ടെന്‍ഡര്‍
സാമൂഹ്യനീതി വകുപ്പിന് കീഴിലുളള ജില്ലാ പ്രൊബേഷന്‍ ഓഫീസിലേക്ക് ഒരു വര്‍ഷകാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജീപ്പ് /കാര്‍ നല്‍കുന്നതിന് തയാറുളള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 25 ന് പകല്‍ ഒന്നുവരെ.
ഫോണ്‍ : 0468 2325242.
——–
സ്പോട്ട് അഡ്മിഷന്‍
സ്‌കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ് (സ്റ്റാസ്)പത്തനംതിട്ടയില്‍ ബിഎസ്സി കംപ്യൂട്ടര്‍ സയന്‍സ്, ബിഎസ്സി സൈബര്‍ ഫോറന്‍സിക്, ബിസിഎ, എംഎസ്സി സൈബര്‍ ഫോറന്‍സിക്, എംഎസ്സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്,ബി കോം ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍, ബികോം അക്കൗണ്ടിംഗ,് എംഎസ്സി ഫിഷറി ബയോളജി ആന്‍ഡ് അക്വാകള്‍ച്ചര്‍ എന്നീ കോഴ്സുകളില്‍ ഒഴിവുളള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുളള സംവരണ വിഭാഗത്തില്‍പെട്ടവര്‍ക്ക് ഫീസ് ആനുകൂല്യവും സ്‌കോളര്‍ഷിപ്പും ലഭിക്കും.
ഫോണ്‍ : 9446302066, 8547124193, 7034612362.
അവലോകനയോഗം 12 ന്
2024 വര്‍ഷത്തിലെ ആറന്മുള വളളസദ്യ വഴിപാടുകള്‍, ഉതൃട്ടാതി ജലോത്സവം, അഷ്ടമി രോഹിണി വളളസദ്യ എന്നിവയുടെ സുഗമമായ നടത്തിപ്പിലേക്ക് ഏര്‍പെടുത്തേണ്ട ക്രമീകരണങ്ങള്‍ സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യുന്നതിലേക്ക് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകനയോഗം ജൂലൈ 12 ന് രാവിലെ 11.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
———
മോണ്ടിസോറി, പ്രീ -പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ ജൂലൈയില്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസോറി, പ്രീ -പ്രൈമറി, നഴ്സറി ടീച്ചര്‍, ട്രെയിനിംഗ് കോഴ്‌സുകള്‍ക്ക് ഡിഗ്രി /പ്ലസ് ടു/ എസ്എസ്എല്‍സി യോഗ്യതയുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു . ഫോണ്‍: 7994449314.
ഐടിഐ പ്രവേശനം
2024സെഷനിലെ ഐടിഐ പ്രവേശനത്തിനായി ഓണ്‍ലൈന്‍ ആയി ജൂലൈ 12 വരെ അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധിയില്ല. എസ്.എസ്.എല്‍.സി. ജയിച്ചവര്‍ക്കും/തോറ്റവര്‍ക്കും തത്തുല്യയോഗ്യതയുള്ളവര്‍ക്കും https://itiadmissions.kerala.gov.ശി എന്ന വെബ്സൈറ്റ് മുഖേന നൂറ് രൂപ ഫീസടച്ച് അപേക്ഷിക്കാം. അപേക്ഷിച്ചതിനു ശേഷം തൊട്ടടുത്ത സര്‍ക്കാര്‍ ഐടിഐ യില്‍ വന്ന് അപേക്ഷ വെരിഫൈ ചെയ്യണം. പത്തനംതിട്ടജില്ലയിലെഏക ഫസ്റ്റ് ഗ്രേഡ്സ്ഥാപനമായ ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ ടി ഐ യില്‍ പതിനാല് ട്രേഡുകളിലായി നാനൂറില്‍ പരം സീറ്റുകളുണ്ട്. പഠനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്റ്റൈപന്റോട് കൂടിയ അപ്രന്റീസ്ഷിപ്പ് ചെയ്യുന്നതിനുള്ളസൗകര്യം ഉണ്ടായിരിക്കും. ഫോണ്‍ : 0468 – 2258710.
———-
തീയതി നീട്ടി
സ്‌കോള്‍-കേരള മുഖേന നാഷണല്‍ ആയുഷ് മിഷന്റെയും സംസ്ഥാന ആയുഷ് വകുപ്പിന്റെയും അംഗീകാരത്തോടെ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ യോഗിക് സയന്‍സ് ആന്‍ഡ് സ്പോര്‍ട്‌സ് യോഗ കോഴ്‌സ് രണ്ടാം ബാച്ചിലേക്കുള്ള (2024-25) പ്രവേശന തീയതി നീട്ടി. പിഴയില്ലാതെ ജൂലൈ 12 വരെയും 100 രൂപ പിഴയോടുകൂടി 22 വരെയും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് www.scolekerala.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഓണ്‍ലൈനായി ഇതിനകം രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം സംസ്ഥാന/ജില്ലാ ഓഫീസുകളില്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ എത്തിക്കണം. ഫോണ്‍ : 0471 2342950, 2342271, 2342369.
യോഗം 12 ന്
തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണുമായി ബന്ധപ്പെട്ട് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും ഏകോപനത്തിനുമായി നിലവിലെ സ്ഥിതിയും മുന്നൊരുക്കങ്ങളും പരിശോധിക്കുന്നതിനായി ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ജൂലൈ 12 ന് പകല്‍ 12 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.
——–
ആധാര്‍ മോണിറ്ററിംഗ് കമ്മിറ്റി യോഗം 10 ന്
ജില്ലയിലെ ആധാര്‍ സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലാതല ആധാര്‍ മോണിറ്ററിംഗ് കമ്മിറ്റിയുടെ യോഗം ജൂലൈ 10 ന് ഉച്ചയ്ക്ക് ശേഷം 2:45 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
റീ ടെന്‍ഡര്‍
പറക്കോട് അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസിന്റെ ഉപയോഗത്തിനായി കരാര്‍ വ്യവസ്ഥയില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടാക്സി പെര്‍മിറ്റുളള ഏഴ് വര്‍ഷത്തിലധികം പഴക്കമില്ലാത്ത വാഹനഉടമകള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 23 ന് ഉച്ചയ്ക്ക് ഒന്നുവരെ. ഫോണ്‍ : 04734 216444.
———–
അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്
പത്തനംതിട്ട ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസില്‍ കണക്ക് വിഷയത്തില്‍ അസിസ്റ്റന്റ്പ്രൊഫസറുടെ താല്‍കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എംഎസ്സി ബിഎഡ് ഇന്‍ മാത്സ്. വിശദമായ ബയോഡേറ്റ [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്ക് ജൂലൈ 11 ന് മുമ്പായി അയയ്ക്കണം. ഫോണ്‍ : 0468 2224785.
———
ആസൂത്രണസമിതി യോഗം മാറ്റിവെച്ചു
ജൂലൈ 12 ന് രാവിലെ 11 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കേണ്ട ജില്ലാ ആസൂത്രണസമിതി യോഗം മാറ്റിവെച്ചതായി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.































