Monday, April 21, 2025 10:30 am

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

അഗ്നിവീര്‍വായു: മ്യുസിഷ്യന്‍ തസ്തികയിലേക്ക് റിക്രൂട്ട്‌മെന്റ് റാലിക്ക്
അപേക്ഷ ജൂണ്‍ 5 വരെ

അഗ്നിവീര്‍വായു മ്യുസിഷ്യന്‍ തസ്തികയിലേക്ക് ഇന്ത്യന്‍ വ്യോമസേന നടത്തുന്ന റിക്രൂട്ട്‌മെന്റ് നടപടികളിലേക്ക് അവിവാഹിതരായ സ്ത്രീകളില്‍നിന്നും പുരുഷന്മാരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. 2024 ജൂലൈ മൂന്നു മുതല്‍ 12 വരെ ഉത്തര്‍പ്രദേശിലെ കാണ്‍പുര്‍ എയര്‍ഫോഴ്‌സ് സ്റ്റേഷന്‍, കര്‍ണാടകയിലെ ബംഗളുരു കബണ്‍ റോഡ് എന്നിവിടങ്ങളില്‍ വച്ചാണ് റിക്രൂട്ടമെന്റ് റാലി. സംഗീത ഉപകരണങ്ങളിലെ പ്രാവീണ്യം അറിയുന്നതിനുള്ള പരീക്ഷ, ഇംഗ്ലീഷ് എഴുത്തുപരീക്ഷ, ഫിസിക്കല്‍ ഫിറ്റ്‌നെസ് ടെസ്റ്റ് 1, 2, അഡാപ്റ്റബിലിറ്റി 2, മെഡിക്കല്‍ അപ്പോയിന്റ്‌മെന്റ്‌സ് എന്നിവയാണ് റിക്രൂട്ട്‌മെന്റിന്റെ ഭാഗമായുള്ളത്. പത്താം ക്ലാസോ തത്തുല്യ യോഗ്യതയോ, സംഗീത ഉപകരണങ്ങളിലെ മികവും പരിചയവുമാണ് യോഗ്യത. https://agnipathvayu.cdac.in. എന്ന വൈബ്‌സൈറ്റിലൂടെ ജൂണ്‍ അഞ്ച് രാത്രി 11 വരെ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്തശേഷം പ്രൊവിഷണല്‍ അഡ്മിറ്റ് കാര്‍ഡ് ലഭിച്ച ഉദ്യോഗാര്‍ഥികളെ മാത്രമേ റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കാന്‍ അനുവദിക്കൂ. നിര്‍ദിഷ്ട യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളേ പ്രൊവിഷണല്‍ കാര്‍ഡില്‍ പറയുന്ന തീയതിയിലും സമയത്തിലും വേദിയിലും റിപ്പോര്‍ട്ട് ചെയ്യേണ്ടതുള്ളു. മുന്‍ഗണനാടിസ്ഥാനത്തില്‍ രണ്ടു റിക്രൂട്ട്‌മെന്റ് റാലി വേദികള്‍ ഉദ്യോഗാര്‍ഥികള്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ സമയത്തു തെരഞ്ഞെടുക്കണം. ജനനത്തീയതി: 2004 ജനുവരി രണ്ടിനും 2007 ജൂലൈ രണ്ടിനും(രണ്ടു തീയതികളും ഉള്‍പ്പെടെ) മധ്യേ ജനിച്ചവരാകണം ഉദ്യോഗാര്‍ഥികള്‍. അവിവാഹിതരായ ഉദ്യോഗാര്‍ഥികള്‍ (പുരുഷനും സ്ത്രീയും) മാത്രമേ റിക്രൂട്ട്‌മെന്റിന് അര്‍ഹരാകൂ. അഗ്നിവീര്‍ സേവന കാലാവധിയായ നാലുവര്‍ഷത്തിനിടയ്ക്കു വിവാഹിതരാകില്ല എന്ന സത്യവാങ്മൂലം ഇവര്‍ നല്‍കണം. വിശദവിവരങ്ങള്‍ക്ക്: https://agnipathvayu.cdac.in/A-V/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

