സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ക്വട്ടേഷന്‍
2024 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ സ്‌ക്വാഡുകള്‍ക്കും റിട്ടേണിംഗ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ എന്നിവരുടെ ഓഫീസുകള്‍ക്കും വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നതിന് നിബന്ധനകള്‍ക്ക് വിധേയമായി യൂണിറ്റ് ഒന്നിന് (ഒരു വീഡിയോ റിക്കോര്‍ഡിംഗ് കാമറ, വീഡിയോഗ്രാഫര്‍ സഹിതം) ദിവസവേതന നിരക്കിനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 18 മൂന്നിന്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഇലക്ഷന്‍ വിഭാഗവുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2224256

കുടിശിക നിവാരണക്യാമ്പ്
കേരള ഷോപ്സ് ആന്‍ഡ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍സ് തൊഴിലാളി ക്ഷേമനിധി
ബോര്‍ഡ് മാര്‍ച്ച് 18ന് റാന്നി അസിസ്റ്റന്റ് ലേബര്‍ ഓഫീസില്‍ നടത്തുന്ന കുടിശിക നിവാരണക്യാമ്പില്‍ പങ്കെടുത്ത് ക്ഷേമനിധി വിഹിതം അടയ്ക്കാവുന്നതാണെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2223169
——–
വോക്ക് -ഇൻ ഇൻ്റർവ്യൂ
സമഗ്ര ശിക്ഷാ കേരളം റാന്നി ബി.ആർ.സിയിൽ ദിവസ വേതന അടിസ്ഥാനത്തിൽ ക്ലസ്റ്റർ കോ-ഓർഡിനേറ്ററെ നിയമിക്കുന്നു. അടിസ്ഥാന യോഗ്യത ഡിഗ്രി, ബി.എഡ്, കെ ടെറ്റ്. താത്പര്യമുള്ളവർ മാർച്ച് 21 ന് രാവിലെ 10.30 ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം റാന്നി ബി.ആർ സിയിൽ എത്തിച്ചേരുക. പ്രായപരിധി 40 വയസ്സ്

തീയതി നീട്ടി
1977 ജനുവരി ഒന്നിന് മുന്‍പായി വനഭൂമിയില്‍ കുടിയേറിയവരില്‍ നാളിതുവരെയായി പട്ടയം ലഭിക്കാത്ത കൈവശക്കാരുടെ വിവരശേഖരണവുമായി ബന്ധപ്പെട്ട് അപേക്ഷകള്‍ സ്വീകരിക്കുന്ന തീയതി മാര്‍ച്ച് 30 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

അറിയിപ്പ്
പമ്പ, അച്ചന്‍കോവില്‍ നദികളില്‍ നിന്നും മണല്‍ഖനനം നടത്തുന്നത് സംബന്ധിച്ച കരട് സര്‍വെ റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. മണല്‍ ഖനനം സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഒരു മാസത്തിനുള്ളില്‍ ബന്ധപ്പെട്ട റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കാമെന്നും അവ പരിശോധനയ്ക്ക് വിധേയമാക്കി നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പനച്ചമൂട്ടിൽ റേഷൻ അരി കടത്ത് : മിന്നൽ പരിശോധനയിൽ 246 ചാക്ക് ഭക്ഷ്യധാന്യങ്ങൾ പിടികൂടി

0
തിരുവനന്തപുരം: പനച്ചമൂടിലും പരിസരപ്രദേശങ്ങളിലുമുള്ള സ്വകാര്യ ഗോഡൗണുകളിൽ സിവിൽ സപ്ലൈസ് വകുപ്പ് നടത്തിയ...

കളമശ്ശേരിയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

0
കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്'...

അപ്രതീക്ഷിത പ്രതിസന്ധിയിൽ വിറച്ച് യുകെ : രാജ്യത്തെ വ്യോമപാത സ്‌തംഭിച്ചു ; 300 ഓളം...

0
ലണ്ടൻ: യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന്...

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...