Wednesday, July 9, 2025 7:09 pm

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ ആരോഗ്യവകുപ്പില്‍ മോട്ടോര്‍ മെക്കാനിക് (കാറ്റഗറി നം. 398/2020) തസ്തികയുടെ റാങ്ക് ലിസ്റ്റ് നിലവില്‍ വന്നതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു.
——
ഡിജിറ്റല്‍ സര്‍വെ –
കോന്നി താലൂക്ക് പ്രമാടം വില്ലേജ് വിജ്ഞാപനം
കോന്നി താലൂക്ക് പ്രമാടം വില്ലേജില്‍ ഉള്‍പ്പെട്ടുവരുന്ന പ്രദേശങ്ങളിലെ ഡിജിറ്റല്‍ സര്‍വെ, കേരള സര്‍വെയും അതിരടയാളവും ആക്ട് 9 (2) പ്രകാരം പൂര്‍ത്തിയായി. സര്‍വെ റിക്കാര്‍ഡുകള്‍ എന്റെ ഭൂമി പോര്‍ട്ടലിലും പ്രമാടം ഡിജിറ്റല്‍ സര്‍വെ ക്യാമ്പ് ഓഫീസിലും (പന്നിക്കണ്ടം ജംഗ്ഷന്‍, ഇളകൊളളൂര്‍) പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഭൂഉടമസ്ഥര്‍ക്ക് പോര്‍ട്ടല്‍ സന്ദര്‍ശിച്ച് ഭൂമിയുടെ രേഖകള്‍ ഓണ്‍ലൈനായി പരിശോധിക്കാം. പരാതി ഉണ്ടെങ്കില്‍ അടൂര്‍ റീസര്‍വെ സൂപ്രണ്ടിന് ഫോറം നമ്പര്‍ 16 ല്‍ നേരിട്ടോ എന്റെ ഭൂമി പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായോ അപ്പീല്‍ സമര്‍പ്പിക്കാം. നിശ്ചിത ദിവസത്തിനകം അപ്പീല്‍ സമര്‍പ്പിച്ചില്ലായെങ്കില്‍ റീസര്‍വെ റിക്കാര്‍ഡുകളില്‍ രേഖപ്പെടുത്തിയിട്ടുളള ഭൂഉടമസ്ഥരുടെ പേരുവിവരം, അതിരുകള്‍, വിസ്തീര്‍ണം എന്നിവ കുറ്റമറ്റതായി പ്രഖ്യാപിച്ച് സര്‍വെ അതിരടയാള നിയമം 13 വകുപ്പ് അനുസരിച്ചുളള ഫൈനല്‍ നോട്ടിഫിക്കേഷന്‍ പരസ്യപ്പെടുത്തി റിക്കാര്‍ഡുകള്‍ അന്തിമമാക്കും.

കൊടുമണ്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കും.
കെട്ടിടനികുതി സ്വീകരിക്കുന്നതിന് കൊടുമണ്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് അവധി ദിവസങ്ങളായ 28, 29, 31 എന്നീ തീയതികളില്‍ തുറന്നു പ്രവര്‍ത്തിക്കും. രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ നികുതികള്‍ സ്വീകരിക്കും.
—–
കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കും
സാമ്പത്തിക വര്‍ഷാവസാനം പ്രമാണിച്ച് പിഴപ്പലിശ ഒഴിവാക്കിയുള്ള കെട്ടിട നികുതി സ്വീകരിക്കുന്നതിന് പൊതുഅവധി ദിവസമായ മാര്‍ച്ച് 28 ന് കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് ഓഫീസ് രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ തുറന്ന് പ്രവര്‍ത്തിക്കും.