റാങ്ക് പട്ടിക നിലവില്‍ വന്നു
പത്തനംതിട്ട ജില്ലയിലെ വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ടെപ്പിസ്റ്റ് ( പാര്‍ട്ട് ഒന്ന് – നേരിട്ടുളള നിയമനം, കാറ്റഗറി നം. 725/2022), (പാര്‍ട്ട് രണ്ട് ബൈട്രാന്‍സ്ഫര്‍ റിക്രൂട്ട്മെന്റ്, കാറ്റഗറി നം. 726/2022) തസ്തികകളുടെ റാങ്ക് പട്ടിക നിലവില്‍ വന്നതായി പത്തനംതിട്ട ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
———
ഓവര്‍സീയര്‍ ഒഴിവ്
റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സീയറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് പോളിടെക്നിക് സിവില്‍ ഡിപ്ലോമ, രണ്ട് വര്‍ഷ ഡ്രാഫ്റ്റ്മാന്‍ സിവില്‍ സര്‍ട്ടിഫിക്കറ്റ് യോഗ്യതയുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുളളവര്‍ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് എന്നിവ സഹിതം ജൂണ്‍ ആറിന് വൈകിട്ട് അഞ്ചിന് മുന്‍പായി പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് അപേക്ഷ നല്‍കണം.

ടെന്‍ഡര്‍ ക്ഷണിച്ചു
അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് 2024 ജൂലൈ മുതല്‍ 2025 മാര്‍ച്ച് 31 വരെ ലാബ് റീഏജന്റസ്, സര്‍ജിക്കല്‍ ഉപകരണങ്ങള്‍, ഓര്‍ത്തോ ഇംപ്ലാന്റ്‌സ്, ആശുപത്രിയില്‍ ലഭ്യമല്ലാത്ത ലാബ് ടെസ്റ്റ്, സ്‌കാനിംഗുകള്‍, മെഡിക്കല്‍ ഓക്‌സിജന്‍, ലിക്വഡ് മെഡിക്കല്‍ ഗ്യാസ്, പ്രിന്റിംഗ് ജോലികള്‍, ക്ലീനിംഗ് സാധനങ്ങള്‍, ബയോമെഡിക്കല്‍ വേസ്റ്റ് പ്ലാസ്റ്റിക് കവറുകള്‍, മെഡിസിന്‍, സി.റ്റി, എക്‌സറേ കവറുകള്‍, സി.റ്റി, എക്‌സറേ ഫിലിം, ടെലിറേഡിയോളജി തുടങ്ങിയവ വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 18 ന് ഉച്ചയ്ക്ക് രണ്ടു വരെ. ഫോണ്‍ : 04734 223236.

പഠനോപകരണ സഹായം അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗത്വം നേടി ഒരുവര്‍ഷം പൂര്‍ത്തിയാക്കിവരും കുടിശിക കൂടാതെ കൃത്യമായി അംശാദായം അടച്ചുവരുന്നതുമായ അംഗങ്ങളുടെ മക്കള്‍ക്ക് 2024-2025 അധ്യയന വര്‍ഷത്തില്‍ പുതുതായി എല്‍.കെ.ജി, ഒന്നാം ക്ലാസ് അഡ്മിഷന്‍ നേടുന്ന കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങുന്നതിന് പ്രത്യേക ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വെള്ളകടലാസില്‍ തയ്യാറാക്കിയ അപേക്ഷ, അഡ്മിഷന്‍ നേടുന്ന സ്‌കൂളില്‍ നിന്നും ലഭ്യമാക്കിയ സാക്ഷ്യപത്രം, പദ്ധതി അംഗത്തിന്റെ അംഗത്വ കാര്‍ഡ്, അംശദായ പാസ് ബുക്ക്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് (അംഗത്തിന്റെ പേരില്‍ മാത്രം ഉള്ളത്) എന്നിവയുടെ പകര്‍പ്പ് സഹിതം ജൂണ്‍ 10 നു മുന്‍പായി ജില്ലാ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0468 2220248.

