ദര്‍ഘാസ്
പത്തനംതിട്ട ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ അധീനതയില്‍ വരുന്ന പ്രദേശങ്ങളില്‍ ക്വിക്ക് റെസ്പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്താനായി 2024 ജൂലൈ ഒന്ന് മുതല്‍ 2025 മാര്‍ച്ച് 31 വരെ കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ വാഹനം വിട്ടുനല്‍കുന്നതിനായി ജിഎസ്ടി രജിസ്ട്രേഷനുളള വാഹന ഉടമകളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 28 ന് വൈകുന്നേരം മൂന്നുവരെ. ഫോണ്‍: 0473 221236.
——–
പ്രീഡിഡിസി യോഗം 22 ന്
ജില്ലാ വികസന സമിതിയുടെ ജൂണ്‍ മാസത്തെ പ്രീഡിഡിസി യോഗം ജൂണ്‍ 22 ന് ഉച്ചയ്ക്ക് 2.30 ന് ഓണ്‍ലൈനായി ചേരും.
ഓംബുഡ്സ്മാന്‍ സിറ്റിംഗ്
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ജൂണ്‍ 20 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് ആന്‍ഡ് പിഎംഎവൈ ഓംബുഡ്സ്മാന്‍ ക്യാമ്പ് സിറ്റിംഗ് നടത്തും. തൊഴിലുറപ്പ് പദ്ധതി, പ്രധാന്‍ മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നീ പദ്ധതികളുടെ പരാതികള്‍ സ്വീകരിക്കുമെന്ന് ഓംബുഡ്സ്മാന്‍ സി.രാധാകൃഷ്ണകുറുപ്പ് അറിയിച്ചു. ഫോണ്‍ : 9447556949.
——–
സ്പോട്ട് ലേലം
കുറ്റൂര്‍ പഞ്ചായത്തില്‍ മണിമലയാറിനു കുറുകെ കുറ്റൂര്‍ -തോണ്ടറ പാലത്തിന് അടിവശം താഴോട്ട് അടിഞ്ഞുകൂടിയിട്ടുളള ഏകദേശം 15000 ക്യുബിക് മീറ്റര്‍ എക്കലും ചെളിയും കലര്‍ന്ന മണല്‍പുറ്റ് ജൂണ്‍ 26 ന് രാവിലെ 11 ന് കുറ്റൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സ്പോട്ട് ലേലം ചെയ്യും. താത്പര്യമുളളവര്‍ക്ക് പത്തനംതിട്ട മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരില്‍ നിരതദ്രവ്യം അടച്ച് ലേലത്തില്‍ പങ്കെടുക്കാം.
——–
തേക്ക് സ്റ്റംപുകളുടെ വില്‍പ്പന ആരംഭിച്ചു
പത്തനംതിട്ട സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ എലിയറയ്ക്കലുളള ഓഫീസില്‍ നിന്നും കലഞ്ഞൂര്‍ വാഴപ്പാറയിലെ ജില്ലാ സ്ഥിരം നഴ്സറിയില്‍ ശാസ്ത്രീയമായി തയാറാക്കിയ നല്ലയിനം തേക്ക് സ്റ്റംപുകളുടെ വില്‍പ്പന ആരംഭിച്ചു. ഫോണ്‍ : 8547603654, 889115639, 9497648524.