ടെന്‍ഡര്‍
റാന്നി എംസിസിഎം താലൂക്ക് ആശുപത്രിയില്‍ ആര്‍എസ്ബിവൈ/ ജെഎസ്എസ്‌കെ/ ആര്‍ബിഎസ്‌കെ/ എ കെ /ട്രൈബല്‍ പദ്ധതികളില്‍പെട്ട രോഗികള്‍ക്ക് ആശുപത്രിയില്‍ ലഭ്യമല്ലാത്ത ലാബ് ടെസ്റ്റുകള്‍ ഒക്ടോബര്‍ ഒന്നുമുതല്‍ ഒരു വര്‍ഷത്തേക്ക് ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 20. ഫോണ്‍ : 04735 227274.
——-
അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്
ഐ.എച്ച്.ആര്‍.ഡി.അടൂര്‍ എന്‍ജിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍), അസിസ്റ്റന്റ് പ്രൊഫസര്‍ (മാത്തമാറ്റിക്സ്) എന്നീ തസ്തികകളിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഒഴിവ്.
അസിസ്റ്റന്റ് പ്രൊഫസര്‍(ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍)
യോഗ്യത : ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങില്‍ ബിരുദവും, ബിരുദാനന്തര ബിരുദവും (ഏതെങ്കിലും ഒന്നില്‍ ഫസ്റ്റ് ക്ലാസ് നിര്‍ബന്ധം). അസിസ്റ്റന്റ് പ്രൊഫസര്‍ (മാത്തമാറ്റിക്സ്) : യുജിസി ചട്ടപ്രകാരമുള്ള യോഗ്യത.
അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ടെസ്റ്റ്/ ഇന്റര്‍വ്യൂവിനായി സെപ്റ്റംബര്‍ 10 ന് രാവിലെ 10.30ന് കോളജ് ഓഫീസില്‍ ഹാജരാകണം. വെബ്‌സൈറ്റ് : www.cea.ac.in. ഫോണ്‍ : 04734 231995.
അപേക്ഷ ക്ഷണിച്ചു
ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിന്റെ അക്കാദമിക വിഭാഗം നടത്തുന്ന പാരമ്പര്യ വാസ്തുശാസ്ത്രത്തില്‍ ഡിപ്ലോമ കറസ്പോണ്ടന്‍സ് കോഴ്സിന് (ഒരു വര്‍ഷം) അപേക്ഷ ക്ഷണിച്ചു. സീറ്റുകളുടെ എണ്ണം : 100. കോഴ്സ് ഫീസ് : 20000 രൂപ .യോഗ്യത : അംഗീകൃത ബിരുദം /ത്രിവത്സര പോളിടെക്നിക് ഡിപ്ലോമ. പ്രായപരിധിയില്ല. അവസാന തീയതി സെപ്റ്റംബര്‍ 20. ഫോണ്‍ : 0468 2319740, 9188089740. വെബ്‌സൈറ്റ് : www.vasthuvidyagurukulam.com.
——–
ഐ ടി ഐ പ്രവേശനം
ചെങ്ങന്നൂര്‍ സര്‍ക്കാര്‍ വനിത ഐ.ടി.ഐയിലെ എന്‍സിവിടി അംഗീക്യത കോഴ്സുകളായ ഇലക്‌ട്രോണിക്സ് മെക്കാനിക്ക്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫര്‍ ആന്‍ഡ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്), ഡ്രെസ് മേക്കിംഗ് എന്നീ ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഫ്‌ലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ സെപ്റ്റംബര്‍ 30 ന് മുന്‍പ് ഐടിഐയിലെത്തി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫീസ് 100 രൂപ. ഫോണ്‍: 0479 2457496, 9747454553.
എംഎസ്എംഇ വര്‍ക്ക്‌ഷോപ്പ്
കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് (കീഡ്) മൂന്നു ദിവസത്തെ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കും. സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ 11 വരെ കളമശേരിയിലെ കീഡ് ക്യാമ്പസിലാണ് പരിശീലനം. സെപ്റ്റംബര്‍ ഏഴിന് മുന്‍പ് അപേക്ഷിക്കണം. ഫോണ്‍ – 0484 2532890, 2550322, 9188922785.
———
ഇന്റേണ്‍ഷിപ്പിന് അവസരം
കേന്ദ്ര സര്‍ക്കാറിന്റെ മേരാ യുവ ഭാരത് പോര്‍ട്ടലില്‍ ജില്ലയിലെ ഡിവിഷണല്‍ പോസ്റ്റ് ഓഫീസിന് കീഴില്‍ ഇന്റേണ്‍ഷിപ്പിന് അവസരം. ജില്ലയില്‍ രണ്ട് പേര്‍ക്കാണ് അവസരം. വിദ്യാഭ്യാസ യോഗ്യത : ബിരുദം.പ്രായപരിധി 29 വയസ്. സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 23 വരെയാണ് അവസരം. അവസാന തീയതി : സെപ്റ്റംബര്‍ 10. ഫോണ്‍: 8089402580.
ക്വട്ടേഷന്‍
ദാരിദ്ര്യ ലഘൂകരണ വിഭാഗം പത്തനംതിട്ട പിഎംഎവൈ ജില്ലാതല പ്രൊജക്ട് മാനേജ്മെന്റിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി 2017 ലോ ശേഷമോ ഉളള ടാക്സി രജിസ്ട്രേഷനുളള വാഹന ഉടമകളില്‍ നിന്നു പ്രതിമാസ നിരക്കില്‍ വാഹനം ലഭിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 19. ഫോണ്‍ : 0468 2962686.
——–
മരങ്ങള്‍ ലേലം ചെയ്യും
പത്തനംതിട്ട പോലീസ് സ്റ്റേഷന്‍ വളപ്പില്‍ നില്‍ക്കുന്ന തേക്ക്, മഹാഗണി, ആഞ്ഞിലി തുടങ്ങിയ 17 മരങ്ങള്‍ സെപ്റ്റംബര്‍ 12 ന് രാവിലെ 11 ന് സബ് ഡിവിഷന്‍ പോലീസ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ലേലത്തിന് അരമണിക്കൂര്‍ മുമ്പ് നിരതദ്രവ്യം അടച്ച് പങ്കെടുക്കാം. ഫോണ്‍ : 0468 2222630.
——-
സ്പോട്ട് അഡ്മിഷന്‍
അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ത്രിവത്സര എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുളള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ ഒമ്പതിന്. രജിസ്ട്രേഷന്‍ രാവിലെ 9.30 മുതല്‍. കോഷന്‍ ഡിപ്പോസിറ്റ് 1000 രൂപയും ഫീസ് ആനുകൂല്യം ഇല്ലാത്തവര്‍ 4110 രൂപയും യുപിഐ പേയ്മെന്റ് ചെയ്യണം. ഫോണ്‍ : 04734 231776. വെബ്‌സൈറ്റ് : www.polyadmission.org/let