ന്യൂമീഡിയ ആന്‍ഡ് ഡിജിറ്റല്‍
ജേണലിസം ഡിപ്ളോമ
ജൂണ്‍ 10 വരെ അപേക്ഷിക്കാം

കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ ആന്‍ഡ് ഡിജിറ്റല്‍ ജേണലിസം ഡിപ്ളോമ കോഴ്സിലേക്ക് (കൊച്ചി സെന്റര്‍) അപേക്ഷ ക്ഷണിച്ചു. ആറുമാസമാണ് കോഴ്സിന്റെ കാലാവധി. വൈകിട്ട് ആറു മുതല്‍ എട്ടുവരെയാണ് ക്ലാസ് സമയം. ഒരേ സമയം ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ക്ലാസ് ലഭ്യമാണ്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 35,000 രൂപയാണ് ഫീസ്. ഡിഗ്രിയാണ് വിദ്യാഭ്യാസയോഗ്യത. പ്രായപരിധി ഇല്ല. മൊബൈല്‍ ജേണലിസം, എ ഐ, വെബ് ജേണലിസം, റൈറ്റിംഗ് ടെക്നിക്സ്, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, വീഡിയോ എഡിറ്റിംഗ് , സോഷ്യല്‍ മീഡിയ, പോഡ്കാസ്റ്റിംഗ് തുടങ്ങിയവയില്‍ പ്രായോഗിക പരിശീലനം നല്‍കും. സര്‍വീസില്‍ നിന്നു വിരമിച്ചവര്‍ക്കും മറ്റു ജോലികളിലുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്ത് സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 / കേരള മീഡിയ അക്കാദമി സബ്‌സെന്റര്‍ , ശാസ്തമംഗലം, തിരുവനന്തപുരം എന്ന വിലാസത്തിലോ [email protected] എന്ന ഇമെയില്‍ ഐഡിയിലോ അയക്കണം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും വയ്ക്കണം. അവസാന തീയതി ജൂണ്‍ 10. വെബ്‌സൈറ്റ് www.keralamediaacademy.or-g. ഫോണ്‍: 8848277081, 0484-2422275, 2422068, 0471-2726275.

അപകടകരമായ വൃക്ഷങ്ങള്‍ മുറിച്ചുമാറ്റണം
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ അവസ്ഥയില്‍ നില്‍ക്കുന്ന വൃക്ഷശിഖരങ്ങളും വൃക്ഷങ്ങളും മഴക്കാലത്ത് വ്യക്തികളുടെ ജീവനോ, സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാനായി സ്വന്തം ചെലവിലും ഉത്തരവാദിത്തത്തിലും മുറിച്ചു നീക്കി പഞ്ചായത്ത് ഓഫീസില്‍ വിവരം അറിയിക്കണം. അല്ലാത്തപക്ഷം ഇതിന്‍ മേലുണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങളുടെയും ഉത്തരവാദിത്തം ദുരന്തനിവാരണ നിയമപ്രകാരം ഉടമസ്ഥര്‍ക്കായിരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

72,000 തൊട്ടു ; സംസ്ഥാനത്ത് ഇന്നും സ്വർണവില ചരിത്രം കുറിച്ചു

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും സ്വർണവില ചരിത്രം കുറിച്ചു. സർവകാല റെക്കോർഡിലാണ്...

15കാരിയെ പ്രണയം നടിച്ച് മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

0
കോഴിക്കോട്: 15കാരിയെ പ്രണയം നടിച്ച് മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ....

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ ആര് സ്ഥാനാര്‍ത്ഥിയായാലും യുഡിഎഫ് വിജയിക്കുമെന്ന് വി എസ് ജോയി

0
മലപ്പുറം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ ആര് സ്ഥാനാര്‍ത്ഥിയായാലും യുഡിഎഫ് വിജയിക്കുമെന്ന് മലപ്പുറം...

കോഴിക്കോട് കാർ യാത്രികരെ ആക്രമിച്ചു ; പത്ത് പേർക്കെതിരെ കേസെടുത്ത് പോലീസ്

0
കോഴിക്കോട്: കല്ലാച്ചി വളയം റോഡിൽ കാർ യാത്രികരെ ആക്രമിച്ച സംഭവത്തിൽ 10...