ടെന്‍ഡര്‍
സാമൂഹ്യനീതി വകുപ്പിന് കീഴിലുളള ജില്ലാ പ്രൊബേഷന്‍ ഓഫീസിലേക്ക് ഒരു വര്‍ഷകാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജീപ്പ് /കാര്‍ നല്‍കുന്നതിന് തയ്യാറുളള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 25 ന് പകല്‍ ഒന്നുവരെ.
ഫോണ്‍ : 0468 2325242.
——–
സീറ്റ് ഒഴിവ്
കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഉടമസ്ഥതയിലുളള കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജി നടത്തുന്ന ബിഎസ്സി ഫുഡ് ടെക്നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്സിന്റെ 2024-28 ബാച്ചിലെ മാനേജ്മെന്റ് ക്വാട്ടയില്‍ സീറ്റ് ഒഴിവുണ്ട്.
ഫോണ്‍ : 0468 2240047, 9846585609.
കോന്നി സര്‍ക്കാര്‍ തടി ഡിപ്പോയിലെ തേക്ക് തടി ചില്ലറ വില്‍പന
പുനലൂര്‍ ടിമ്പര്‍ സെയില്‍സ് ഡിവിഷനിലെ കോന്നി ഗവ. തടി ഡിപ്പോയില്‍ തേക്ക് തടികളുടെ ചില്ലറ വില്‍പന ജൂലൈ 15 മുതല്‍ പുനരാരംഭിക്കും. പൊതുജനങ്ങള്‍ക്ക് ഗാര്‍ഹികാവശ്യങ്ങള്‍ക്കായി ഉന്നതനിലവാരമുളള തേക്ക് തടികള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ രണ്ട് ബി, മൂന്ന് ബി ഇനം തേക്ക് തടികളാണ് തയാറാക്കിയിട്ടുളളത്. വീട് നിര്‍മിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ലഭിച്ച അനുമതിപത്രം, കെട്ടിടത്തിന്റെ അംഗീകൃതപ്ലാന്‍, സ്‌കെച്ച്, പാന്‍കാര്‍ഡ്, തിരിച്ചറിയല്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, അഞ്ച് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് എന്നിവ സഹിതം എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ ഡിപ്പോയില്‍ സമീപിച്ചാല്‍ അഞ്ച് ക്യൂബിക് മീറ്റര്‍വരെ തേക്ക് തടി നേരിട്ട് വാങ്ങാം. ഫോണ്‍ : 8547600530, 0468 2247927, 0475 2222617.
———
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ഇന്റര്‍വ്യൂ 11,12 തീയതികളില്‍
പറക്കോട് ഐസിഡിഎസ് പരിധിയില്‍ വരുന്ന ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ മാറ്റി വെച്ച അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ഇന്റര്‍വ്യൂ ജൂലൈ 11, 12 തീയതികളില്‍ പറക്കോട് ബ്ലോക്ക് ഓഫീസില്‍ രാവിലെ ഒന്‍പത് മുതല്‍ നടക്കും. ഫോണ്‍ : 04734 217010.
ടെന്‍ഡര്‍
റാന്നി എംസി ചെറിയാന്‍ മെമ്മോറിയല്‍ താലൂക്ക് ആശുപത്രിയിലേക്ക് 2024-25 സാമ്പത്തികവര്‍ഷം ആവശ്യമായ മെഡിക്കല്‍ ഗ്യാസ് സപ്ലൈ ചെയ്യുന്നതിന് നിര്‍മാതാക്കള്‍ /വിതരണക്കാരില്‍ നിന്നു ദര്‍ഘാസ് ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 26 ന് പകല്‍ രണ്ടുവരെ. ഫോണ്‍ : 9188522990.
—–
ലാറ്ററല്‍ എന്‍ട്രി സ്പോട്ട് അഡ്മിഷന്‍
ഐഎച്ച്ആര്‍ഡി യുടെ പൈനാവ് മോഡല്‍ പോളിടെക്നിക് കോളജില്‍ ലാറ്ററല്‍ എന്‍ട്രി വഴി രണ്ടാം വര്‍ഷത്തിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. അഡ്മിഷന് താല്‍പര്യമുള്ള പ്ലസ് ടു സയന്‍സ് /വിഎച്ച്എസ്ഇ/ ഐറ്റിഐ /കെജിസിഇ പാസായ വിദ്യാര്‍ഥികള്‍ കോളജില്‍ എത്തിച്ചേരണം. ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് എന്നീ ഡിപ്ലോമ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. എസ്സി/ എസ് ടി /ഒഇസി /ഒബിസി വിദ്യാര്‍ഥികള്‍ക്ക് ഫീസിളവ് ലഭിക്കും. ഫോണ്‍ :04862297617, 8547005084, 94460 73146.
——-
സ്‌കോള്‍ കേരള പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി
സ്‌കോള്‍ കേരള ഡിപ്ലോമ ഇന്‍ യോഗിക് സയന്‍സ് ആന്‍ഡ് സ്പോര്‍ട്സ് യോഗ കോഴ്സ് ആദ്യബാച്ച് പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. പരീക്ഷാ ഫലം www.scolekerala.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഉത്തരകടലാസ് പുനര്‍മൂല്യനിര്‍ണയം, സ്‌ക്രൂട്ടിണി, ഫോട്ടോകോപ്പി എന്നിവയ്ക്ക് ജൂലൈ 12 വരെ ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ : 0471 2342950, 2342369.