Sunday, July 13, 2025 7:49 am

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പ് : മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലില്‍
ജൂലൈ 30 ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നവരുടെ ഇടത് കൈയ്യിലെ നടുവിരലിലാണ് മായാത്ത മഷി പുരട്ടേണ്ടതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. 2024 ഏപ്രിലില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടര്‍മാരുടെ ഇടതു കൈയ്യിലെ ചൂണ്ട് വിരലില്‍ പുരട്ടിയ മഷി അടയാളം പൂര്‍ണമായും മാഞ്ഞുപോയിട്ടില്ലാത്തതിനാലാണ് ഈ തീരുമാനം. ഈ നിര്‍ദ്ദേശം ജൂലൈ 30 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനു വേണ്ടി മാത്രമുള്ളതായിരിക്കും. സംസ്ഥാനത്തെ 49 തദ്ദേശസ്ഥാപന വാര്‍ഡുകളിലേയ്ക്കാണ് ജൂലൈ 30 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ആള്‍മാറാട്ടത്തിനെതിരെയുള്ള മുന്‍കരുതല്‍ വ്യവസ്ഥ പ്രകാരം സമ്മതിദായകന്റെ നിജസ്ഥിതിയെപ്പറ്റി ബോധ്യമായാല്‍, ഇടതു കൈയ്യിലെ ചൂണ്ടുവിരല്‍ പ്രിസൈഡിംഗ് ഓഫീസറോ പോളിംഗ് ഓഫീസറോ പരിശോധിച്ച് അതില്‍ മായാത്ത മഷി പുരട്ടേണ്ടതുണ്ട്. വോട്ടറുടെ ഇടതു ചൂണ്ടുവിരലില്‍ അത്തരത്തിലുള്ള മഷിയടയാളം നേരത്തേ ഉണ്ടെങ്കില്‍ വോട്ട് ചെയ്യാനാകില്ല. ആയതിനാലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരത്തില്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് ഡിപ്ലോമ
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ് ആര്‍ സി കമ്മ്യൂണിറ്റി കോളജ് ജൂലൈയില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്ലോഗ്രാമിലേയ്ക്ക് പ്ലസ് ടു / തത്തുല്യ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 31.വിശദവിരങ്ങള്‍ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്ആര്‍സി ഓഫീസില്‍ നിന്നും നേരിട്ട് ലഭിക്കും.
ഫോണ്‍ : 9846033001, 04712570471.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ
വല്ലന സാമൂഹികാരോഗ്യകേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന വനിതാജിംനേഷ്യത്തിലേക്ക് പരിചയ സമ്പന്നരായ വനിതാ ഇന്‍സ്ട്രക്ടറെ താല്‍കാലികമായി നിയമിക്കുന്നതിന് ജൂലൈ 26 ന് രാവിലെ 10 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ പന്തളം ബ്ലോക്ക് പഞ്ചായത്തില്‍ നടക്കും. യോഗ്യത : ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ ബിരുദം /തതുല്യയോഗ്യതയും ഒരു ഹെല്‍ത്ത്ക്ലബില്‍ ആറുമാസത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും. ഈ യോഗ്യതകളുടെ അഭാവത്തില്‍ ഒരു അംഗീകൃത ഹെല്‍ത്ത് ക്ലബില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുളളവരേയും പരിഗണിക്കും. ഉദ്യോഗാര്‍ഥികള്‍ 25 നും 35 നും ഇടയില്‍ പ്രായം ഉളളവരായിരിക്കണം.

