തികഞ്ഞ പരാജയം – പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽ കുമാർ രാജി വെച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: പഴവങ്ങാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനിത അനിൽ കുമാർ രാജി വെച്ചു. പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിന് ശേഷം ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി എടുത്ത ധാരണപ്രകാരം ആണ് രാജി. അഞ്ചാം വാർഡ് മെമ്പർ റൂബി കോശിക്ക് ആണ് അടുത്ത ഊഴം. ആരോഗ്യ – വിദ്യാഭ്യാസ സ്‌ഥിരം സമിതി അധ്യക്ഷ ബിജി വർഗീസും ധാരണ പ്രകാരം രാജി വെച്ചു. നാലാം വാർഡ് അംഗം സൗമ്യ ജി. നായർക്ക് ആണ് അടുത്ത ഊഴം. അനിത അനില്‍ കുമാര്‍ പ്രസിഡന്റ് എന്ന നിലയില്‍  തികഞ്ഞ പരാജയം ആയിരുന്നു.  ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നതില്‍ ഇവര്‍ മുമ്പിലായിരുന്നു. മാധ്യമങ്ങളില്‍ തന്നെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള വാര്‍ത്തകള്‍ വരണമെന്നും ഇവര്‍ക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. വിമര്‍ശിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ കേസില്‍ കുടുക്കുവാനും ഇവര്‍ ശ്രമിച്ചിരുന്നു. പഴവങ്ങാടി ഗ്രാമ പഞ്ചായത്തില്‍ കാര്യമായ ഒരു വികസനവും കൊണ്ടുവരുവാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ റാന്നി സീറ്റിനു വേണ്ടി ചരടുകള്‍ വലിച്ചെങ്കിലും പാളി. തുടര്‍ന്ന് ഇവര്‍ നടത്തിയ ചില രാഷ്ട്രീയ നീക്കങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. റാന്നി എം.എല്‍.എ പ്രമോദ് നാരായണനുമായും ഇവര്‍ അത്ര രസത്തില്‍ ആയിരുന്നില്ല.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല ചിങ്ങ മാസ ദര്‍ശനം ; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

0
പത്തനംതിട്ട: ശബരിമല ചിങ്ങ മാസ പൂജകള്‍ക്കായി ഓഗസ്റ്റ് 16ന് നട...

തലസ്ഥാന നഗരത്തിൽ സർവീസ് നടത്താൻ കൂടുതൽ പ്രിയദർശിനി ബസുകളെത്തുന്നു

0
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ സർവീസ് നടത്താൻ കൂടുതൽ പ്രിയദർശിനി ബസുകളെത്തുന്നു. നഗരത്തിൽ...

മൂന്നാറിൽ കനത്ത മഴയെ തുടർന്ന് നിർമാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞുതാഴ്ന്നു

0
ഇടുക്കി: ഇടുക്കിയിൽ ശക്തമായ മഴ തുടരുന്നു. മൂന്നാറിൽ കനത്ത മഴയെ തുടർന്ന്...

എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് പ്രതിഷേധത്തിൽ നിന്ന് പിന്മാറണം എന്ന് ആവശ്യപ്പെട്ട് സർക്കാർ

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് പ്രതിഷേധത്തിൽ...