ഇടക്കുളം- അപ്പിമുക്ക് തിരുവാഭരണ പാതയിൽ റോഡ് തകര്‍ച്ച നേരിടുന്നതായി ആരോപണം

For full experience, Download our mobile application:
Get it on Google Play

റാന്നി: ശബരിമല തിരുവാഭരണ പാതയോടു ചേര്‍ന്ന് തടി എത്തിച്ച് വലിയ വാഹനത്തില്‍ കയറ്റുന്നതു വഴി റോഡ് തകര്‍ച്ച നേരിടുന്നതായി ആരോപണം. ഇടക്കുളം- അപ്പിമുക്ക് തിരുവഭരണ പാതയിലാണ് നിരന്തരം തടി ലോറിയിൽ കയറ്റുന്നതു വഴി റോഡ് നാമാവിശേഷമാക്കുന്നത്. തിരുവാഭരണ പാത സംരക്ഷണ സമിതി വർഷങ്ങൾ പ്രയത്നിച്ചാണ് പാതയുടെ കൈയ്യേറ്റമൊഴിവാക്കി മോചനം സാദ്ധ്യമാക്കിയത്. റാന്നി മുൻ എം എൽ എ രാജു എബ്രഹാം മുൻകൈ എടുത്ത് റീ ബിൽഡ് കേരള ഫണ്ട്‌ ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്ത് ഗതാഗതം സാധ്യമാക്കിയ പാതയിൽ ആണ് ചില വ്യക്തികള്‍ ചേര്‍ന്ന് ഈ കടും കൈ ചെയ്യുന്നത്. തിരുവാഭരണ പാതയുടെ സംരക്ഷണം അതാത് പഞ്ചായത്തുകളെയാണ് ഏൽപ്പിച്ചിട്ടുള്ളത്.

എന്നാല്‍ റോഡ് തകർന്നാലും ആർക്കും ഉത്തരവാദിത്വമില്ലാ എന്നാണ് നയം. പഞ്ചായത്തിന്റെ ഈ നയമാണ് തിരുവാഭരണ പാതയിൽ നിരന്തരം കൈയ്യേറ്റവും റോഡ് നശിപ്പിക്കലിനും കാരണമെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി ആരോപിക്കുന്നു. പാതയുടെ നാശം കണ്ടില്ല എന്ന് നടിക്കാൻ പറ്റുകയില്ല. ഇതിനെതിരെ നടപടി ഉണ്ടാകാത്ത പക്ഷം ഭക്തരെ സംഘടിപ്പിച്ച് പഞ്ചായത്തിന് എതിരെ സമരം ചെയ്യേണ്ടതായി വരുമെന്നും പോലീസ് ബന്ധപ്പെട്ടവർക്കെതിരെ നടപടി എടുത്ത് പരിഹാരം കാണണമെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴികാല ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...