പ്രാദേശിക അവധി
ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജി 31 ചിറ്റാര്‍ ഗ്രാമപഞ്ചായത്തിലെ 02 പന്നിയാര്‍ വാര്‍ഡിലെ പോളിംഗ് സ്റ്റേഷനുകളായി നിശ്ചയിച്ചിട്ടുളള ജി എച്ച് എസ് എസ്, ചിറ്റാര്‍ ജി 50 ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 04 ഏഴംകുളം വാര്‍ഡിലെ പോളിംഗ് സ്റ്റേഷനായി നിശ്ചയിച്ചിട്ടുളള ചാമക്കാല ഏഴാം നമ്പര്‍ അങ്കണവാടി എന്നീ വിദ്യാഭ്യസ സ്ഥാപനങ്ങള്‍ക്ക് ജൂലൈ 29,30 തീയതികളിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചായത്ത് നിയോജക മണ്ഡല പരിധിക്കുളളില്‍ വരുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് ദിവസമായ ജൂലൈ 30 നും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്്ടറുമായ എസ്.പ്രേംകൃഷ്ണന്‍ ഉത്തരവായി.

സമ്പൂര്‍ണ മദ്യനിരോധനം
ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജി 31 ചിറ്റാര്‍ ഗ്രാമപഞ്ചായത്തിലെ 02 പന്നിയാര്‍ , ചിറ്റാര്‍ ജി 50 ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 04 ഏഴംകുളം എന്നീ വാര്‍ഡുകളുടെ പരിധിക്കുളളില്‍ ജൂലൈ 28 ന് വൈകുന്നരം ആറുമുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്ന ജൂലൈ 30 ന് വൈകുന്നേരം ആറു വരെയും വോട്ടെണ്ണല്‍ ദിവസമായ ജൂലൈ 31 നും സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പെടുത്തി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്്ടറുമായ എസ്.പ്രേംകൃഷ്ണന്‍ ഉത്തരവായി.

ടെന്‍ഡര്‍
ഇലന്തൂര്‍ ശിശു വികസന പദ്ധതി ഓഫീസിന്റെ പ്രവര്‍ത്തനത്തിന് 2024 സെപ്റ്റംബര്‍ മുതല്‍ 2025 ഓഗസ്റ്റ് വരെ സ്വകാര്യവാഹനം കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്നതിന് താല്‍പര്യമുളള വ്യക്തികള്‍/ ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31 ന് ഉച്ചക്ക് രണ്ടുവരെ. ഫോണ്‍ : 0468 2362129.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സെല്‍ഫി എടുക്കുന്നതിനിടെ നവവരനെ പുഴയിലേക്ക് തള്ളിയിട്ട യുവതിക്കെതിരെ പരാതി

0
ബംഗളൂരു: സെല്‍ഫി എടുക്കുന്നതിനിടെ നവവരനെ ഭാര്യ നിറഞ്ഞൊഴുകുന്ന കൃഷ്ണനദിയിലേക്ക് തള്ളിയിട്ടു. മത്സ്യത്തൊഴിലാളികളാണ്...

കന്നഡ സീരിയൽ നടിയെ മുളകുപൊടി എറിഞ്ഞശേഷം കത്തികൊണ്ട് കുത്തിയ ഭർത്താവ് അറസ്റ്റിൽ

0
ബെംഗളൂരു : കന്നഡ സീരിയൽ നടിയും അവതാരകയുമായ ശ്രുതിക്ക് (സി. മഞ്ജുള-38)...

ഉത്തരകൊറിയക്കെതിരേ സുരക്ഷാസഖ്യമുണ്ടാക്കരുത് ; യുഎസിന് മുന്നറിയിപ്പുമായി റഷ്യ

0
സോൾ: ഉത്തരകൊറിയക്കെതിരേ സുരക്ഷാസഖ്യമുണ്ടാക്കരുതെന്ന് യുഎസ്, ദക്ഷിണകൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾക്ക് റഷ്യൻ...

കൊച്ചിയിലെ ലഹരി ഇടപാടുകാരിൽ പ്രധാനി പിടിയിൽ

0
കൊച്ചി : കൊച്ചിയിലെ ലഹരി ഇടപാടുകാരിൽ പ്രധാനിയായ ലിജിയ മേരി ജോയ്...