നാമനിര്‍ദേശ പത്രികയും സത്യവാങ്മൂലവും വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും

For full experience, Download our mobile application:
Get it on Google Play

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്ലാ സ്ഥാനാര്‍ഥികളുടെയും നാമനിര്‍ദേശ പത്രികയും സത്യവാങ്മൂലവും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. പത്രിക സമര്‍പ്പിച്ച് 24 മണിക്കൂറിനകമാണ് വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത്. അപൂര്‍ണമായ സത്യവാങ്മൂലവും കൗണ്ടര്‍ സത്യവാങ്മൂലവുമുണ്ടെങ്കില്‍ അതും സൈറ്റില്‍ പ്രസിദ്ധീകരിക്കും. നാമനിര്‍ദേശ പത്രികയും ഫോം 26 ല്‍ നല്‍കുന്ന സത്യവാങ്മൂലവും റിട്ടേണിംഗ് ഓഫീസറുടെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറുടെയും നോട്ടീസ് ബോര്‍ഡിലും പ്രസിദ്ധീകരിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന അവസാന ദിവസം വൈകിട്ട് മൂന്നിനുശേഷം എല്ലാ നാമനിര്‍ദേശ പത്രികയുടേയും പട്ടിക പ്രസിദ്ധീകരിക്കും. സ്ഥാനാര്‍ഥിയുടെ പൂര്‍ണ മേല്‍വിലാസം ഇതില്‍ രേഖപ്പെടുത്തും.

പത്രിക സമര്‍പ്പണം വീഡിയോയില്‍ ചിത്രീകരിക്കും
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത് വീഡിയോയില്‍ ചിത്രീകരിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന അവസാന ദിവസം ഉച്ചയ്ക്ക് രണ്ടു മുതല്‍ തുടര്‍ച്ചയായി ചിത്രീകരണം ഉണ്ടാകുമെന്നും തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു.
——
നാമനിര്‍ദേശ പത്രികയോടൊപ്പം
സ്ഥാനാര്‍ഥികള്‍ ഫോട്ടോ നല്‍കണം

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ബാലറ്റില്‍ ഉള്‍പ്പെടുത്തുന്നതിനായി നാമനിര്‍ദേശ പത്രികയോടൊപ്പം സ്ഥാനാര്‍ഥികള്‍ സ്വന്തം ഫോട്ടോ സമര്‍പ്പിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. ഫോട്ടോയുടെ മറുവശത്ത് സ്ഥാനാര്‍ഥി ഒപ്പിട്ടിരിക്കണം. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന്റെ മൂന്ന് മാസത്തിനുള്ളില്‍ എടുത്തതായിരിക്കണം ഫോട്ടോ. വെളുത്ത പശ്ചാത്തലത്തില്‍ എടുത്ത ഫോട്ടോയുടെ വലിപ്പം 2 സെന്റി മീറ്റര്‍ ത 2.5 സെന്റി മീറ്റര്‍ സ്റ്റാമ്പ് സൈസ് ആയിരിക്കണം. സാധാരണ വസ്ത്രം ധരിച്ച് വേണം എടുക്കാന്‍. യൂണിഫോം പാടില്ല. തൊപ്പി, കൂളിംഗ് ഗ്ലാസ് ഒഴിവാക്കണം. ഫോട്ടോ നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കിയില്ലെങ്കില്‍ സൂക്ഷ്മ പരിശോധനയ്ക്ക് മുമ്പായി നല്‍കണം. ഫോട്ടോ നല്‍കാത്തതുകൊണ്ട് മാത്രം പത്രിക തള്ളില്ല. പക്ഷേ, ബാലറ്റില്‍ സ്ഥാനാര്‍ഥിയുടെ ചിത്രം ഉണ്ടാവില്ല. ഫോട്ടോ നല്‍കുന്നതിനൊപ്പം സത്യവാങ്മൂലം നല്‍കണമെന്നും കളക്ടര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റിമാൻഡ് പ്രതി ജയിൽ ചാടിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാവില്ല

0
ആലുവ: 56 തടവുകാർ ഉൾക്കൊള്ളാവുന്ന ജയിലിൽ 117 പേർ. ആലുവ സബ്ജയിൽ...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; പ്രതികളുടെ സാന്നിദ്ധ്യം തെളിയിക്കാൻ ഇമേജ് മാച്ചിംഗ്...

0
തിരുവനന്തപുരം: പിണറായിയുടെ വസതിയില്‍ വെച്ച് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ...

പിതാവിനെ കൊന്നയാള്‍ ശിക്ഷിക്കപ്പെടണം ; പുതിയ വാര്‍ത്തകള്‍ പ്രതീക്ഷ നല്‍കുന്നത് : ചാക്കോയുടെ മകന്‍...

0
കൊച്ചി: സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ളയാളെ കണ്ടെത്തിയെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട ചാക്കോയുടെ മകന്‍...

40 കഴിഞ്ഞവർ പഞ്ചസാര ഒഴിവാക്കണം വില ഇനിയും കൂടും ; വിലക്കയറ്റത്തെ ന്യായീകരിച്ച് ബിജെപി...

0
ഭോപ്പാൽ: പഞ്ചസാര വില ഉയരുന്നതിനെച്ചൊല്ലി രാജ്യത്ത് ചർച്ച തുടരുന്നതിനിടെ വിവാദ പരാമർശവുമായി...