Saturday, May 10, 2025 1:37 am

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

അപകടകരമായ നിലയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റണം
മൈലപ്ര ഗ്രാമപഞ്ചായത്തിലെ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയില്‍ നില്‍ക്കുന്ന മരങ്ങള്‍ കാലവര്‍ഷക്കെടുതിയില്‍ മറിഞ്ഞ് വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാന്‍ മരങ്ങളുടെ ഉടമസ്ഥര്‍ മുന്‍കൂട്ടി സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മരങ്ങള്‍ മുറിച്ച് മാറ്റുകയോ / കോതി ഒതുക്കുകയോ ചെയ്ത് അപകട സാധ്യത ഒഴിവാക്കണം. മരങ്ങള്‍ മുറിച്ച് മാറ്റാത്ത പക്ഷം ഇതിന്‍മേലുണ്ടാകുന്ന സകലമാന കഷ്ടനഷ്ടങ്ങള്‍ക്കും ദുരന്ത നിവാരണ നിയമപ്രകാരം മരങ്ങളുടെ ഉടമസ്ഥന്‍ മാത്രമായിരിക്കും ഉത്തരവാദിയെന്ന് മൈലപ്ര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ആസ്തി രജിസ്റ്റര്‍ കാലികമാക്കുന്നു
റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിന്റെ ആസ്തി രജിസ്റ്റര്‍ കാലികമാക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ച റോഡുകളുടെ ലിസ്റ്റ് പൊതുജനശ്രദ്ധയ്ക്കായി റാന്നി പെരുനാട് കൃഷി ഓഫീസ്, പെരുനാട് വില്ലേജ് ഓഫീസ്‌, കൊല്ലമുള വില്ലേജ് ഓഫീസ് എന്നിവിടങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ആക്ഷേപമുളളവര്‍ ആയത് രേഖാമൂലം 30 ദിവസത്തിനുളളില്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അറിയിക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

റിസോഴ്സ് പേഴ്സണ്‍മാരെ തെരഞ്ഞെടുക്കുന്നു
വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള മിഷന്‍ വാത്സല്യ പദ്ധതിവഴി നടപ്പാക്കുന്ന ഒആര്‍സി പദ്ധതിയുടെ 2024-2025 അധ്യയന വര്‍ഷത്തെ വിവിധ പരിശീലന പരിപാടികളിലേയ്ക്ക് റിസോഴ്സ് പേഴ്സണ്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിരുദാനന്തര ബിരുദം, കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തി പരിചയവും പരിശീലന മേഖലയിലെ പ്രവര്‍ത്തിപരിചയവും / ബിരുദവും കുട്ടികളുടെ മേഖലയില്‍ രണ്ടുവര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവും പരിശീലന മേഖലയിലെ പ്രവര്‍ത്തി പരിചയവും/ ബിരുദാനന്തര ബിരുദത്തിന് പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍. ഹോണറേറിയം: കൈകാര്യംചെയ്യുന്ന സെഷനുകള്‍ക്കനുസരിച്ച്. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡേറ്റയും ജനന തീയതി, യോഗ്യത, താമസസ്ഥലം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സമര്‍പ്പിക്കണം. അപേക്ഷകര്‍ക്ക് 01.06.2024 ന് 40 വയസ് കവിയരുത.് അപേക്ഷകള്‍ ജില്ലാശിശു സംരക്ഷണ ഓഫീസര്‍, മൂന്നാം നില, മിനി സിവില്‍സ്റ്റേഷന്‍, ആറന്മുള, പത്തനംതിട്ട -689 533 എന്ന വിലാസത്തില്‍ ജൂലൈ ഒന്നിന് വൈകുന്നേരം അഞ്ചിന് മുമ്പായി തപാല്‍ മുഖേന ലഭിക്കണം. ഫോണ്‍. 0468 2319998.

ട്രൈബല്‍ പാരാമെഡിക്സ് ട്രെയിനി നിയമനം
പട്ടികവര്‍ഗ വികസന വകുപ്പ് ആരോഗ്യവകുപ്പുമായി ചേര്‍ന്ന് പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുളള നേഴ്സിംഗ് ഉള്‍പ്പെടെയുളള പാരാമെഡിക്കല്‍ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയവരെ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജ് വരെയുളള ആരോഗ്യകേന്ദ്രങ്ങളില്‍ താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി നടപ്പാക്കുന്ന പദ്ധതിയായ ട്രൈബല്‍ പാരാമെഡിക്സ് ട്രെയിനി നിയമനത്തിന് അര്‍ഹരായ പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നേഴ്സിംഗ്, ഫാര്‍മസി, മറ്റ് പാരാമെഡിക്കല്‍ കോഴ്സ് ബിരുദം /ഡിപ്ലോമയാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 21-35 വയസ്. നിയമന കാലാവധി – ഒരു വര്‍ഷം. നിശ്ചിത മാതൃകയിലുളള അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജില്ലയിലെ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ് / ഐടിഡിപി പ്രോജക്ട് ഓഫീസ് എന്നിവിടങ്ങളില്‍ ജൂലൈ അഞ്ചിന് വൈകുന്നേരം അഞ്ചിനകം സമര്‍പ്പിക്കണം. ഫോണ്‍ : 04735227703, വെബ്‌സൈറ്റ് : www.stdkerala.gov.in.

യോഗ പരിശീലനം
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ വികസന ഏജന്‍സിയായ അസാപ്പ് കേരളയുടെ കുന്നന്താനം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ യോഗ പരിശീലനം ആരംഭിക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ യോഗ ഗ്രാമമായ് കുന്നന്താനത്തെ രൂപപ്പെടുത്തിയ യോഗ-കുങ് ഫു ട്രെയ്നര്‍ മാസ്റ്റര്‍ എം.ജി. ദീലീപാണ് ക്ലാസുകള്‍ നയിക്കുന്നത്. ഫോണ്‍ : 9495999688,6235732523.
——–
പ്രീഡിഡിസി യോഗം മാറ്റിവെച്ചു
ജൂണ്‍ 22 ന് നടത്താന്‍ തീരുമാനിച്ചിരുന്ന ജില്ലാ വികസനസമിതി പ്രീഡിഡിസി യോഗം ജൂണ്‍ 25 ന് ഉച്ചയ്ക്ക് 2.30 ന് ഓണ്‍ലൈനായി ചേരും.

മസ്റ്ററിംഗ്
കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ നിന്നും ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിച്ച ഗുണഭോക്താക്കള്‍ ജൂണ്‍ 25 മുതല്‍ ആഗസ്റ്റ് 24 വരെയുളള കാലയളവിനുളളില്‍ അക്ഷയകേന്ദ്രങ്ങള്‍ മുഖേന ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം. ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയവരും മസ്റ്ററിംഗ് ചെയ്യണം. ഫോണ്‍: 0495 2966577, 9188230577.
———
ഇ-ഗ്രാന്റ്‌സ് ക്ലെയിമുകള്‍ 30 ന് മുന്‍പായി സമര്‍പ്പിക്കണം
2023-24 അധ്യന വര്‍ഷത്തെ ഇ-ഗ്രാന്റ്‌സ് ക്ലെയിമുകള്‍ക്കായി ജൂണ്‍ 30 ന് മുന്‍പായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. 30 ന് ശേഷം ഇ- ഗ്രാന്റ്‌സ് സൈറ്റ് ലഭ്യമാകില്ലന്നും പ്രസ്തുത വര്‍ഷത്തെ ക്ലെയിമുകള്‍ പുതുതായി സമര്‍പ്പിക്കാന്‍ അവസരം ഉണ്ടാകുന്നതല്ലെന്നും റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 04735 227703.

വാര്‍ഷിക മസ്റ്ററിംഗ്
കേരളസംസ്ഥാന അസംഘടിതതൊഴിലാളി സാമൂഹ്യസുരക്ഷാ ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ ഓഗസ്റ്റ് 24ന് മുന്‍പായി അക്ഷയകേന്ദ്രങ്ങള്‍ വഴി ഇ-മസ്റ്ററിംഗ് നടത്തണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ നമ്പര്‍ : 0468-2220248.
——-
ക്വട്ടേഷന്‍
കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്ററില്‍ പഠിക്കുന്ന കുട്ടികളെ സ്‌കൂളിലേയ്ക്ക് കൊണ്ടുവരുന്നതിനും തിരികെ കൊണ്ട് വിടുന്നതിനും ടാക്‌സി പെര്‍മിറ്റുള്ള വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 28. ഫോണ്‍ : 04734 285225.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആഴക്കടൽ മത്സ്യസമ്പത്ത് : സംയുക്ത സാധ്യതാ പഠനത്തിന് തുടക്കമിട്ട് സിഎംഎഫ്ആർഐയും സിഫ്റ്റും

0
കൊച്ചി: ഇന്ത്യയുടെ ആഴക്കടൽ മത്സ്യസമ്പത്ത് ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള സാധ്യതകൾ പഠിക്കുന്ന സംയുക്ത...

സംസ്കൃത സർവ്വകലാശാലയിൽ റിസർച്ച് അസിസ്റ്റന്റ് ഒഴിവ്

0
കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ സെന്റർ...

ജമ്മു കശ്‌മീരിലും പഞ്ചാബിലും പാകിസ്ഥാൻ്റെ അതിരൂക്ഷമായ ആക്രമണം തുടരുന്നു

0
ദില്ലി: ജമ്മു കശ്‌മീരിലും പഞ്ചാബിലും പാകിസ്ഥാൻ്റെ അതിരൂക്ഷമായ ആക്രമണം തുടരുന്നു. ഡ്രോൺ...

വ്യാജ ബില്ല് ചമച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത ജീവനക്കാരി അറസ്റ്റിൽ

0
കായംകുളം: ആലപ്പുഴ ജില്ലയിലെ തത്തംപള്ളിയിലെ ആശുപത്രിയിൽ നിന്നും വ്യാജ ബില്ല് ചമച്ച്...