ഉജ്ജ്വലബാല്യം പുരസ്‌കാരം: തീയതി നീട്ടി
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഉജ്ജ്വലബാല്യം പുരസ്‌കാരത്തിന് അപേക്ഷിക്കാനുള്ള സമയ പരിധി ഓഗസ്റ്റ് 31 വരെ നീട്ടി. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമുഹികം, പരിസ്ഥിതി സംരക്ഷണം, ഐടി മേഖല, കൃഷി, മാലിന്യസംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്‍പനിര്‍മ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ ഏറ്റവും മികവാര്‍ന്ന കഴിവ് തെളിയിച്ചിട്ടുള്ള ആറിനും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് (ഭിന്നശേഷിക്കാര്‍ ഉള്‍പടെ) ഉജ്ജ്വലബാല്യം പുരസ്‌കാരം നല്‍കുന്നത് . 6-11, 12-18 എന്നീ പ്രായവിഭാഗങ്ങളില്‍ തരംതിരിച്ചാണ് പുരസ്‌കാരം. 2023 ജനുവരി 1 മുതല്‍ 2023 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ പ്രാഗത്ഭ്യം തെളിയിച്ച കുട്ടികളെയാണ് അവാര്‍ഡിന് പരിഗണിക്കുക. അപേക്ഷകള്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മൂന്നാം നില, മിനി സിവില്‍ സ്റ്റേഷന്‍, കച്ചേരിപ്പടി, ആറന്‍മുള 689533 നിന്നും ലഭിക്കും. ഫോണ്‍ :0468 2319998. വെബ് സൈറ്റ് :ww.wcd.kerala.gov.in.
———
കമ്മ്യുണിറ്റി വുമണ്‍ ഫെസിലിറ്റേര്‍ നിയമനം
വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തില്‍ കമ്മ്യുണിറ്റി വുമണ്‍ ഫെസിലിറ്റേറ്റരെ നിയമിക്കുന്നു.യോഗ്യത എം.എസ്.ഡബ്ല്യു അല്ലെങ്ങില്‍ തത്തുല്യമായ വിമണ്‍ സ്റ്റഡീസ്, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ റഗുലര്‍ ബാച്ചില്‍ പഠിച്ച് മാസ്റ്റര്‍ ബിരുദം. മുന്‍ പരിചയമുള്ളവര്‍ക്കും പത്തനംതിട്ട ജില്ലക്കാര്‍ക്കും മുന്‍ഗണന. അപേക്ഷകള്‍ ഓഗസ്റ്റ് 27 വരെ ഐസിഡിഎസ് സൂപ്പര്‍ വൈസറുടെ ഓഫീസില്‍ സമര്‍പ്പിക്കാം. ഫോണ്‍: 0473 5265238, 9496042669.
ആര്യ പദ്ധതി ;
സെപ്റ്റംബര്‍ 15 വരെ അപേക്ഷിക്കാം
പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടപ്പിലാക്കിയ അട്രാക്റ്റിങ്ങ് ആന്റ് റീട്ടെയ്‌നിങ്ങ് യൂത്ത് ഇന്‍ അഗ്രികള്‍ച്ചര്‍ (ആര്യ) പദ്ധതിയില്‍ ചേരുന്നതിന് സെപ്റ്റംബര്‍ 15 വരെ അപേക്ഷിക്കാം. 35 വയസുവരെയുള്ള യുവതി യുവാക്കളെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിച്ച് സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിലൂടെ വരുമാനം ഉറപ്പാക്കാനും അവരെ സ്വയം പര്യാപ്തരാക്കുവാനുമാണ് പദ്ധതി ലക്ഷ്യം വെയ്ക്കുന്നത്. ഇതിനായി പരിശീലനങ്ങള്‍, സാങ്കേതിക സഹായങ്ങളും കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ക്രമീകരിക്കും. https://forms.gle/f9ADEJEnoRD3PJXH8 എന്ന ലിങ്കിലൂടെ ഓണ്‍ലൈനായോ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ : 9526160155.
———
കെല്‍ട്രോണ്‍ : അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണില്‍ ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിംഗ് (എട്ടുമാസം), കമ്പ്യൂട്ടറൈസിഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (മൂന്നുമാസം), ഡിപ്ലോമ ഇന്‍ ഓഫീസ് അക്കൗണ്ടിംഗ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി/ പ്ലസ് ടു /ഡിഗ്രി കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം.
ഫോണ്‍ : 9072592412, 9072592416.
——–
എംഎസ്എംഇ വര്‍ക്ഷോപ്പ്
എംഎസ്എംഇ മേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗത്തെ കുറിച്ച് അറിവ് നേടാന്‍ അഗ്രഹിക്കുന്ന സംരഭകര്‍ക്കായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് (കീഡ് ) മൂന്ന് ദിവസത്തെ വര്‍ക്ഷോപ്പ് സംഘടിപ്പിക്കും. ഓഗസ്റ്റ് 29 മുതല്‍ 31 വരെ കളമശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം. അവസാന തീയതി ഓഗസ്റ്റ് 26.
ഫോണ്‍: 0484 2532890/2550322/9188922785.