ഏഴംകുളം ഗ്രാമപഞ്ചായത്ത് ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കും
കെട്ടിടനികുതി സ്വീകരിക്കുന്നതിന് പൊതു അവധി ദിവസങ്ങളായ മാര്‍ച്ച് 28,31 തീയതികളില്‍ ഏഴംകുളം ഗ്രാമപഞ്ചായത്ത് ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കും.
——
റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കും.
റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് ഓഫീസ് മാര്‍ച്ച് 31 വരെയുള്ള പൊതു അവധി ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കും. വാര്‍ഷിക നികുതി, ലൈസന്‍സ്, മറ്റു നികുതികള്‍ എന്നിവ അടയ്ക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.

പ്രമാടം ഗ്രാമപഞ്ചായത്ത് ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കും.
പ്രമാടം ഗ്രാമപഞ്ചായത്ത് ഓഫീസ് മാര്‍ച്ച് 28,29,31 എന്നീ പൊതുഅവധി ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കും. കെട്ടിട നികുതി, ലൈസന്‍സ് ഫീസ് എന്നിവ അടയ്ക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.
—–
സ്രട്രോംഗ്റൂമുകള്‍ തയാറാക്കുന്നതിലേക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പത്തനംതിട്ട (17 എച്ച്പിസി) അടൂര്‍ നിയോജക മണ്ഡലത്തിലെ (115) വോട്ടിംഗ് മെഷീന്‍ വിതരണ കേന്ദ്രമായ അടൂര്‍ ബി എഡ് സെന്ററില്‍ വോട്ടിംഗ് മെഷീനുകള്‍, വിവിപാറ്റ് എന്നിവ സൂക്ഷിക്കുന്നതിന് ഏഴ് സ്രട്രോംഗ്റൂമുകള്‍ തയാറാക്കുന്നതിലേക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഏപ്രില്‍ മൂന്നിന് വൈകുന്നേരം മൂന്നുവരെ സീല്‍ഡ് കവറില്‍ 115-അടൂര്‍ എല്‍എസി ഉപവരണാധികാരിയായ റവന്യൂ ഡിവിഷണല്‍ ഓഫീസറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 04734 224827.
—-
ഇ-ലേലം
പുളികീഴ് പോലീസ് സ്റ്റേഷനില്‍ അവകാശികള്‍ ഇല്ലാതെ സൂക്ഷിച്ചിട്ടുളള ആറ് ലോട്ടുകളിലായുളള വിവിധ തരത്തിലുളള 19 വാഹനങ്ങള്‍ എംഎസ്റ്റിസി ലിമിറ്റഡിന്റെ വെബ്‌സൈറ്റായ www.mstcecommerce.com മുഖേന ഏപ്രില്‍ ആറിന് ഇ -ലേലം നടത്തും. ഫോണ്‍: 0468 2222630. പുളികീഴ് പോലീസ് സ്റ്റേഷന്‍ – 0469 2610149, 9497980240

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള സർവകലാശാലയിലെ വിവാദങ്ങൾക്കിടെ രജിസ്ട്രാർ അവധി അപേക്ഷ നൽകി

0
തിരുവനന്തപുരം: കേരള സർവകലാശാലയിലെ വിവാദങ്ങൾക്കിടെ രജിസ്ട്രാർ അവധി അപേക്ഷ നൽകി. ജൂലൈ...

കോന്നി പാറമട ദുരന്തം ; അജയ് റായ് യുടെ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞത് ലോങ്ങ്‌...

0
കോന്നി : ചെങ്കുളംപാറമടയിൽ നടന്ന ദുരന്തത്തിൽ നടന്ന തിരച്ചിലിൽ അജയ് റായ്...

വയനാട്ടിൽ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

0
വയനാട്: വയനാട്ടിൽ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു. ചീരാൽ കൊഴുവണ ഉന്നതിയിലെ...

സംയുക്ത ട്രേഡ് യൂണിയനുകള്‍ നടത്തുന്ന പണിമുടക്ക് വടക്കന്‍ കേരളത്തിൽ പൂര്‍ണം

0
കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകള്‍ നടത്തുന്ന...