമില്ലാത്തവര്‍ക്ക് 1500 രൂപയും പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് താമസം ഉള്‍പ്പെടെ 2,000 രൂപയും താമസം കൂടാതെ 1,000 രൂപയുമാണ് പരിശീലനത്തിന്റെ ഫീസ്. താത്പര്യമുള്ളവര്‍ കീഡിന്റെ വെബ്സൈറ്റായ www.kied.Info ല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ ഫീസ് അടച്ചാല്‍ മതി. ഫോണ്‍: 0484 2532890,2550322,9188922800.

ഓഫീസ് തുറന്നു പ്രവര്‍ത്തിക്കും
വള്ളിക്കോട് ഗ്രാമപഞ്ചായത്തില്‍ കെട്ടിടനികുതി ഒടുക്കുന്നതിന് മാര്‍ച്ച് ഒന്‍പതിന് (ശനി) ഓഫീസ് തുറന്നു പ്രവര്‍ത്തിക്കുമെന്നും രാവിലെ 10 മുതല്‍ മൂന്നു വരെ നികുതി സ്വീകരിക്കുന്നതാണെന്നും സെക്രട്ടറി അറിയിച്ചു.

സ്‌കോള്‍ കേരള; ഡിപ്ലോമ ഇന്‍ ഡൊമിസിലിയറി നഴ്സിംഗ് കെയര്‍ കോഴ്സ്
സ്‌കോള്‍ കേരള മുഖാന്തിരം നടത്തുന്ന ഡിപ്ലോമ ഇന്‍ ഡൊമിസിലിയറി നഴ്സിംഗ് കെയര്‍ കോഴ്സിന്റെ ഒന്നാം ബാച്ചിന്റെ ക്ലാസ് ഒന്‍പതിന് ഇവിഎച്ച്എസ്എസ് ഇളമണ്ണൂര്‍ സ്‌കൂളില്‍ ആരംഭിക്കും. അഡ്മിഷന്‍ എടുത്ത എല്ലാ പഠിതാക്കളും ക്ലാസിന് ഹാജരാകണം. ഇനിയും ഒഴിവുളള സീറ്റുകളിലേക്ക് അഡ്മിഷന് താത്പര്യമുളളവര്‍ സ്‌കോള്‍ കേരള ജില്ലാ കേന്ദ്രവുമായി ബന്ധപ്പെടണം. ഫോണ്‍ : 8078104255.

റാങ്ക് പട്ടിക റദ്ദായി
പത്തനംതിട്ട ജില്ലയിലെ വിവിധ വകുപ്പുകളിലെ ഡ്രൈവര്‍ ഗ്രേഡ് രണ്ട് (എല്‍.ഡി.വി) (തസ്തികമാറ്റം വഴിയുളള നിയമനം) ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (എല്‍.ഡി.വി) (കാറ്റഗറി നമ്പര്‍. 020/21) തസ്തികയിലേക്ക് 18000-41500 രൂപ ശമ്പള നിരക്കില്‍ 14/06/2023 തീയതിയില്‍ നിലവില്‍ വന്ന 427/2023/ഡിഒഎച്ച് നമ്പര്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ഏക ഉദ്യോഗാര്‍ഥിയെ 21/08/2023 തീയതിയില്‍ നിയമന ശിപാര്‍ശ ചെയ്തു കഴിഞ്ഞതിനാല്‍ 22/08/2023 പൂര്‍വാഹ്നം തീയതി മുതല്‍ ഈ റാങ്ക് പട്ടിക പ്രാബല്യത്തില്‍ ഇല്ലാതായിരിക്കുന്നതായി ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍; 0468 2222665.

ടെന്‍ഡര്‍
റാന്നി എംസിസിഎം താലൂക്കാശുപത്രിയില്‍ കാസ്പ്/ ജെഎസ്എസ്‌കെ/ ആര്‍ബിഎസ്‌കെ / എകെ/ ട്രൈബല്‍ / പദ്ധതികളില്‍പ്പെട്ട ആശുപത്രിയില്‍ ലഭ്യമല്ലാത്ത മരുന്നുകള്‍ ലഭ്യമാക്കുന്നതിന് അംഗീകൃത മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മാര്‍ച്ച് 10 ന് വൈകുന്നേരം അഞ്ചിന്  മുന്‍പായി ലഭിക്കണം. ഫോണ്‍ : 04735 227274.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...

കണ്ണൂർ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം ; 3 പേർക്കെതിരേ...

0
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ...