Monday, July 1, 2024 7:36 pm

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ലേലം
പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ അധികാര പരിധിയിലുള്ള പത്തനംതിട്ട പോലീസ് സ്റ്റേഷന്‍ പരിസരത്ത് സ്ഥിതി ചെയ്യുന്ന പഴയ പോലീസ് ക്വാര്‍ട്ടേഴ്സുകള്‍ ജൂലൈ 17 ന് രാവിലെ 11 ന് പത്തനംതിട്ട ഡിവൈഎസ്പി ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ദര്‍ഘാസ് നേരിട്ടോ തപാല്‍ മാര്‍ഗമോ, നിരതദ്രവ്യം പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ പേരില്‍ അടച്ചതിന്റെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം ജൂലൈ 15 ന് വൈകിട്ട് അഞ്ചുവരെ പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ സമര്‍പ്പിക്കാം.
ഇ- മെയില്‍ [email protected] ഫോണ്‍ – 0468-2222630

മസ്റ്ററിംഗ് നടത്തണം
കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2023 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ ആഗസ്റ്റ് 24 ന് മുമ്പ് മസ്റ്ററിംഗ് നടത്തണം. മസ്റ്ററിംഗിനുളള അംഗീകൃത സര്‍വീസ് ചാര്‍ജ് ഗുണഭോക്താക്കള്‍ നല്‍കണം. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, കിടപ്പുരോഗികള്‍ എന്നിങ്ങനെ അക്ഷയകേന്ദ്രങ്ങളില്‍ എത്തിചേരാന്‍ കഴിയാത്തവര്‍ വിവരം അക്ഷയകേന്ദ്രങ്ങളില്‍ അറിയിച്ചാല്‍ അക്ഷയകേന്ദ്ര പ്രതിനിധി വീട്ടില്‍ എത്തി മസ്റ്ററിംഗ് നടത്തും. ആധാര്‍ ഇല്ലാതെ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട 85 വയസ് കഴിഞ്ഞവര്‍, 80 ശതമാനത്തിലധികം ശാരീരിക വൈകല്യമുളളവര്‍, സ്ഥിരമായി രോഗശയ്യയിലുളളവര്‍ എന്നിവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം.

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ആറിന്
കോഴഞ്ചേരി താലൂക്ക് വികസനസമിതി യോഗം ജൂലൈ ആറിന് രാവിലെ 11 ന് പത്തനംതിട്ട മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
——–
കോന്നി താലൂക്ക് വികസന സമിതി യോഗം ആറിന്
കോന്നി താലൂക്ക് വികസനസമിതി യോഗം ആറിന് രാവിലെ 11 ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരും.

അപേക്ഷ ക്ഷണിച്ചു
മെഴുവേലി വനിത ഐ ടി ഐ യില്‍ എന്‍ സി വി റ്റി സ്‌കീം പ്രകാരം ആരംഭിക്കുന്ന ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ (രണ്ട് വര്‍ഷം), ഫാഷന്‍ ഡിസൈന്‍ ടെക്നോളജി (ഒരുവര്‍ഷം) എന്നീ ട്രേഡുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ്സ് വിജയിച്ചവര്‍ക്കും അധിക യോഗ്യതയുളളവര്‍ക്കും അപേക്ഷിക്കാം. https://itiadmissions.kerala.gov.in എന്ന വെബ്സൈറ്റ് വഴി നേരിട്ടും ഏതെങ്കിലും ഗവ: ഐ.ടി.ഐ, അക്ഷയ സെന്റര്‍ എന്നിവയുമായി ബന്ധപ്പെട്ടും രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുമായി അപേക്ഷകര്‍ അടുത്തുളള ഏതെങ്കിലും സര്‍ക്കാര്‍ ഐ.ടി.ഐകളില്‍ എത്തി വെരിഫിക്കേഷന്‍ നടപടി പൂര്‍ത്തീകരിക്കണം. ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ അഞ്ച്. ഫോണ്‍ : 9995686848, 8075525879, 9496366325.

തീയതി നീട്ടി
2024 വര്‍ഷത്തെ ഐടിഐ പ്രവേശനത്തിനുളള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി ജൂലൈ അഞ്ചിന് വൈകുന്നേരം അഞ്ചുവരെ നീട്ടി. ജൂലൈ പത്തിനകം തൊട്ടടുത്ത സര്‍ക്കാര്‍ ഐടിഐ യില്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണമെന്ന് റാന്നി ഗവ.ഐടിഐ പ്രിന്‍സിപ്പല്‍ അറിയിച്ചു.
——–
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റില്‍ യങ് പ്രൊഫഷണല്‍ നിയമനം
റവന്യൂ വകുപ്പിന്റെ പരിശീലന കേന്ദ്രമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റില്‍ (ഐഎല്‍ഡിഎം)യങ് പ്രൊഫഷണലുകളെ നിയമിക്കും. ഐഎല്‍ഡിഎം ലെ എംബിഎ ഡിസാസ്റ്റര്‍ മാനേജ്മന്റ് പ്രോഗ്രാമിനോടനുബന്ധിച്ചും, ഡി.എം സെന്ററിലെ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് ഒരു വര്‍ഷത്തെ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നത്. പ്രതിമാസ വേതനം 30,000 രൂപ. ദുരന്തനിവാരണത്തില്‍ ബിരുദാനന്തര ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. പ്രവര്‍ത്തി പരിചയമുള്ളവരുടെ അഭാവത്തില്‍ കോഴ്സ് പൂര്‍ത്തിയായവരെ പരിഗണിക്കും. പ്രായപരിധി 30 വയസ്. http://ildm.kerala.gov.in/ എന്ന വെബ്സൈറ്റ് വഴി ബയോഡാറ്റ സാഹിതം അപേക്ഷിക്കാം. അപേക്ഷ നല്‍കേണ്ട അവസാന തിയതി ജൂലൈ 6. ഫോണ്‍: 8547670005.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇടക്കുളം- അപ്പിമുക്ക് തിരുവാഭരണ പാതയിൽ റോഡ് തകര്‍ച്ച നേരിടുന്നതായി ആരോപണം

0
റാന്നി: ശബരിമല തിരുവാഭരണ പാതയോടു ചേര്‍ന്ന് തടി എത്തിച്ച് വലിയ വാഹനത്തില്‍...

എന്താണ് നിങ്ങളുടെ വാട്‌സ്ആപ്പിന്റെ പേജിൽ വലത് ഭാഗത്ത് താഴെ കാണുന്ന ആ നീല വലയം…?

0
മെറ്റ എഐ സേവനം ലഭ്യമാകാനായി വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, മെസഞ്ചർ ആപ്പുകൾ...

വിമര്‍ശകര്‍ക്ക് ചുട്ട മറുപടി നല്‍കി പ്രഭാസിന്‍റെ വിജയഭേരി

0
ബാഹുബലിക്ക് ശേഷം ഇന്ത്യന്‍ ബോക്സോഫീസുകളില്‍ പ്രഭാസിന്‍റെ തേരോട്ടമാണ്‌ കഴിഞ്ഞ മൂന്ന് ദിവസമായി...

പന്തളം നഗരസഭയിലെ ബിജെപി ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്‌ക്കെതിരെ മാർച്ചും ധർണ്ണയും നടത്തി എൽഡിഎഫ്

0
പന്തളം: പന്തളം നഗരസഭയിലെ ബി ജെ പി ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കും അഴിമതിക്കുമെതിരെ...