സ്പോട്ട് അഡ്മിഷന്‍
ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്സില്‍ എം.ബി.എ. (ട്രാവല്‍ ആന്റ് ടൂറിസം) കോഴ്സില്‍ ഒഴിവുള്ള സീറ്റിലേക്ക് ഓഗസ്റ്റ് 14-ന് രാവിലെ 10 ന് സ്പോട്ട് അഡ്മിഷന്‍. അംഗീകൃത സര്‍വകലാശാലയില്‍നിന്നും ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടു കൂടിയ ഡിഗ്രിയും, കെ-മാറ്റ്/സി-മാറ്റ്/ക്യാറ്റ് യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. എസ്.സി/എസ്.ടി വിദ്യാര്‍ഥികള്‍ക്ക് സംവരണവും ആനുകൂല്യങ്ങളും ലഭിക്കും. ഫോണ്‍ : 9446529467/ 9447079763/ 04712327707/ 04712329468, വെബ്‌സൈറ്റ് : www.kittsedu.org.
സീറ്റ് ഒഴിവ്
അടൂര്‍ എല്‍ബിഎസ് സബ്‌സെന്ററില്‍ ഡിഗ്രി പാസായവര്‍ക്കായി ഒരുവര്‍ഷത്തെ പുതുക്കിയ സിലബസ് പ്രകാരമുളള കോഴ്‌സുകള്‍ ആരംഭിക്കുന്നു. സര്‍ക്കാര്‍ അംഗീകാരമുളള പിജിഡിസിഎ, പ്ലസ് ടു പാസായവര്‍ക്ക് ആറുമാസത്തെ ഡിസിഎ (എസ്), എസ്എസ്എല്‍സി പാസായവര്‍ക്ക് ഒരുവര്‍ഷത്തെ ഡിസിഎ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി/എസ്.ടി/ഒ.ഇ.സി കുട്ടികള്‍ ഫീസ് അടയ്ക്കണ്ട. ഫോണ്‍ : 9947123177, വെബ് സൈറ്റ് : www.lbscentre.kerala.gov.in.
——–
ഡിഎല്‍എഡ് കോഴ്സ് പ്രവേശനം
2024-26 വര്‍ഷത്തെ ഡിഎല്‍എഡ് കോഴ്സ് സയന്‍സ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിലേക്കുളള പ്രവേശനനടപടികളുടെ ഭാഗമായുളള അഭിമുഖം ഓഗസ്റ്റ് 14 ന് തിരുവല്ലയിലുളള പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ രാവിലെ 10 മുതല്‍ നടത്തും. ഇന്റര്‍വ്യൂ കാര്‍ഡ് ലഭിച്ചവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അനുബന്ധരേഖകളും സഹിതം എത്തണം. സമയക്രമം വിഷയം എന്ന ക്രമത്തില്‍ ചുവടെ : സയന്‍സ് – രാവിലെ 9 ന് , കൊമേഴ്സ് – രാവിലെ 10.30 ന് , ഹ്യുമാനിറ്റീസ് – ഉച്ചയ്ക്ക് ഒന്നിന്. ഫോണ്‍ : 0469 2600181.
മരം ലേലം 16 ന്
കേരള പോലീസിന്റെ മണിയാര്‍ ഡിറ്റാച്ച്മെന്റ് ക്യാമ്പിലെ നാല് മരങ്ങള്‍ ഓഗസ്റ്റ് 16 ന് രാവിലെ 11.30 ന് ലേലം ചെയ്യും. ഫോണ്‍ : 04869233072.
——-
ദേശീയ പുരസ്‌കാരം : അപേക്ഷിക്കാം
ദുരന്തനിവാരണമേഖലയില്‍ വ്യക്തികളും സ്ഥാപനങ്ങളും നടത്തുന്ന മികച്ചപ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സുഭാഷ് ചന്ദ്രബോസ് ആപ്ദ പ്രബന്ധന്‍ ദേശീയ പുരസ്‌കാരത്തിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ http://awards.gov.in പോര്‍ട്ടലില്‍ നല്‍കാം. അവസാന തീയതി ഓഗസ്റ്റ് 31. ഫോണ്‍ – 0468 2222515.